തലവേദനയുള്ളിടത്ത് സിര വീർത്തു വരുന്നു… തലയുടെ ചില ഭാഗങ്ങളിൽ കഠിനമായ വേദന,ഓക്കാനം, വെളിച്ചം നേരിടാനുള്ള പ്രയാസം, മങ്ങിയ പാടുകൾ, കഴുത്ത് വേദന തുടങ്ങിയവ അനുഭവപ്പെടുന്നു. മൈഗ്രെയ്നിന് ചികിത്സയില്ലെങ്കിലും ഇത് നിയന്ത്രിക്കാൻ കഴിയും.

മൈഗ്രെയ്ൻ വേദന ഉടൻ കുറയ്ക്കാന്‍ സഹായിക്കുന്ന ധാരാളം ഭക്ഷണങ്ങൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ? അതേതൊക്കെ എന്ന് നോക്കാം.

  1. കുരുമുളക്

മൈഗ്രെയ്ൻ നിമിത്തം ഉള്ള തലവേദന ഒഴിവാക്കാൻ കുരുമുളക് സഹായകമാകും. നിങ്ങൾക്ക് വേണമെങ്കിൽ, കുരുമുളക് ചായ കുടിച്ച് തലവേദന ഒഴിവാക്കാം.

  1. മസാല ചായ കുടിക്കുക

മസാല ചായ കുടിക്കുന്നതിലൂടെ മനസ്സിന് ഉത്തേജനം ലഭിക്കും. ഇത് ഉണ്ടാക്കുമ്പോൾ ഇഞ്ചി, ഗ്രാമ്പൂ, ഏലം എന്നിവ ചേർക്കാൻ മറക്കരുത്.

  1. വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ്

വെളിച്ചെണ്ണ ഉപയോഗിച്ച് 10-15 മിനിറ്റ് മസാജ് ചെയ്യുന്നത് തലവേദനയിൽ നിന്ന് മോചനം നൽകും. വേനൽക്കാലത്ത് നിങ്ങൾ തലവേദന അനുഭവിക്കുന്നുണ്ടെങ്കിൽ ഈ മസാജ് ഫലപ്രദമായി പ്രവർത്തിക്കും. ഇത് തലയെ തണുപ്പിക്കുകയും വേദന കുറയ്ക്കാൻ വളരെയധികം സഹായിക്കുകയും ചെയ്യുന്നു.

  1. ഇഞ്ചി

ആയുർവേദം അനുസരിച്ച് ഇഞ്ചി നിങ്ങളുടെ തലവേദന ഭേദമാക്കും. തൽക്ഷണ ആശ്വാസം ലഭിക്കാൻ ഇത് നിങ്ങളെ സഹായിക്കും. ഭക്ഷണം തയ്യാറാക്കുമ്പോൾ ഇതിലേക്ക് ഇഞ്ചി ചേർത്ത് കഴിക്കുക. വേണമെങ്കിൽ ഇഞ്ചി ചായ കുടിക്കാം.

  1. കുരുമുളക്, പുതിന ചായ

വളരെ കഠിനമായ മൈഗ്രെയ്ൻ വന്നിട്ടുണ്ടെങ്കിൽ, കുരുമുളകും പുതിനയും ചേർത്ത ചായ കുടിക്കുന്നത് വളരെ ഗുണം ചെയ്യും, ബ്ലാക്ക് ടീ ആണ് നല്ലത്.

  1. വെളുത്തുള്ളി ജ്യൂസ്

വെളുത്തുള്ളി ചതച്ച് അതിന്‍റെ ജ്യൂസ് വേർതിരിച്ചെടുത്ത് ഒരു സ്പൂൺ ജ്യൂസ് കുടിക്കുക. വെളുത്തുള്ളി ഒരു വേദന സംഹാരിയായി പ്രവർത്തിക്കുന്നു, ഇത് തലവേദനയ്ക്ക് ആശ്വാസം നൽകുന്നു.

  1. ഗ്രാമ്പൂ, ഉപ്പ് പേസ്റ്റ്

ഗ്രാമ്പൂ പൊടിയും ഉപ്പും ചേർത്ത് പേസ്റ്റ് ഉണ്ടാക്കി നാവിൽ അലിയിച്ചു കഴിക്കുക. ഇത് തലയിലെ നീർക്കെട്ട് ആഗിരണം ചെയ്യുന്നു.

  1. തല മസാജ്

തലയിൽ കനത്ത വിങ്ങൽ ഉണ്ടെങ്കിൽ ഉടൻ കടുക് എണ്ണ ഉപയോഗിച്ച് തലയിൽ മസാജ് ചെയ്യുക. നെയ്യ് ഉപയോഗിച്ചും തല മസാജ് ചെയ്യാം. ഇത് വേദനയ്ക്ക് ആശ്വാസം നൽകുന്നു, കൂടാതെ ഛർദ്ദി തുടങ്ങിയ പ്രശ്നങ്ങളിൽ നിന്നും മുക്തി നൽകും.

  1. ഐസ് മസാജ്

കഠിനമായ വേദന ഉണ്ടായാൽ നിങ്ങൾക്ക് ഒരു ഐസ് പായ്ക്ക് എടുക്കാം. ഐസ് പൊടിച്ച് തൂവാലയിൽ ആക്കി നെറ്റിയിൽ വയ്ക്കാം. ഇത് നിങ്ങൾക്ക് ആശ്വാസം നൽകും. വേദന ഉണ്ടാകുമ്പോൾ ഐസ് പായ്ക്ക് അല്ലെങ്കിൽ കറ്റാർ വാഴ പായ്ക്ക് കണ്ണുകളിൽ വയ്ക്കാം.

  1. ലാവെൻഡർ ഓയിൽ

കുളിക്കുന്ന സമയത്ത് വെള്ളത്തിൽ ലാവെൻഡർ ഓയിൽ ചേർക്കുക. ഇത് നിങ്ങൾക്ക് വളരെയധികം ആശ്വാസം നൽകും, സ്കിൻ അലർജി ഉള്ളവർ ശ്രദ്ധിച്ചു ചെയ്യുക

  1. ബീറ്റ്റൂട്ട് കഴിക്കുക

കുറച്ച് ബീറ്റ്റൂട്ട് എടുത്ത് പേസ്റ്റ് ഉണ്ടാക്കുക. ഇത് നെറ്റിയിൽ പുരട്ടാം. തലവേദനയിൽ ആശ്വാസം ലഭിക്കും.

  1. മഗ്നീഷ്യം

ഭക്ഷണത്തിൽ മഗ്നീഷ്യം അളവ് വർദ്ധിപ്പിക്കുക. 500 മില്ലിഗ്രാം ഒരു ദിവസം ലഭിക്കത്തക്കവിധത്തില്‍ ഭക്ഷണരീതി ക്രമീകരിക്കുക. മഗ്നിഷ്യം രക്തത്തിലെ പഞ്ചസാരയെയും രക്തസമ്മർദ്ദത്തെയും നിയന്ത്രിക്കുന്നതിനാൽ മൈഗ്രെയ്ൻ ഫലപ്രദമായി നേരിടാൻ കഴിയും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...