ആരാണ് പാൽ കുടിക്കാൻ ഇഷ്ടപ്പെടാത്തത്… കുട്ടികളോ വൃദ്ധരോ ആകട്ടെ, എല്ലാവരും പാൽ ഇഷ്ടപ്പെടുന്നു… ഒരു വീട്ടിലും പാൽ ഇല്ലാതെ ഒരു തുടക്കവുമില്ല. പാൽ ഒരു സമ്പൂർണ്ണ ഭക്ഷണമായി കണക്കാക്കപ്പെടുന്നു. പാൽ ഇല്ലാതെ ഭക്ഷണം അപൂർണ്ണമാണെന്ന് പലരും കരുതുന്നു. ഇന്ത്യൻ വെജിറ്റേറിയൻ ഭക്ഷണത്തിന്‍റെ ഒരു പ്രധാന ഭാഗമാണ് പാൽ. കുട്ടികൾ രാത്രിയിൽ ഭക്ഷണം കഴിക്കുന്നില്ലെങ്കിലും പാൽ കുടിച്ച് ഉറങ്ങുന്നു

എത്ര തരം പാൽ ഉൽപന്നങ്ങൾ ആണ് നിത്യേന നമുക്ക് ലഭിക്കുന്നത്. മനുഷ്യ ശരീരത്തിന് വളരെ അത്യാവശ്യമായ പ്രോട്ടീൻ, വിറ്റാമിൻ എ, ബി 1, ബി 2, ബി 12, ഡി, മഗ്നീഷ്യം, പൊട്ടാസ്യം കാൽസ്യം തുടങ്ങിയ പോഷകങ്ങൾ പാലിൽ അടങ്ങിയിട്ടുണ്ട്. രോഗികൾക്ക് മഞ്ഞൾ കലർത്തി പാൽ കുടിക്കാൻ കൊടുക്കുന്നു, കാരണം രോഗം ഉള്ളപ്പോള്‍ പോലും പാൽ വളരെയധികം ശക്തി നൽകുന്നു. ഇതിന്‍റെ ദഹന പോഷകഗുണങ്ങളാൽ ആയുർവേദത്തിൽ പാലിന് പ്രത്യേക സ്ഥാനമുണ്ട്. എന്നിരുന്നാലും പാൽ കുടിക്കാനുള്ള ശരിയായ സമയം എന്താണെന്ന് നിങ്ങൾക്ക് അറിയാമോ?

രാവിലെ പാൽ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പലരും അവകാശപ്പെടുന്നു, അതേസമയം പലരും രാത്രിയിൽ പാൽ കുടിക്കുന്നത് കൂടുതൽ ഉചിതമാണെന്ന് കരുതുന്നു. ഭക്ഷണം കഴിച്ച് തുടങ്ങാത്ത കൊച്ച് കുഞ്ഞുങ്ങൾക്ക് ദിവസത്തിൽ പല തവണ പാൽ നൽകുന്നു. എന്നാൽ മുതിർന്നവർക്ക്, ആയുർവേദം അനുസരിച്ച് പാൽ കുടിക്കാൻ ശരിയായ സമയം രാത്രിയാണ്. രാത്രിയിൽ ഉറങ്ങും മുൻപ് പാൽ കുടിക്കണം എന്ന് പറയപ്പെടുന്നു. രാവിലെ പാൽ കുടിക്കുന്നതും പ്രയോജനകരമാണ്. അസിഡിറ്റി പ്രശ്‌നങ്ങളുള്ള ആളുകൾക്ക് രാത്രിയിൽ പാൽ ആഗിരണം ചെയ്യാൻ ബുദ്ധിമുട്ടാണ്.

5 വയസ്സ് വരെയുള്ള കുട്ടികൾ പകൽ പാൽ കുടിക്കുന്നത് അവരുടെ ആരോഗ്യത്തിന് നല്ലതാണ്, പാൽ അലർജിയുള്ള ആളുകൾ ഒഴിവാക്കുക. അല്ലാത്തവർ രാത്രി ഉറങ്ങുന്നതിന് മുമ്പ് ചെറു ചൂടുള്ള പാൽ കുടിച്ചാൽ നല്ല ഉറക്കവും ലഭിക്കും. പാലിന്‍റെ ദഹന, പോഷകഗുണങ്ങൾ ചെറു ചൂടോടെ കുടിക്കുമ്പോൾ വർദ്ധിച്ച അളവിൽ ലഭിക്കുന്നു. രാത്രിയിൽ പാൽ കുടിക്കുമ്പോൾ, കൂടുതൽ കാൽസ്യം ഗുണങ്ങൾ ലഭിക്കും, കാരണം രാത്രിയിൽ ശരീരം വിശ്രമാവസ്ഥയിലാണ്. രാത്രി ജോലി ചെയേണ്ടി വരുന്നവർ പകൽ പാൽ കുടിച്ചു വിശ്രമിക്കുന്നത് നന്നായിരിക്കും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...