സുന്ദരമായ ശരീരം എന്ന ആഗ്രഹം ഒരു സങ്കൽപ്പം മാത്രമായി നിരാശപ്പെട്ട ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കാലം മാറി, കാലത്തിന്‍റെ ആവശ്യങ്ങളും മാറിയിരിക്കുന്നു. ഇപ്പോൾ നിങ്ങൾക്ക് ഏത് തരം ശരീരം വേണോ അതെ രീതിയിൽ ലഭിക്കും എന്നായിരിക്കുന്നു. ഒരു നല്ല കോസ്മെറ്റിക് സർജനുമായുള്ള കൂടിക്കാഴ്ച തീർച്ചയായും നിങ്ങളുടെ സ്വപ്നങ്ങൾക്ക് നിറം പകരും.

മനുഷ്യനാണ് എങ്കിൽ ശാരീരിക ഘടനയിൽ എവിടെയെങ്കിലും ചില കുറവുകൾ എപ്പോഴും ഉണ്ടാകാം. ചിലർക്ക് അരക്കെട്ട് വലുതായിരിക്കും, മാറിടം അയഞ്ഞു തൂങ്ങിക്കിടക്കുന്നുണ്ടാകാം, ചിലർക്ക് വളരെ ചെറിയ സ്തനങ്ങൾ ആയിരിക്കാം. പക്ഷേ ഇപ്പോൾ എന്ത് പ്രശ്‌നമുണ്ടായാലും എല്ലാം പരിഹരിക്കപ്പെടുമ്പോൾ എന്തിന് വിഷമിക്കണം? കോസ്മെറ്റിക് സർജൻമാരായ ഡോ. അജയ് കശ്യപും ഡോ. ജെ.ബി. രതിയും പറയുന്നത് കേൾക്കു,

ചോദ്യം: സ്തനങ്ങളുമായി ബന്ധപ്പെട്ട ഏറ്റവും സാധാരണമായ കോസ്മെറ്റിക് സർജറി ഏതാണ്?

ഉത്തരം: സ്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാത്തരം കേസുകളും വരാറുണ്ട്. ചെറിയ സ്തനങ്ങൾ വലുതാക്കുക, തൂങ്ങിക്കിടക്കുന്നതും വലുതുമായ സ്തനങ്ങൾ കുറയ്ക്കുക, നിപ്പിൾ ഉയർത്തുക അല്ലെങ്കിൽ തവിട്ട് നിറമുള്ള ഭാഗം കുറയ്ക്കുക. നിപ്പിൾ വലുതാണെങ്കിൽ ചെറുതാക്കാം. വാസ്തവത്തിൽ, ഓരോ വ്യക്തിയും തന്‍റെ ശരീരഭാഗങ്ങൾ മനോഹരമായി കാണണമെന്ന് ആഗ്രഹിക്കുന്നുണ്ട്.

ചോദ്യം: ഏത് പ്രായത്തിലുള്ള സ്ത്രീകളാണ് പൊതുവെ കൂടുതൽ വരുന്നത്?

ഉത്തരം: സാധാരണയായി 20 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകളാണ് കൂടുതലായി വരുന്നത്. കുട്ടികൾ വളരുന്ന പ്രായത്തിൽ ആണ് പലരും തങ്ങളെക്കുറിച്ച് ചിന്തിക്കുന്നത്.

ചോദ്യം: കോസ്മെറ്റിക് സർജറിയുടെ വീക്ഷണകോണിൽ നിന്ന് നോക്കുകയാണെങ്കിൽ, ശാരീരിക സൗന്ദര്യം എങ്ങനെ മാറിയിരിക്കുന്നു?

ഉത്തരം: 1980- കളിൽ അത്‌ലറ്റിക് ബോഡിയുടെ പ്രവണത കൂടുതലായിരുന്നു. എന്നാൽ ഇപ്പോൾ കാലം മാറി, സീറോ ഫിഗറിനെ പെൺകുട്ടികൾ ആഗ്രഹിക്കുന്നു. വിവാഹത്തിന് മുമ്പ് തന്നെ സീറോ ഫിഗറിന് വേണ്ടി പെൺകുട്ടികൾ ഓപ്പറേഷൻ ചെയ്യാറുണ്ട്. മെലിഞ്ഞ രൂപം ആഗ്രഹിക്കുന്നു, പക്ഷേ ഉയർന്ന മാറിടം വേണം താനും.

ചോദ്യം: സീറോ ഫിഗറിൽ സ്തനങ്ങളുടെ അനുപാതം എത്രയാണ്? വളരെ നേർത്ത ശരീരത്തിൽ വലിയ സ്തനങ്ങൾ എങ്ങനെ ലഭിക്കും?

ഉത്തരം: അരക്കെട്ടിന് അനുസരിച്ചാണ് സ്തന വലിപ്പം. ഉദാഹരണത്തിന്, അരക്കെട്ട് 24 ഇഞ്ച് ആണെങ്കിൽ, ബ്രെസ്റ്റ് 36 ഇഞ്ച് ആയിരിക്കണം. ബ്രെസ്റ്റ് കപ്പ് സി സൈസ് ആയിരിക്കണം. സിലിക്കൺ ഇംപ്ലാന്‍റുകൾ ഉപയോഗിച്ച് നിങ്ങൾക്ക് ചെറിയ സ്തനങ്ങൾ വലുതാക്കാം,

ചോദ്യം: ചിലപ്പോൾ ഓപ്പറേഷന് ശേഷം സ്തനങ്ങൾ കഠിനമാകുമെന്ന് കേട്ടിട്ടുണ്ട്?

ഉത്തരം: അതെ, ചിലപ്പോൾ ഇംപ്ലാന്‍റുകൾ കാഠിന്യം ഉണ്ടാക്കുന്നു. അതിനാൽ, ഉപഭോക്താവിന്‍റെ സ്വന്തം കൊഴുപ്പിൽ നിന്ന് സ്തനങ്ങൾ സൃഷ്ടിക്കുന്നു, അതിനെ ഓട്ടോലോഗസ് ഫാറ്റ് ബ്രെസ്റ്റ് ഓഗ്മെന്‍റേഷൻ എന്ന് വിളിക്കുന്നു. തുട, വയറ്, ഇടുപ്പ്, അരക്കെട്ട് എന്നിങ്ങനെ ശരീരത്തിൽ എവിടെയൊക്കെ കൊഴുപ്പ് ഉണ്ടോ അതെല്ലാം നീക്കം ചെയ്ത് അതിൽ നിന്ന് സ്തനങ്ങൾ ഉണ്ടാക്കുന്നു. ഇങ്ങനെ, ഇംപ്ലാന്‍റുകളില്ലാതെ സ്വന്തം കൊഴുപ്പിൽ നിന്നാണ് സ്തനം രൂപപ്പെടുന്നത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...