കറുവപ്പട്ട
ഇന്ത്യയിലും ശ്രീലങ്കയിലുമാണ് കറുവപ്പട്ട ഏറ്റവും അധികം ഉൽപാദിക്കപ്പെടുന്നത്. ഇന്ത്യൻ വിഭവങ്ങളിൽ മാത്രമല്ല ചൈനീസ് റഷ്യൻ വിഭവങ്ങൾക്കും രുചി പകരാൻ കറുവപ്പട്ട ചേർക്കാറുണ്ട്.
ചക്ക ബിരിയാണിയിൽ ചേർക്കുന്ന പ്രധാന കൂട്ടാണിത്. കറുവപ്പട്ട ചതച്ച് താളിച്ചെടുക്കുക. ഇതിലേക്ക് ചക്കയും മസാലയും അരിയും ചേർക്കുക. പുതുമയുള്ള ഈ വിഭവം ആർക്കും ഇഷ്ടമാകും.
ഇതിൽ വിറ്റാമിൻ എയും അയണും ധാരാളം അടങ്ങിയിട്ടുണ്ട് എന്നതിനാൽ ഇത് കഴിക്കുന്നത് ഗർഭിണികൾക്കും ഏറെ ഫലപ്രദമാണ്.
അയമോദകം
കാരം സീഡ് എന്നാണ് അയമോദകത്തെ വിശേഷിപ്പിക്കുന്നത്. ഇതേറെയും ഉപയോഗിക്കുന്നത് മധ്യപ്രദേശ് ഛത്തീസ്ഗഡ് നിവാസികളും ദക്ഷിണ ഏഷ്യാക്കാരുമാണ്. വീടുകളിൽ ഒറ്റമൂലിയായും അയമോദകം ഉപയോഗിക്കാറുണ്ട്.
നെയ്യിൽ അയമോദകം താളിച്ച് ചേനയും ചേർത്ത് വേവിക്കുക. വേവ് പാകമാകുമ്പോൾ ഗരം മസാല വിതറി അടുപ്പിൽ നിന്നിറക്കുക. അയമോദകം കൊണ്ട് തയ്യാറാക്കുന്ന ഈ വിഭവം ആർക്കും ഇഷ്ടമാകും.
ഇന്തുപ്പിൽ അയമോദകം ചേർത്ത് കഴിച്ച് നോക്കൂ. വയറുവേദനയ്ക്ക് മാത്രമല്ല ഉദര സംബന്ധമായ മറ്റ് രോഗങ്ങൾക്കും ആശ്വാസം ലഭിക്കും.
മഞ്ഞൾ
സുഗന്ധ വ്യഞ്ജനങ്ങളിൽ ഒന്നാമൻ എന്ന് വിശേഷിപ്പിക്കാവുന്ന മഞ്ഞൾ ഔഷധ ഗുണ സമ്പുഷ്ടവുമാണ്, ഇന്ത്യയിൽ ഛത്തീസ്ഗഡ്, തമിഴ്നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഒറീസ എന്നിവിടങ്ങളിൽ ആണ് പ്രധാനമായും ഉൽപാദിപ്പിക്കപ്പെടുന്നത്. ഒട്ടുമിക്കയിടങ്ങളിലും പൊടിച്ചാണ് ഉപയോഗിക്കാറുള്ളത് എങ്കിലും ചിലർ പൊടി അതേപടി വിഭവങ്ങളിൽ ചേർക്കാറുമുണ്ട്.
ചോറിനൊപ്പം നല്ല കറിയില്ലെന്നുണ്ടോ? എങ്കിൽ നെയ്യിൽ കടുക് പൊട്ടിച്ച് മഞ്ഞൾപൊടി ഇട്ട് ചോറ് ചേർത്ത് നാരങ്ങ പിഴിഞ്ഞൊഴിച്ച് ഒന്ന് കഴിച്ച് നോക്കൂ.. ഇനിയും ചോറ് തിന്നണമെന്ന് തോന്നും...
കടലമാവിൽ ഒരു നുള്ള് മഞ്ഞൾപൊടി ചേർത്ത് ശരീരത്തിൽ പുരട്ടിനോക്കൂ. ദേഹകാന്തി വർദ്ധിക്കുമെന്ന് മാത്രമല്ല അലർജി പോലുള്ള ചർമ്മപ്രശ്നങ്ങളും ബൈ പറയും.
കുരുമുളക്
സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവെന്നാണ് കുരുമുളകിനെ വിശേഷിപ്പിക്കാറുള്ളത്. ഒരിനം ഡ്രൈ ഫ്രൂട്ടാണിത്. മലബാർ മേഖലയിലാണ് ഇതേറെയും കണ്ടുവരുന്നത്.
റോസ്റ്റഡ് ഉരുളക്കിഴങ്ങ് കൂടുതൽ ടേസ്റ്റിയാക്കണോ എങ്കിൽ ഇതിൽ ഉപ്പിനൊപ്പം കുരുമുളകും കൂടി ചേർത്ത കഷായം കുടിച്ചുനോക്കൂ. ജലദോഷം മൂലമുള്ള അസ്വസ്ഥതകൾ എളുപ്പം വിട്ടൊഴിയും.
ജാതിക്ക
ഇന്ത്യൻ വിഭവങ്ങളിൽ എന്ന പോലെ തന്നെ വിദേശ വിഭവങ്ങളിലും ഇത് ചേർക്കാറുണ്ട്. ജാതിക്കയ്ക്ക് പകരം ജാതിപത്രിയും ഉപയോഗിക്കാറുണ്ട്. മീൻ- ഇറച്ചി കറിയിൽ മസാലക്കൂട്ടിനൊപ്പം ജാതിക്ക ഉണക്കിപ്പൊടിച്ച് ചേർത്താൽ കറിക്ക് രുചിയും സുഗന്ധവും വർദ്ധിക്കും. ശരീരത്തിന് ആവശ്യമായ വിറ്റാമിനും പ്രോട്ടീനും ലഭിക്കും. ഉദര സംബന്ധമായ പല രോഗങ്ങളെയും ചെറുക്കാനുള്ള ശേഷി ജാതിക്കയ്ക്കുണ്ട്.
കുങ്കുമപ്പൂവ്
കുങ്കുമപ്പൂവ് പലയിടത്തും യെല്ലോ ടെർമറിക് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇത് ചേർക്കുമ്പോൾ വിഭവങ്ങൾക്ക് മഞ്ഞ നിറം കൈവരുന്നതിനാലാണിത്. ചിവന്ന സ്വർണ്ണ നിറത്തോടുകൂടിയ കനം കുറഞ്ഞ നാരുകൾ പോലെയാണ് കാണപ്പെടുക. ഭക്ഷണത്തിൽ മേമ്പൊടിയായി ചേർക്കുന്നതിന് പറമേ ഇത് ഔഷധങ്ങളിലും പെർഫ്യൂമിലും ഒക്കെ ചേർക്കാറുണ്ട്. പായസത്തിനും രുചിയും നിറവും സുഗന്ധവും നൽകുന്നതിന് ഒരു നുള്ള് കുങ്കുമപ്പൂവ് ചേർക്കാറുണ്ട്.
ഇഞ്ചി
ചുക്കില്ലാതെ എന്ത് കഷായം... ഒട്ടുമിക്ക ഇന്ത്യൻ കറികളിലും ഇഞ്ചിയാണ് താരംയ ചൈനീസ് വിഭവങ്ങളിലും ഇഞ്ചി സുലഭമായി ഉപയോഗിക്കാറുണ്ട്. മിഠായിയിലും മറ്റും ചേർക്കാറുണ്ട്. സ്പൈസി കറികൾ ഗാർണിഷ് ചെയ്യുന്നതിനും ഇഞ്ചി ഗ്രേറ്റ് ചെയ്തിടാറുണ്ട്. ഇഞ്ചി നീര് തേനിൽ ചേർത്ത് കഴിച്ചാൽ ജലദോഷത്തിനും പനിക്കും ആശ്വാസം ലഭിക്കും.