മഴക്കാലം സുഖകരമാണെങ്കിലും ആരോഗ്യ കാര്യത്തിൽ ബദ്ധശ്രദ്ധ പുലർത്തേണ്ട സമയം കൂടിയാണ്. പ്രത്യേകിച്ചും ഈ കോവിഡ് കാലത്ത്. പുറത്തെ ഭക്ഷണം ഒഴിവാക്കി വീട്ടിൽ പാകം ചെയ്യുന്ന പോഷകസമ്പന്നമായ ഭക്ഷണം കഴിക്കാൻ പരമാവധി ശ്രദ്ധിക്കുകയാണ് ഈ മഹാമാരിക്കാലത്ത് വേണ്ടത്. പ്രത്യേകിച്ചും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ഭക്ഷ്യവിഭവങ്ങൾ ഉൾപ്പെടുത്തി ആരോഗ്യപ്രദമായ ഭക്ഷണരീതിയ്ക്ക് കൂടുതൽ പ്രാധാന്യം നൽകാം. ഈ കോവിഡ്ക്കാലത്ത് ഇത്തരത്തിലുള്ള ഭക്ഷണശീലം കുട്ടികളിലും അത്യാവശ്യമായും വളർത്തിയെടുക്കുക തന്നെ വേണം.

മഴ നനയാൻ രസമാണെങ്കിലും ഈ സമയത്ത് ജലജന്യ രോഗങ്ങൾ പിടിപ്പെടാനുള്ള റിസ്ക് ഏറെയുണ്ടെന്ന കാര്യം വിസ്മരിച്ചു കൂടാ. പനി, വൈറൽ പനി, ജലദോഷം, ഡെങ്കി, അലർജി രോഗങ്ങൾ, ചർമ്മ രോഗങ്ങൾ, മറ്റ് അണുബാധകൾ എന്നിവ സർവ്വ സാധാരണയായി മഴക്കാലത്ത് ഉണ്ടാകുന്ന പ്രശ്നങ്ങളാണ്. ഇത്തരം അസുഖങ്ങൾ പിടിപ്പെടാതെ ശരീരവും മനസും ഫിറ്റായിരിക്കേണ്ടത് ഈ സമയത്ത് ഏറ്റവും പ്രസക്തമായ കാര്യമാണ്. മഴക്കാലത്ത് ആരോഗ്യ പരിപാലനത്തിനുള്ള ചില ടിപ്സുകളെപ്പറ്റി അറിയാം:

രോഗപ്രതിരോധം മെച്ചപ്പെടുത്താനുള്ള ഭക്ഷണം കഴിക്കുക

പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുന്ന ഭക്ഷ്യവിഭവങ്ങളിൽ അൽപ്പം വൈവിധ്യം പുലർത്താം. കാരറ്റ്, ചീര, കാപ്സിക്കം, ബ്രോക്കോളി, മഞ്ഞൾ, ഇഞ്ചി, വെളുത്തുള്ളി, വെണ്ടയ്ക്ക, കറിവേപ്പില എന്നിങ്ങനെയുള്ളവ ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്താം. ആന്തരികമായി ഇവ നമുക്ക് ആരോഗ്യവും ഫിറ്റ്നസും പകരുന്നതിനൊപ്പം നമ്മുടെ ചർമ്മത്തിനും മുടിയ്ക്കും അത് ആരോഗ്യവും അഴകും നൽകും.

ആന്‍റി ഇൻഫ്ളമേറ്ററി, ആന്‍റി ഓക്സിഡന്‍റ് ഘടകങ്ങൾ ധാരാളമായി അടങ്ങിയിരിക്കുന്ന ഒന്നാണ് മഞ്ഞൾ. അതുപോലെ സാധാരണ പനി, ജലദോഷം എന്നിവ ശമിപ്പിക്കാൻ വെളുത്തുള്ളിയിലുള്ള അലിസിൻ എന്ന മൂലികയ്ക്ക് കഴിയും.

പ്രതിരോധശേഷി വർദ്ധിക്കാനായി വിറ്റാമിൻ സി അടങ്ങിയ ഭക്ഷണ വസ്തുക്കൾ പ്രത്യേകമായി ഡയറ്റിൽ ഉൾപ്പെടുത്തണം. നാരങ്ങാ, ഓറഞ്ച് എന്നിവയിൽ വിറ്റാമിൻ സി നിറഞ്ഞയളവിലുണ്ട്.

ശ്വാസ സംബന്ധമായ അസ്വസ്ഥതകൾക്കും രോഗപ്രതിരോധത്തിനും ഇഞ്ചി മികച്ചതാണ്. ഇഞ്ചിയിലുള്ള ജിൻജറോൾ, ഷൗഗോൾ എന്നീ മൂലികകൾ നീർക്കെട്ട് തടയാനും കാൻസർ പ്രതിരോധത്തിനും ഉചിതമാണ്.

  • ധാരാളം പഴങ്ങൾ കഴിക്കുക. ആപ്പിൾ, മാമ്പഴം, മാതളം, മുന്തിരി, ഓറഞ്ച്, പിയർ പഴം എന്നിങ്ങനെയുള്ള പഴങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം.
  • ധാരാളം നീരുള്ള പഴങ്ങൾ ഉദാ: തണ്ണിമത്തൻ പോലുള്ളവ മഴ സീസണിൽ കഴിക്കുന്നത് ശരീരത്തിൽ നീർവീക്കത്തിന് കാരണമാകാം.
  • തവിടുള്ള അരി, ഓട്സ്, ബാർലി എന്നിവ മഴക്കാലത്ത് കഴിക്കുന്നത് ഉത്തമമാണ്.
  • പാലിന് പകരം തൈര്, ആൽമണ്ട് എന്നിവ കഴിക്കാം.
  • തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കുക. ഒരു ദിവസം 8-10 ഗ്ലാസ് വെള്ളം കുടിക്കുക. ശരീരം ഈർപ്പമുള്ളതാക്കി നിലനിർത്തുന്നതിന് വെള്ളത്തിനുള്ള പങ്ക് വളരെ വലുതാണ്.
  • പാവയ്ക്ക, മഞ്ഞൾ, ഉലുവ എന്നിങ്ങനെ കയ്പുള്ള ഭക്ഷ്യവസ്തുക്കൾ കഴിക്കുന്നത് അണുബാധ തടയുന്നതിന് സഹായിക്കും.
  • മഴ സീസണിൽ ചർമ്മത്തിൽ അലർജിയുണ്ടാകുന്നവർ എരിവുള്ള ഭക്ഷണം ഒഴിവാക്കുക. എരിവുള്ള ഭക്ഷണം കഴിക്കുന്നത് ശരീരോഷ്മാവ് വർദ്ധിപ്പിക്കുന്നതിനൊപ്പം രക്തയോട്ടം ത്വരിതഗതിയിലായി ചർമ്മത്തിൽ അലർജിയുണ്ടാകാം. ചർമ്മത്തിൽ നിറ വ്യത്യാസം, തിണർപ്പ് എന്നിങ്ങനെ മറ്റ് പ്രശ്നങ്ങളും ഉണ്ടാകാം. അതുപോലെ പ്രധാനമാണ് പുളിയുടെ അമിതമായ ഉപയോഗം കുറയ്ക്കുകയെന്നതും.
  • ധാരാളമായി ഹെർബൽ ചായ കുടിക്കുന്നത് ശീലങ്ങളിൽ ഉൾപ്പെടുത്താം. പ്രത്യേകിച്ചും ആന്‍റിബാക്ടീരിയൽ പ്രോപ്പർട്ടികൾ ഉള്ള ഹെർബൽ ടീ, ഇഞ്ചി, കുരുമുളക്, തേൻ, മിന്‍റ്, തുളസിയില എന്നിങ്ങനെയുള്ളവ ചേരുവയായിട്ടുള്ള ഹെർബൽ ടീ കുടിക്കുക. അമിതമായി കാപ്പി, ചായ എന്നിവ കുടിക്കുന്നത് ശരീരം ഡീഹൈഡ്രേറ്റ് ചെയ്യും. പരമാവധി ഇവ രണ്ടും ഒഴിവാക്കുക.
  • വേവിക്കാത്ത പച്ചക്കറികൾക്ക് പകരമായി സ്റ്റീം ചെയ്‌ത സലാദുകൾ കഴിക്കാം. വേവിക്കാത്ത പച്ചക്കറികളിൽ വൈറൽ ബാധയ്ക്ക് ഇടവരുത്തുന്ന ബാക്ടീരിയകളും വൈറസുകളുമു ണ്ടാവാം.
  • വറുത്ത് പൊരിച്ച ഭക്ഷ്യവസ്തുക്കൾ പൂർണ്ണമായും ഡയറ്റിൽ നിന്നും ഒഴിവാക്കാം. അതുപോലെ കൃത്രിമ പാനീയങ്ങളും പാക്ക്ഡ് ജ്യൂസുകളും ഡയറ്റിൽ നിന്നും പാടേ ഒഴിവാക്കാം. അത്തരം ഭക്ഷ്യവസ്തുക്കളിലെ കൃത്രിമ നിറങ്ങളും സിറപ്പുകളും പ്രിസർവേറ്റീവുകളും ശരീരത്തിന് ദോഷകരമായി മാറാം.
  • പച്ചക്കറികളും പഴങ്ങളും നന്നായി കഴുകി വൃത്തിയാക്കി ഉപയോഗിക്കുക. ഉപ്പും വിനാഗിരിയും ചേർത്ത വെള്ളത്തിൽ അൽപ്പസമയം പച്ചക്കറികളും മറ്റും ഇട്ടുവയ്ക്കുക. കുറച്ച് കഴിഞ്ഞ് നല്ല വെള്ളത്തിൽ കഴുകി വൃത്തിയാക്കിയെടുക്കാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...