ലോകത്തെ മുഴുവൻ ആഹ്ലാദവും സ്വന്തം കുഞ്ഞുങ്ങൾക്ക് ലഭിക്കുക, അവർക്ക് യാതൊരുവിധ അസുഖങ്ങളും ഉണ്ടാകാതെ മിടുക്കന്മാരും മിടുക്കികളുമായിരിക്കുക... ഏതൊരു രക്ഷിതാവും ആഗ്രഹിക്കുന്ന കാര്യങ്ങളാണിവ. മാതാപിതാക്കൾ കുട്ടികളുടെ എല്ലാ കാര്യത്തിലും ശ്രദ്ധ നൽകുക തന്നെ ചെയ്യും. ഭക്ഷണകാര്യങ്ങളിലും വളരെയേറെ ശ്രദ്ധ നൽകും. പക്ഷേ, ഇന്നത്തെ ഈയവസ്ഥ ഏറെ സങ്കടകരമാണ്. എല്ലായിടത്തും ഭയവും ആശങ്കയും മാത്രം.

കൊറോണയുടെ മൂന്നാം തരംഗം കുട്ടികളെ ബാധിക്കുമോയെന്ന ഭയത്തിലാണ് രക്ഷിതാക്കൾ. പക്ഷേ, ഈയവസരത്തിൽ ഭയക്കുകയല്ല വേണ്ടത്, മറിച്ച് സ്വന്തം  കുട്ടികളുടെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയാണ് വേണ്ടത്. ഏത് രോഗത്തെയും ചെറുത്തു നില്ക്കും വിധം അവരുടെ ഇമ്മ്യൂണിറ്റി പവർ വർദ്ധിപ്പിച്ച് അവരെ ആരോഗ്യവാന്മാരാക്കുക.

പൊതുവെ പഴങ്ങളും പച്ചക്കറികളും കഴിക്കുകയെന്നത് കുട്ടികൾക്ക് അത്രയിഷ്ടമുള്ള കാര്യമല്ല. ഫാസ്റ്റ് ഫുഡ് കഴിച്ചാൽ വിശപ്പ് അകലുമെങ്കിലും ശരീരത്തിന് യാതൊരുവിധ പോഷകങ്ങളും ലഭിക്കുകയില്ല. മാത്രവുമല്ല ശരീരഭാരം വർദ്ധിക്കുകയും ചെയ്യും. എന്നാൽ പഴങ്ങളിലും പച്ചക്കറികളിലും ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ധാരാളമായി ഉള്ളതിനാൽ ശരീരത്തിന്‍റെ രോഗ പ്രതിരോധശേഷി വർദ്ധിക്കും. അവരുടെ എനർജി പോലും അതോടെ വർദ്ധിക്കും.

ക്രിയേറ്റീവ് ഐഡിയ

പച്ചക്കറികളും പഴങ്ങളും നേരിട്ട് നൽകുമ്പോൾ കഴിക്കാൻ കുട്ടികൾ മടി കാട്ടുകയാണെങ്കിൽ അതിനും ചില സൂത്രപ്പണികളുണ്ട്. ക്രിയേറ്റീവ് കുക്കിങ്ങിലൂടെ ചിന്തിച്ച് പഴങ്ങളും പച്ചക്കറികളും കുട്ടികൾക്ക് സർവ്വ് ചെയ്‌ത് നോക്കൂ. പരിപ്പും പച്ചക്കറികളും വച്ച് കട്‍ലെറ്റോ അല്ലെങ്കിൽ വിവിധ നിറങ്ങളിലുള്ള പച്ചക്കറികൾ കൊണ്ട് കളർ ഫുൾ സാൻവിച്ച് തയ്യാറാക്കി ഒപ്പം സോസേജും കൂടി സർവ്വ് ചെയ്ത് നോക്കൂ.

ഫ്രൂട്സ് കട്ടർ വച്ച് ഫ്രൂട്സും മറ്റും ഇഷ്ടപ്പെട്ട ആകൃതിയിൽ മുറിച്ച് ആകർഷകമായ രീതിയിൽ സർവ്വ് ചെയ്തു നോക്കൂ. അവർക്ക് പഴങ്ങളോടും പച്ചക്കറികളോടുമുള്ള താൽപര്യം വർദ്ധിക്കാനും കഴിക്കാനും ഈ ക്രിയേറ്റിവിറ്റി സർവ്വിംഗ് സഹായിക്കും.

ശക്തിയ്ക്കും ഊർജ്ജത്തിനും ഡ്രൈ ഫ്രൂട്സ്

കുട്ടികൾക്ക് വളരുന്ന പ്രായത്തിൽ തന്നെ വേണ്ട ശ്രദ്ധയും പരിഗണനയും നൽകുക തന്നെ വേണം. കാരണം കുറച്ച് കഴിയുന്നതോടെ കുട്ടികളിലെ പോഷകക്കുറവ് അവരിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകും.

അതിനാൽ അവരെ ആന്തരികമായി ശക്തിപ്പെടുത്തുന്നതിന് ദിവസവും അവർക്ക് ഡ്രൈ ഫൂട്സ് നൽകുക. പ്രോട്ടീൻ, വിറ്റാമിൻ, ധാതുക്കൾ, ഫൈബർ എന്നിവ ഡ്രൈ ഫ്രൂട്സിൽ നിറഞ്ഞ അളവിൽ ഉള്ളതിനാൽ പലവിധ രോഗങ്ങളെ ചെറുക്കാനും കുട്ടിയുടെ ബ്രെയിൻ ഹെൽത്തിനെയും ഓർമ്മശക്തിയേയും വർദ്ധിപ്പിക്കാനും ഉത്തമമാണ്. ഡ്രൈ ഫ്രൂട്സിൽ ആന്‍റി ഓക്സിഡന്‍റ് മൂലികകൾ ഉള്ളതിനാൽ വൈറസുകളേയും വിഭിന്ന തരത്തിലുള്ള കാലാവസ്‌ഥ അനുസൃതമായി ഉണ്ടാകുന്ന രോഗങ്ങളെയും ചെറുക്കാൻ ഫലവത്തുമാണ്.

ക്രിയേറ്റീവ് ഐഡിയ

ഡ്രൈ ഫ്രൂട്സിലും ചില ക്രിയേറ്റീവ് ആശയങ്ങൾ പ്രയോഗിക്കാം. ഡ്രൈ ഫ്രൂട്സ് മിക്സിയിലടിച്ച് പേസ്റ്റാക്കി പാലിൽ ചേർത്ത് ഷേക്ക് ആയി കുട്ടികൾക്ക് നൽകാം. അതുപോലെ അവർക്കിഷ്ടപ്പെട്ട സ്മൂത്തിയിൽ ഡ്രൈ ഫ്രൂട്സും നട്സും ചേർത്ത് നൽകാം. അല്ലെങ്കിൽ ഇഷ്ടപ്പെട്ട സ്വീറ്റ് ഡിഷിൽ ചേർത്തും കുട്ടികൾക്ക് ഇത് നൽകാം. കുഞ്ഞുങ്ങൾ വളരെ താൽപര്യത്തോടെ കഴിക്കുകയും ചെയ്യും മാതാപിതാക്കളുടെ ടെൻഷൻ അകലുകയും ചെയ്യും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...