വേണ്ടത്ര ശരീരഭാരമില്ല, മെലിഞ്ഞിരിക്കുന്നു എന്നതൊക്കെ ചിലരെ അലട്ടുന്ന ഒരു പ്രശ്നമാണ്. ശരീരം അമിതമായി മെലിഞ്ഞിരിക്കുന്ന അവസ്‌ഥ കുറഞ്ഞ പ്രതിരോധശേഷി, ഓസ്റ്റിയോ പോറോസിസ്, പോഷകക്കുറവ് അടക്കം പല ആരോഗ്യ പ്രശ്നങ്ങൾക്കും ഇടവരുത്തും.

ശരീരഭാരം വർദ്ധിപ്പിക്കുകയെന്നത് തീരെ മെലിഞ്ഞിരിക്കുന്നവരെ സംബന്ധിച്ച് ശ്രമകരമാണെങ്കിലും ഭക്ഷണ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ നൽകുന്ന പക്ഷം മൊത്തം ആരോഗ്യത്തെ പരിപോഷിപ്പിക്കാൻ കഴിയും.

ശരീരഭാരം കൂട്ടുന്ന ചില ഭക്ഷ്യ വസ്തുക്കൾ

പാൽ: പാൽ ഒരു സമ്പൂർണ്ണാഹാരമാണ്. ഫാറ്റും കാർബോഹൈഡ്രേറ്റുകളും പ്രോട്ടീനുകളും പാലിൽ വേണ്ടയളവിൽ അടങ്ങിയിരിക്കുന്നു. വിറ്റാമിനുകളുടെയും മിനറലുകളുടെയും കാത്സ്യത്തിന്‍റെയും മികച്ച സ്രോതസ് പാൽ.

മസിൽ വർദ്ധിപ്പിക്കാൻ താൽപര്യമുള്ളവർക്ക് പാൽ ഉത്തമമാണ്. വർക്കൗട്ട് ചെയ്‌തതിനു ശേഷം സോയ അധിഷ്ഠിത ഭക്ഷണത്തേക്കാൾ സ്കിമ്മ്ഡ് മിൽക്ക് കുടിക്കുന്നത് മികച്ച ഫലം ചെയ്യും. ശരീരഭാരം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർ ദിവസത്തിൽ രണ്ട് നേരം പാൽ കുടിക്കാം.

ചോറ്: ഒരു കപ്പ് ചോറിൽ ഏകദേശം 200- 250 കലോറി അടങ്ങിയിരിക്കുന്നു. കാർബോഹൈഡ്രേറ്റുകളുടെ മികച്ച സ്രോതസാണ് ചോറ്. അതിനാൽ ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് ചോറ് കഴിക്കാം. തലേദിവസത്തെ ചോറിൽ തൈരും മറ്റും ചേർത്ത് കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. ചോറിനൊപ്പം പ്രോട്ടീനുകൾ അടങ്ങിയ ഭക്ഷ്യവസ്തുക്കളും പച്ചക്കറികളും ചേർത്ത് കഴിക്കുന്നത് ശരീരത്തിന് മറ്റ് പോഷകങ്ങൾ ലഭിക്കാനും ഉത്തമമാണ്.

ശരീരഭാരം വർദ്ധിപ്പിക്കാനുള്ള മറ്റ് ഭക്ഷ്യവസ്തുക്കൾ: സങ്കീർണ്ണ കാർബോഹൈഡ്രേറ്റ്സ് അടങ്ങിയിരിക്കുന്ന ഹോൾ ഗ്രെയിൻ ബ്രഡ് ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് മികച്ചതാണ്. പതിവായി നട്സ് കഴിക്കുന്നതും വെയിറ്റ് കൂട്ടാൻ സഹായിക്കും. സലാഡിനൊപ്പം നട്സ് കഴിക്കാം. വറുത്തിട്ടോ പച്ചയായിട്ടോ നട്സ് ഏത് രീതിയിലും കഴിക്കാം. നട്സ് സ്നാക്കായും കഴിക്കാം. ഓട്സ്, റെഡ് മീറ്റ്, ഉരുളക്കിഴങ്ങ്, ബീൻസ്, മധുരക്കിഴങ്ങ്, പയർവർഗ്ഗം, മുഴുധാന്യങ്ങൾ എന്നിവയൊക്കെ ഡയറ്റിൽ ഉൾപ്പെടുത്താം.

റെഡ്മീറ്റ്: മസിൽ വർദ്ധനവിനും ശരീരഭാരം വർദ്ധിപ്പിക്കാനും റെഡ്മീറ്റ് മികച്ചതാണ്. പ്രോട്ടീനും ഫാറ്റും ധാരാളമായി അടങ്ങിയിരിക്കുന്ന റെഡ് മീറ്റ് (മാംസാഹാരം) പതിവായി കഴിക്കുന്നത് ശരീരഭാരം കൂട്ടാൻ സഹായകരമാണ്.

സപ്ലിമെന്‍റുകൾ: ശരീരഭാരം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന മറ്റൊന്നാണ് പ്രോട്ടീൻ സപ്ലിമെന്‍റുകൾ. അത്തരത്തിൽ മികച്ച ഗുണനിലവാരമുള്ള പ്രോട്ടീൻ സപ്ലിമെന്‍റുകൾ കഴിക്കാം. അവ വീട്ടിലും തയ്യാറാക്കാവുന്നതേയുള്ളൂ.

മത്സ്യം: പൊതുവെ മത്സ്യങ്ങളിൽ ധാരാളം ഫാറ്റ് അടങ്ങിയിരിക്കുന്നു. അതുപോലെ ധാരാളം കലോറിയും അടങ്ങിയിരിക്കും. ശരീരഭാരം കൂട്ടാൻ ആഗ്രഹിക്കുന്നവർ മത്സ്യങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും. വെണ്ണ, തൈര്, മുട്ട, ഡാർക്ക് ചോക്ക്ളേറ്റ്, ഡ്രൈ ഫ്രൂട്സ്, അവോക്കാഡോ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുന്നതിലൂടെ ശരീരഭാരം മെച്ചപ്പെടുത്തുന്നതിനൊപ്പം ധാരാളം മിനറലുകളും വിറ്റാമിനുകളും ശരീരത്തിന് ലഭ്യമാക്കും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...