മഴ ഇന്ന് വരും നാളെ വരും എന്ന പ്രവചനം തുടരുമ്പോഴും വേനൽക്കാലം അസഹ്യമായികൊണ്ടിരിക്കുന്നു. ഹ്യൂമിഡിറ്റി കൂടിയതോടെ വിയർപ്പ് എന്ന പ്രശ്നം വല്ലാതെ ബുദ്ധിമുട്ട് ആയി മാറിയിരിക്കുകയാണ്. ചിലരെ സംബന്ധിച്ചാണെങ്കിൽ അമിതമായ വിയർപ്പ് ഒരു വലിയ പ്രശ്നം തന്നെയാണ്. ചൂട് കൂടുമ്പോൾ വിയർക്കുക എന്നത് ഒരു സ്വാഭാവിക പ്രക്രിയയാണ്. വേനൽക്കാലത്ത് ശരീരത്തിലെ താപനില നിയന്ത്രിക്കാൻ സുഷിരങ്ങളിൽ നിന്ന് വിയർപ്പ് പുറപ്പെടുന്നു. ശരീരത്തെ തണുപ്പിക്കാനും ശരീരത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യാനും ഇത് പ്രവർത്തിക്കുന്നു. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്‍റെ കാര്യത്തിൽ വിയർപ്പ് പ്രധാനമാണ്. എന്നാൽ അമിതമായ വിയർപ്പും നല്ലതല്ല.

പലരുടെയും ശരീരത്തിൽ നിന്ന് ധാരാളം വിയർപ്പ് പുറപ്പെടുന്നു. നിർജലീകരണവും സംഭവിക്കുന്നു. വിയർപ്പ് മൂലമാണ് ശരീര ദുർഗന്ധം വരുന്നത്. അമിതമായ വിയർപ്പ് എന്ന പ്രശ്‌നത്തിൽ നിന്ന് മുക്തി നേടാനുള്ള ചില ടിപ്‌സുകളെക്കുറിച്ചാണ് പറയാൻ പോകുന്നത്. വരൂ, ആ നുറുങ്ങുകൾ എന്താണെന്ന് നമുക്ക് നോക്കാം?

കഫീൻ ഒഴിവാക്കുക

കഫീൻ കൊണ്ടുള്ള പദാർത്ഥങ്ങൾ വലിയ അളവിൽ കഴിക്കുന്നത് മൂലം ശരീരത്തിൽ നിന്ന് അമിതമായ വിയർപ്പ് പുറത്തുവരുന്നു. അത്തരമൊരു സാഹചര്യത്തിൽ, കാപ്പിയും മറ്റും സമീകൃതമായ അളവിൽ കഴിക്കണം.

യോഗ ചെയ്യാം

നിങ്ങൾ വളരെയധികം വിയർക്കുന്നുവെങ്കിൽ, യോഗ ചെയ്യുക. കാരണം യോഗയുടെ സഹായത്തോടെ അമിതമായ വിയർപ്പ് പ്രശ്നം സ്വാഭാവിക രീതിയിൽ സുഖപ്പെടുത്താം. യോഗ ശരീരത്തിലെ ഞരമ്പുകളെ ശാന്തമാക്കുകയും അമിതമായ വിയർപ്പിന്‍റെ രൂപീകരണം കുറയ്ക്കുകയും ചെയ്യുന്നു.

എരിവുള്ള ഭക്ഷണം ഒഴിവാക്കൽ

എരിവുള്ള ഭക്ഷണം കാരണം ശരീരത്തിൽ വിയർപ്പ് ഉൽപാദനം വർദ്ധിക്കുന്നു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ വിയർപ്പ് ഉത്പാദിപ്പിക്കാൻ ഇത് കാരണമാണ്.

കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക

കോട്ടൺ വെസ്റ്റുകളോ ടി- ഷർട്ടുകളോ വിയർപ്പ് ആഗിരണം ചെയ്യാൻ സഹായിക്കുന്നു. ഇത് ശരീരത്തിലെ വിയർപ്പ് വലിച്ചെടുക്കുക മാത്രമല്ല, വേഗത്തിൽ ബാഷ്പീകരിക്കപ്പെടുകയും ചെയ്യുന്നു.

ജ്യൂസുകൾ കുടിക്കുക

വേനൽക്കാലത്ത് ചൂടുള്ള കാപ്പിയോ ചായയോ കുടിക്കുന്നതിനേക്കാൾ തണുത്തതും ഫ്രഷ് ജ്യൂസ് കുടിക്കുന്നതും നല്ലതാണ്. ഇത് നിങ്ങളുടെ ശരീരത്തിന്‍റെ ഊഷ്മാവ് നിയന്ത്രിക്കുന്നു, ഇതുമൂലം അമിതമായ വിയർപ്പ് ശരീരത്തിൽ നിന്ന് പുറത്തുവരില്ല.

കുളിക്കുന്ന വെള്ളത്തിൽ നാരങ്ങ നീര് ചേർക്കുക

നിങ്ങൾ വളരെയധികം വിയർക്കുകയോ വിയർപ്പിന് ദുർഗന്ധം അനുഭവപ്പെടുകയോ ചെയ്താൽ, കുളിക്കുന്ന വെള്ളത്തിൽ അര നാരങ്ങയുടെ നീര് ചേർത്ത് കുളിക്കുക. ഇതോടെ ദിവസം മുഴുവൻ ഫ്രഷ് ആയി അനുഭവപ്പെടുകയും തുടർച്ചയായി ഉപയോഗിക്കുന്നതിലൂടെ വിയർപ്പിൽ നിന്ന് വരുന്ന ദുർഗന്ധം അകറ്റുകയും ചെയ്യും. വേണമെങ്കിൽ കുളിക്കുന്ന വെള്ളത്തിൽ കുറച്ച് തുള്ളി ഡെറ്റാൾ ചേർക്കുകയും ചെയ്യാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...