സ്ത്രീകൾക്കിടയിലെ പൊണ്ണത്തടി ഇന്നത്തെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ്, ഇക്കാര്യത്തെ ചൊല്ലി പലരും വിഷമിക്കുന്നുണ്ട്. 10 പ്രധാന ആരോഗ്യ അപകടങ്ങളിൽ ഒന്നായാണ് പൊണ്ണത്തടിയെ WHO വിശേഷിപ്പിച്ചത്. ലോകത്തിലെ 23 ശതമാനത്തിലധികം സ്ത്രീകളും അമിതവണ്ണത്തിന് ഇരകളാകുന്നു. ആഗോള പൊണ്ണത്തടി സൂചികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.

പൊണ്ണത്തടി ഒരു പകർച്ചവ്യാധിയുടെ രൂപമെടുത്തിരിക്കുകയാണ്.

21-ാം നൂറ്റാണ്ടിലെ ഒരു നിശബ്ദ പകർച്ചവ്യാധിയുടെ രൂപത്തിലാണ് രാജ്യത്ത് പൊണ്ണത്തടിയെ കണക്കാക്കുന്നത്. ഇന്ത്യയിലെ പൊണ്ണത്തടി പ്രശ്നം ഇന്ന് ചൈനയുടെയും അമേരിക്കയുടെയും കണക്കുകൾ മറികടന്നിരിക്കുന്നു.

അമിതവണ്ണത്തിന്‍റെ പ്രധാന കാരണങ്ങൾ

തെറ്റായ ഭക്ഷണ ശീലങ്ങൾ, വ്യായാമക്കുറവ്, ഉറക്കക്കുറവ്, സമ്മർദ്ദം തുടങ്ങിയവയാണ് അമിതവണ്ണത്തിന്‍റെ പ്രധാന കാരണങ്ങൾ. ചില സ്ത്രീകളിൽ സിൻഡ്രോമിക്, പാരമ്പര്യ പൊണ്ണത്തടി എന്നിവയും കാണപ്പെടുന്നു.

അമിതവണ്ണത്തിന്‍റെ പാർശ്വഫലങ്ങൾ

പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഡിസ്ലിപിഡിമിയ, ഓസ്റ്റിയോ ആർത്രൈറ്റിസ്, പിത്താശയത്തിലെ കല്ലുകൾ, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, പ്രത്യുൽപാദന പ്രശ്നങ്ങൾ തുടങ്ങിയവയാണ് പാർശ്വഫലങ്ങൾ. ഹൃദയാഘാതം, സ്ട്രോക്ക്, പലതരം കാൻസറുകൾ (സ്തനം, അണ്ഡാശയം, ഗർഭപാത്രം, പാൻക്രിയാസ്), വൃക്ക സംബന്ധമായ രോഗങ്ങൾ എന്നിവയ്ക്ക് അമിതവണ്ണം കാരണമാകാം. കൗമാരത്തിലെ അമിത വണ്ണം വിഷാദത്തിനും കാരണമാകും.

സാധാരണ ലക്ഷണങ്ങൾ

ചെറിയ ജോലികൾ ചെയ്യുമ്പോൾ ശ്വാസതടസ്സം, വിയർപ്പ്, ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കൊഴുപ്പ് അടിഞ്ഞുകൂടൽ തുടങ്ങിയവ. ഇതുകൂടാതെ, ചിലപ്പോൾ ആത്മാഭിമാന കുറവും ആത്മവിശ്വാസ കുറവും പോലുള്ള മനഃശാസ്ത്രപരമായ ലക്ഷണങ്ങളും കാണാൻ കഴിയുന്നതാണ്.

പൊണ്ണത്തടി രോഗനിർണയം

  • ബി എം ഐ കണക്കാക്കുക.
  • അരക്കെട്ടിന്‍റെ ചുറ്റളവ് അളക്കുക.
  • ലിപിഡ് പ്രൊഫൈൽ.
  • കരൾ പ്രവർത്തന പരിശോധന.
  • ഫാസ്റ്റിംഗ് ഗ്ലൂക്കോസ്.
  • തൈറോയ്ഡ് ടെസ്റ്റ്.

10 ഫലപ്രദമായ പ്രതിരോധ മാർഗ്ഗങ്ങൾ

  • സമീകൃതാഹാരം കഴിക്കുക.
  • കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങൾ ഉപയോഗിക്കുക.
  • ദിവസവും അതിരാവിലെ എഴുന്നേറ്റ് നടക്കാൻ പോകുക.
  • ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും എയറോബിക് അല്ലെങ്കിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന വ്യായാമം ചെയ്യുക.
  • രാത്രി ഉറങ്ങുന്നതിന് 2 മണിക്കൂർ മുമ്പ് അത്താഴം കഴിക്കുക.
  • ജങ്ക്/ ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് ഒഴിവാക്കുക.
  • മൈദ, അരി, പഞ്ചസാര എന്നിവ മിതമായി ഉപയോഗിക്കുക.
  • ഹൃദയ സൗഹൃദ കൊഴുപ്പിന്‍റെ സ്രോതസ്സുകളായ ഒലിവ്, കനോല ഓയിൽ, വാൽനട്ട് ഓയിൽ തുടങ്ങിയവ ഉപയോഗിക്കുക.
  • അമിതമായി ഭക്ഷണം കഴിക്കുക എന്നതിനർത്ഥം ഒരേ സമയം വളരെയധികം ഭക്ഷണം കഴിക്കുക എന്നല്ല, പകരം എളുപ്പത്തിൽ ദഹിക്കുന്നതും ലഘു ആയതുമായ ഭക്ഷണം ചെറിയ ഇടവേളകളിൽ കഴിക്കുക.
  • കുറഞ്ഞത് 8 മണിക്കൂർ മതിയായ ഉറക്കം നേടുക.
  • ചില സ്ത്രീകൾക്ക് ഗർഭകാലത്തും പ്രസവ ശേഷവും അമിതവണ്ണ൦ ഉണ്ടാകാറുണ്ട്. നവജാത ശിശുവിന് മതിയായ മുലയൂട്ടൽ നടത്തുക വഴി ഈ ബുദ്ധിമുട്ട് മറികടക്കാൻ കഴിയും.

ഏറ്റവും പുതിയ ചികിത്സ

അമിതമായി ഭാരമുള്ളവർ ഭക്ഷണക്രമം മെച്ചപ്പെടുത്തിയിട്ടും, പതിവ് വ്യായാമം ചെയ്‌തിട്ടും, അമിതവണ്ണം കുറയ്ക്കുന്നതിനുള്ള മരുന്നുകൾ കഴിച്ചിട്ടും വണ്ണം കുറയുന്നില്ല എങ്കിൽ ഒരു ഡോക്ടറെ സമീപിച്ച് ശരീരഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയ, അതായത് ബാരിയാട്രിക് സർജറിയുടെ സഹായം സ്വീകരിക്കാം. അമിതവണ്ണമുള്ളവർക്ക് ഈ രീതി ഒരു അനുഗ്രഹമാണെന്ന് തെളിയിക്കുന്നു. ബാരിയാട്രിക് സർജറി ചെയ്ത് നല്ല അനുഭവ സമ്പത്ത് ഉള്ള ഡോക്ടറെ മാത്രം സമീപിക്കാൻ ശ്രമിക്കുക.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...