ലോകത്ത് ഏകദേശം 13 ശതമാനം സ്ത്രീകൾ പ്രസവശേഷം മാനസിക പിരിമുറുക്കത്തെ നേരിടുന്നവരാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രസവശേഷം പെട്ടെന്ന് ഉണ്ടാകുന്ന ഡിപ്രഷനെ പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്നാണ് വിശേഷിപ്പിക്കുക. ഇന്ത്യയിലും മറ്റ് വികസ്വര രാജ്യങ്ങളിലും ഇത് 20 ശതമാനം വരെയാണെന്നാണ് കണക്കുകൾ പറയുന്നത്. 2020 ൽ ഡിസിസി നടത്തിയ ഒരു പഠനമനുസരിച്ച് 8 ൽ ഒരു സ്ത്രീ വീതം പോസ്റ്റ്പാർട്ടം ഡിപ്രഷനിന് ഇരയാകുന്നുവെന്നുവെന്നാണ് കണക്കുകൾ പറയുന്നത്. പ്രത്യേകിച്ചും നഗരങ്ങളിൽ പോസ്റ്റ്പാർട്ടം ഡിപ്രഷൻ ഉണ്ടാകാനുള്ള സാധ്യത വളരെ വലുതാണ്.
“സ്ത്രീകളിൽ മാനസിക പ്രശ്നങ്ങൾ ഉണ്ടാകുന്നതോടെ അവർ ആന്തരികമായി തകർന്നു പോകുന്നു. ഇത് കുടുംബാംഗങ്ങൾ തിരിച്ചറിയാറില്ല. അതിനാൽ ഇത്തരം സ്ത്രീകൾ കൂടുതൽ നിസ്സഹായരായി മാറും എന്നാണ് ബാംഗ്ലൂർ മണിപ്പാൽ ആശുപത്രിയിലെ കൺസൾട്ടന്‍റ് ഒബ്സ്ട്രക്ട്രിക്സ് ഗൈനക്കോളജിസ്റ്റ് ഡോക്ടർ ഹേമനന്ദിനി ജയരാമൻ പറയുന്നത്.
പ്രസവശേഷം മനസിലും ശരീരത്തിലും സ്വഭാവത്തിലും ഉണ്ടാകുന്ന മാറ്റത്തെ പോസ്റ്റ്പാർട്ടം എന്നാണ് പറയുക. പോസ്റ്റ്പാർട്ടം അവസ്‌ഥയിലെത്തും മുമ്പ് 3 ഘട്ടങ്ങൾ ഉണ്ട്. അതായത് ഇൻട്രീ പാർട്ടം അഥവാ പ്രസവത്തിന് മുമ്പുള്ള സമയം, എൻട്രോപാർട്ടം അഥവാ പ്രസവസമയത്തുള്ള ഘട്ടം. ഒടുവിലായി പോസ്റ്റ്പാർട്ടം കുഞ്ഞിന് ജന്മം നൽകിയശേഷമുണ്ടാകുന്ന അവസ്‌ഥ.
സത്യത്തിൽ കുഞ്ഞിന്‍റെ ജനനശേഷം അമ്മമാർക്ക് പ്രത്യേക സന്തോഷമുണ്ടാകാം. എന്നാൽ ഇതിനൊക്കെ പുറമെയായി സ്ത്രീകൾക്ക് പോസ്റ്റ്പാർട്ടത്തെ നേരിടേണ്ടതായി വരാം. നോർമൽ ഡെലിവറി, സിസേറിയൻ എന്നിവയുമായി ബന്ധപ്പെട്ടല്ല ഈ പ്രശ്നമുണ്ടാകുക. പ്രസവ സമയത്ത് ശരീരത്തിലുണ്ടാകുന്ന ഹോർമോൺ മാറ്റങ്ങളുടെ ഫലമായാണ് പോസ്റ്റ്പാർട്ടം ഉണ്ടാകുക.
ഡിപ്രഷൻ കാരണം
പോസ്റ്റ്പാർട്ടം എന്ന അവസ്ഥ അമ്മയ്ക്കും കുഞ്ഞിനുമുണ്ടാകാം. നവ അമ്മമാരിൽ പലതരം ഹോർമോൺ, ശാരീരിക മാറ്റങ്ങൾ കണ്ട് വരാറുണ്ട്. അതിന് പല ലക്ഷണങ്ങൾ ഉണ്ടാകാം. അടിക്കടി കരയുക, ധാരാളം ഉറങ്ങാൻ താല്പര്യം കാട്ടുക, ഭക്ഷണം കുറച്ച് മാത്രം കഴിക്കുക, കുഞ്ഞുമായി ശരിയായ ബന്ധം സ്‌ഥാപിക്കാൻ അമ്മയ്ക്ക് കഴിയാതെ വരിക എന്നിങ്ങനെ. ഡിപ്രഷന്‍റെ ഫലമായി ചിലപ്പോൾ അമ്മ സ്വയം അല്ലെങ്കിൽ കുഞ്ഞിനെ ദേഹോപ്രദവം ഏൽപ്പിക്കാം. ഈ സ്‌ഥിതിയിൽ രോഗിയുടെ മസ്തിഷ്കത്തിൽ ധാരാളം മാറ്റങ്ങൾ ഉണ്ടാകും. ഇക്കാരണം കൊണ്ട് ഉൽക്കണ്ഠാരോഗവും ഉണ്ടാകും.
പ്രസവശേഷം സ്ത്രീകൾക്ക് ധാരാളം പ്രശ്നങ്ങളെ നേരിടേണ്ടതായി വരാം. കുഞ്ഞിനൊപ്പം അമ്മയേയും പ്രത്യേകം പരിചരിക്കേണ്ടത് ഏറ്റവുമാവശ്യമാണ്. ശരീരം ദുർബലമാകുന്നതിനൊപ്പം, സ്ട്രച്ച് മാർക്കുകൾ ഉണ്ടാകുക, വർദ്ധിച്ച പിരിമുറുക്കം മൂലം മുതുകിൽ വേദനയുണ്ടാകുക, മുടികൊഴിച്ചിൽ, സ്തനങ്ങളിലുണ്ടാകുന്ന മാറ്റം, ആവശ്യത്തിന് ഉറക്കം ലഭിക്കാത്ത അവസ്ഥ എന്നിങ്ങനെയുള്ള മാറ്റങ്ങളിലൂടെ അമ്മയ്ക്ക് കടന്നു പോകേണ്ടി വരും. ഇതിനൊപ്പം ഉദ്യോഗസ്‌ഥയാണെങ്കിൽ സ്വന്തം കരിയറും കൂടി ശ്രദ്ധിക്കേണ്ടി വരുന്ന അവസ്‌ഥയും അവരെ മാനസികമായി ബാധിക്കാം.
കുടുംബാംഗങ്ങളുടെ പിന്തുണ
നവ അമ്മമാരുടെ ജീവിതത്തിൽ പോസിറ്റിവിറ്റി നിറയ്ക്കാൻ കഴിയുന്ന ഒരെയൊരു വ്യക്‌തി അത് കുഞ്ഞിന്‍റെ അച്‌ഛൻ മാത്രമായിരിക്കും. അമ്മയുടെ ശരീരം ദുർബലമായിരിക്കുന്നതിനൊപ്പം പുതിയ ജീവിതവുമായി പൊരുത്തപ്പെടേണ്ടതായി വരുന്നതിനാൽ പങ്കാളിയ്ക്ക് ഇക്കാര്യത്തിൽ അവരെ എല്ലാ അർത്ഥത്തിലും സഹായിക്കാം. അതായത് ഞാനും എന്‍റെ മുഴുവൻ കുടുംബവും നിനക്കൊപ്പമുണ്ടെന്ന വിശ്വാസം അവരിൽ ജനിപ്പിക്കുക. ഈ സ്‌ഥിതിയിൽ പോസ്റ്റ്പാർട്ടം അവസ്‌ഥയെ നേരിടുന്ന സ്ത്രീയ്ക്ക് ഭർത്താവിന്‍റെ വാക്കുകൾ ഊർജ്ജം പകരും. ഒപ്പം നവജാത ശിശുവിന്‍റെ സംരക്ഷണ ചുമതലയും മറ്റും ഭർത്താവും പങ്കിട്ടെടുക്കുന്നതോടെ അമ്മയ്ക്ക് വേണ്ട വിശ്രമവും സന്തോഷവും ലഭിക്കും. രാത്രിയിൽ കുഞ്ഞ് ഉണർന്ന് കരയുമ്പോൾ കുഞ്ഞിനെ പാലൂട്ടാനും ഉറക്കാനും അച്‌ഛനും കൂടി പങ്ക് ചേരുന്നത് അമ്മയിലെ വിഷാദാവസ്‌ഥയെ ലഘൂകരിക്കാൻ സഹായിക്കും.