മഴയുടെ സൗന്ദര്യം വർണ്ണാനാതീതമാണ്. എന്നാൽ പലപ്പോഴും മഴയും ഒരു വില്ലനായി മാറാറുണ്ട്. ഈർപ്പവും വെള്ളവും നിറഞ്ഞ അന്തരീക്ഷം ബാക്ടീരിയകളുടെയും വൈറസുകളുടെയും കേന്ദ്രമായി മാറുന്നുവെന്നതാണ് മഴ കൊണ്ടുള്ള പ്രധാന പ്രശ്നം. ദഹനക്കേട്, ചെങ്കണ്ണ്, ഡെങ്കി, ടൈഫോയിഡ് തുടങ്ങിയ അസുഖങ്ങൾ ഉണ്ടാകാനും മഴക്കാലം കാരണമാകാറുണ്ട്. ഈ വക ആരോഗ്യ പ്രശ്നങ്ങളെ മറികടക്കാൻ ശരീരത്തിന് ശക്തമായ പ്രതിരോധശേഷി ആവശ്യമാണ്. ദുർബലമായ പ്രതിരോധശേഷി ധാരാളം അസുഖങ്ങളെ ക്ഷണിച്ചു വരുത്തും.

ഈ ഭക്ഷണ ശീലങ്ങൾ പാലിക്കാം

മഴക്കാലമാണെങ്കിലും വെള്ളം കുടിക്കുന്നതിൽ യാതൊരു പിശുക്കും വേണ്ട. തിളപ്പിച്ചാറ്റിയതോ അല്ലെങ്കിൽ ഇളം ചൂടോടെയോ വെള്ളം ധാരാളം കുടിക്കാം. ഈർപ്പമുള്ള അന്തരീക്ഷമായതിനാൽ ശരീരത്തിൽ നിന്നും ജലാംശം നഷ്ടപ്പെടാം.

വറുത്തതും പൊരിച്ചതുമായ ഭക്ഷണം വേണ്ട

മഴക്കാലത്ത് പൊതുവെ ദഹനക്ഷമത വളരെ മന്ദഗതിയിലായിരിക്കും. അതുകൊണ്ട് വറുത്തതും പൊരിച്ചതുമായ ഭക്ഷ്യവസ്തുക്കൾ കഴിക്കുന്നത് ദഹനക്കേടിന് ഇടവരുത്തും. ആവിയിൽ വേവിച്ചോ ഗ്രിൽ ചെയ്തോ പുഴുങ്ങിയോ ഭക്ഷ്യവസ്തുക്കൾ കഴിക്കാം. ഭക്ഷണം വേവിക്കാതെ പച്ചയ്ക്ക് കഴിക്കുന്നതും ഒഴിവാക്കാം. അതായത് മുറിച്ച് വച്ച പഴങ്ങൾ, പച്ചക്കറികൾ വഴിയോര കടകളിൽ നിന്നുള്ള ജ്യൂസ് എന്നിവ ഒഴിവാക്കാം. അത്തരം ജ്യൂസുകൾ, മറ്റ് ഭക്ഷ്യവസ്തുക്കൾ തയ്യാറാക്കാൻ ഉപയോഗിച്ചിരിക്കുന്നത് ശുദ്ധീകരിക്കാത്ത ജലമാണെങ്കിൽ അത് ജലജന്യരോഗങ്ങൾ ഉണ്ടാകാൻ കാരണമാകും.

പഴങ്ങൾ

മഴക്കാല സീസണിൽ ലഭ്യമായ പഴങ്ങൾ കഴിക്കാം. മാമ്പഴം, പപ്പായ, മാതളം, പിയർപ്പഴം എന്നിവ കഴിക്കുക.

ആന്‍റി ഓക്സിഡന്‍റുകളാൽ സമ്പന്നമായ ഭക്ഷ്യവസ്തുക്കൾ

ഞാവൽപ്പഴങ്ങൾ, മത്തങ്ങ, പാവയ്ക്ക എന്നിവ യഥേഷ്ടം കഴിക്കാം. രോഗപ്രതിരോധശേഷിയെ വർദ്ധിപ്പിക്കുന്നതിനൊപ്പം അണുബാധകളെ ചെറുക്കാൻ ഉത്തമമാണ് ഇവ. പച്ച ഇലവർഗ്ഗങ്ങളും മണ്ണിനടിയിൽ ഉണ്ടാകുന്ന ഭക്ഷ്യവിഭവങ്ങളും ഡയറ്റിൽ ഉൾപ്പെടുത്താം. പച്ചക്കറികളും പഴങ്ങളുമെല്ലാം ഉപ്പ്, വിനാഗിരി ചേർത്ത വെള്ളത്തിൽ അൽപ്പസമയം ഇട്ടുവച്ച ശേഷം ശുദ്ധ ജലത്തിൽ നന്നായി കഴുകിയെടുത്തു വേണം ഉപയോഗിക്കാൻ.

എരിവും പുളിയും

ഇവ ഒഴിവാക്കുകയോ അളവ് കുറയ്ക്കുകയോ ചെയ്യാം. അല്ലാത്ത പക്ഷം ശരീരോഷ്മാവ് കൂട്ടി അലർജികൾ ഉണ്ടാകാൻ കാരണമാകും.

ഹെർബൽ ചായകൾ

ഹെർബൽ ടീ ശീലമാക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തും. ഇഞ്ചി, കറുവാപ്പട്ട, തുളസി, കുരുമുളക്, പൊതിനയില എന്നിവയിൽ ലഭ്യമായവ കൊണ്ട് ഹെർബൽ ടീ തയ്യാറാക്കി കുടിക്കാം. സ്വാദിന് തേൻ ചേർക്കാം. ഗ്രീൻ ടീയും മികച്ചൊരു ഓപ്ഷനാണ്.

ഡ്രൈ നട്സ്

ടീ ടൈമിൽ ഡ്രൈ നട്സ് കഴിക്കുന്നത് ശരീരത്തിന് നല്ല ഊർജ്ജവും ബലവും ലഭിക്കുന്നതിന് ഉത്തമമാണ്. കശുവണ്ടി പരിപ്പ്, ഈന്തപ്പഴം, കപ്പലണ്ടി, ബദാം, ഫിഗ് (അത്തിപ്പഴം), വാൽനട്ട് എന്നിവ മിതമായ അളവിൽ കഴിക്കാം. ശരീരത്തിന് മികച്ച രോഗപ്രതിരോധശേഷിയുണ്ടാകാനും എനർജി ലെവൽ വർദ്ധിപ്പിക്കാനും ഇവ ഉത്തമം.

ഭക്ഷണത്തിൽ ബുദ്ധിപൂർവ്വം ഇത്തരം ചില പോസിറ്റീവായ മാറ്റങ്ങൾ വരുത്തി നോക്കൂ. തീർച്ചയായും മികച്ച ആരോഗ്യം കൈവരിക്കാൻ പറ്റും. ആരോഗ്യത്തോടെയിരിക്കുകയെന്നത് വലിയൊരു അനുഗ്രഹമാണ്. മികച്ച ഭക്ഷണത്തിലൂടെയും വ്യായാമത്തിലൂടെയും ആരോഗ്യം കൈവരിക്കുക.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...