സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും വന്ധ്യത പ്രശ്നം ഉണ്ടാകാം. കുട്ടികൾ ഉണ്ടാകാത്തതിന്‍റെ കുറ്റം സ്ത്രീകളുടെ തലയിൽ കെട്ടിവയ്ക്കുന്ന പുരുഷന്മാരുടെ കാലം കഴിഞ്ഞു. ഇന്ന് പുരുഷ വന്ധ്യത എന്ന യാഥാർത്ഥ്യം സമൂഹം ഉൾക്കൊണ്ടിരിക്കുന്നു. പ്രശ്നങ്ങൾ കണ്ടെത്തി ചികിത്സിക്കാനും അത് തുറന്ന് പറയാനും പുരുഷന്മാരും മാനസികമായും തയ്യാറാകുന്നുണ്ട്.

പുരുഷ വന്ധ്യത ഒരു യാഥാർത്ഥ്യമാണ്. അണുങ്ങളുടെ പൊതുവേയുള്ള ആരോഗ്യക്കുറവ് വന്ധ്യതയിലേക്ക് നയിക്കാം. പല കാരണങ്ങൾ കൊണ്ടും പുരുഷ വന്ധ്യത ഉണ്ടാകാം. ജീവിതശൈലിയിലെ മാറ്റങ്ങളും അന്തരീക്ഷ മലിനീകരണവും പുരുഷനിലെ പ്രത്യൽപാദനശേഷി കുറയ്ക്കുന്ന ഘടകങ്ങളാണ്.

ബീജാണുക്കളുടെ കുറവ്, അണുബാധ, ഹോർമോൺ വൈകല്യങ്ങൾ, മരുന്നുകളുടെ പാർശ്വഫലങ്ങൾ, വൃഷണവീക്കം, വപരീത സ്ഖലനം, വെരിക്കോസിൽ, ബീജത്തെ നശിപ്പിക്കുന്ന ആന്‍റിബോഡി, ലൈംഗിക രോഗങ്ങൾ തുടങ്ങിയ കാരണങ്ങൾ കൊണ്ട് പുരുഷന്മാരിൽ വന്ധ്യത ഉണ്ടാകാം.

ബൂജാണുക്കളുടെ കുറവ്

പുരുഷൻ ഒരു തവണ സ്രവിക്കുന്നത് കോടിക്കണക്കിന് ബീജങ്ങളാണ്. പക്ഷേ ആരോഗ്യവും ചലനശേഷിയും ഉള്ള ബീജങ്ങൾക്ക് മാത്രമേ അണ്ഡത്തിനകത്ത് കടക്കാൻ സാധിക്കൂ. ഇങ്ങനെ സംഭവിക്കാതിരുന്നാൽ ഗർഭധാരണം നടക്കുകയില്ല. ബീജത്തിന്‍റെ ആകൃതിയിൽ തകരാറുകൾ വന്നാലും കുഞ്ഞുണ്ടാകാൻ തടസ്സമാകും.

അണുബാധ

മൂത്രനാളിയിലെ തടസ്സം, വൃഷണത്തിലെ അണുബാധ എന്നിവ വന്ധ്യതയ്ക്ക് കാരണമാകാം. ചിലരിൽ എപ്പിഡമിക് അണുബാധയേറ്റ് ബീജങ്ങളുടെ ഉൽപാദനം തടസ്സപ്പെടാനും സാധ്യതയുണ്ട്.

ഹോർമോൺ വൈകല്യങ്ങൾ

പുരുഷന്മാരിൽ ചില ഹോർമോൺ കൂടുന്നതും കുറയുന്നതും പ്രശ്നമാകും. ഇത് ലൈംഗിക ശേഷിയെയും ബീജോൽപാദനത്തെയും പ്രതികൂലമായി ബാധിക്കും.

പാർശ്വഫലങ്ങൾ

കാനസറിന് എതിരെ പ്രവർത്തിക്കുന്ന മരുന്നുകൾ, കീമോതെറാപ്പി എന്നിവ ബീജങ്ങളുടെ ഉൽപാദനം തടസ്സപ്പെടുത്താം. എന്നാൽ മരുന്ന് നിർത്തുമ്പോൾ ബീജ ഉൽപാദനം നടക്കും.

വൃഷണവീക്കം

വൃഷണസഞ്ചി വീർക്കുന്ന രോഗമാണ് ഹൈഡ്രോസിൽ. ഇത് പിടിപെട്ടാൽ ബീജങ്ങളുടെ സംഖ്യ കുറയും. ലൈംഗികബന്ധത്തെ ഇത് ദോഷകരമായി ബാധിക്കും.

വിപരീത സഖലനം

സ്ഖലന സമയത്ത് ശുക്ലം പുറത്തേക്ക് വരാതെ മൂത്രസഞ്ചിയിലേക്ക് പോകുന്ന അവസ്ഥയും പുരുഷ വന്ധ്യതക്ക് കാരണമാണ്. ഈ വൈകല്യത്തെ വിപരീത സ്ഖലനം എന്നാണ് പറയുന്നത്.

വെരിക്കോസിൽ

പുരുഷ വന്ധ്യതയുടെ 35 ശതമാനവും വെരിക്കോസിൽ ആണ് കാരണം. വൃഷണങ്ങളിൽ തടിച്ച ഞരമ്പുകൾ കെട്ടുപിണയുന്നതിനാൽ രക്തപ്രവാഹം തടസ്സപ്പെടും. താപനില കൂടുതലായി ബീജങ്ങളുടെ ഉൽപാദനത്തെ തകരാറിലാക്കുന്നു.

ആന്‍റിബോഡി

വന്ധ്യതയുള്ള പുരുഷന്മാരിൽ 10 ശതമാനം പേർക്കും ഈ പ്രശ്നം ഉള്ളതായി കാണുന്നു. ജന്മനാ വൃഷണത്തിന് വൈകല്യമുള്ളവർ, വൃഷണത്തിൽ നിന്ന് ബയോപ്സി എടുത്തിട്ടുള്ളവർ എന്നിവരിൽ ബീജത്തെ നശിപ്പിക്കുന്ന ആന്‍റിബോഡി തടസ്സം ഉണ്ടാക്കുന്നതായി കണ്ടുവരുന്നു.

ലൈംഗിക രോഗങ്ങൾ

സിഫിലിസ്, ഗൊണേറിയ തുടങ്ങിയ ലൈംഗിക രോഗങ്ങൾ ബീജത്തിന്‍റെ ഉൽപാദന ക്ഷമത കുറയ്ക്കും. ശീഘ്രസ്ഖലനം, സ്ഖലനമില്ലാത്ത അവസ്ഥ, ഉദ്ധാരണശേഷി കുറവ്, സ്വവർഗരതി എന്നീ ലൈംഗിക പ്രശ്നങ്ങളും വന്ധ്യതയിലേക്ക് നയിക്കാറുണ്ട്.

പിരഹാരം

വന്ധ്യതാ പ്രശ്നങ്ങളുമായി ഇൻഫെർട്ടിലിറ്റി സെന്‍ററുകളെ സമീപിക്കുന്നവരിൽ 10 ശതമാനം പേർക്ക് മാത്രമേ ചിലവേറിയ ചികിത്സയുടെ ആവശ്യം ഉണ്ടാകാറുള്ളൂ. ബാക്കിയെല്ലാം മെഡിക്കൽ ട്രീറ്റ്മന്‍റ് കൊണ്ട് പരിഹരിക്കാവുന്നതേയുള്ളൂ. മരുന്നുകൾ പരാജയപ്പെടുമ്പോൾ മാത്രമാണ് ഐ വി എഫ് പോലുള്ള ചികിത്സാരീതികളുടെ ആവശ്യം. ബീജത്തിന്‍റെ കൗണ്ട് വളരെ കുറവായവർക്ക് ഏറ്റവും ഫലപ്രദം ഈക്സി ആണ്. പുരുഷ ബീജത്തിന്‍റെ ചെറിയ കുറവുള്ളവർക്ക് വേണ്ടിയുള്ളതാണ് ഐ യു ഐ ചികിത്സ. മരുന്ന് കൊണ്ടുള്ള ചികിത്സ, കൗൺസിലിംഗ്, ലാപ്രോസ്കോപി ചികിത്സ കൃത്രിമ ബീജ സങ്കലന ചികിത്സ ഇങ്ങനെ വന്ധ്യതാ ചികിത്സക്ക് പല ഘട്ടങ്ങൾ ഉണ്ട്. പരിചയസമ്പത്തുള്ള ഡോക്ടറെ മാത്രം ചികിത്സയ്ക്കായി സമീപിക്കുക.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...