ഒരു വ്യക്‌തിയുടെ ജീവിതത്തിലെ ഏറ്റവും വിശേഷപ്പെട്ട ദിനമാണ് വിവാഹ ദിനമെന്നത്. ആ ദിവസം ഏറ്റവും സുന്ദരിയും സുന്ദരനുമായി കാണപ്പെടണമെന്നാവും ഏതൊരു വധുവും വരനും ആഗ്രഹിക്കുക. പുതിയ ജീവിതത്തിലേക്ക് സന്തോഷപൂർവ്വമായ പ്രവേശം നടത്തുന്നതിന് ശാരീരികവും മാനസികവുമായ ആരോഗ്യവും തയ്യാറെടുപ്പുകളും ആവശ്യമാണ്.

വിവാഹത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങളും മറ്റും നടത്തി തുടങ്ങുമ്പോൾ മിക്കപ്പോഴും ഭക്ഷണ കാര്യങ്ങളിലുള്ള ചിട്ടകളിൽ താളപ്പിഴവുണ്ടാകാം. ഷോപ്പിംഗിനുമൊക്കെയായി പുറത്തു പോകുന്ന അവസരങ്ങളിൽ ഹോട്ടൽ ഭക്ഷണത്തെയാവും ഭൂരിഭാഗംപ്പേരും ആശ്രയിക്കുക. അല്ലെങ്കിൽ സമയം തെറ്റിയുള്ള ആഹാരശീലങ്ങളിലേക്ക് നീങ്ങിയേക്കാം. അതിനാൽ വിവാഹത്തിന് ഏറെ മുന്നെ തുടങ്ങി വളരെ സിമ്പിളായ പോഷകസമ്പുഷ്ടമായ ആഹാര ശീലങ്ങൾ പിന്തുടരുന്നത് വളരെയധികം ഗുണം ചെയ്യും. പ്രത്യേകിച്ചും ബാഹ്യ സൗന്ദര്യത്തിന് തിളക്കവും പ്രസരിപ്പും ലഭിക്കാൻ പ്രയോജനം ചെയ്യും. വിവാഹത്തിന് മുമ്പ് ഏറെ തിരക്കുകൾ ഉണ്ടായാലും ശരി ഭക്ഷണ കാര്യത്തിൽ വധുവരന്മാർ ഉറച്ച തീരുമാനങ്ങൾ കൈ കൊള്ളുന്നത് ആരോഗ്യത്തിനും അഴകിനും മുതൽകൂട്ടാവും.

നോ ഡയറ്റ്

പലരും എളുപ്പം തടി കുറഞ്ഞു കിട്ടാൻ ക്രാഷ് ഡയറ്റ് ചെയ്യാറുണ്ട്. പ്രീ വെഡ്ഡിംഗ് ഡയറ്റ് എന്നത് ക്രാഷ് ഡയറ്റല്ല. അത്തരത്തിലുള്ള ക്രാഷ് ഡയറ്റിംഗ് ഗുണത്തെക്കാൾ ദോഷമെ ചെയ്യൂ. മാത്രവുമല്ല കുറച്ചു കഴിയുമ്പോൾ നഷ്ടപ്പെട്ട ശരീരഭാരം വീണ്ടും ഉണ്ടാകും. വിവാഹത്തിന് മൂന്ന് മാസം മുമ്പ് തുടങ്ങി ഭക്ഷണകാര്യത്തിലും വ്യായാമത്തിലും ശ്രദ്ധ കൊടുക്കുന്നത് മികച്ച ഫലം നൽകും.

  • ശരീരഭാരം കുറയ്ക്കുന്നതിന് വ്യായാമം ചെയ്യുകയെന്നുള്ളതാണ് പരിഹാരം. എന്നാൽ പോഷകാഹാരങ്ങൾ കഴിക്കുന്നതിൽ യാതൊരു വിട്ടു വീഴ്ചയുമുണ്ടാകരുത്.
  • രാത്രി 7.30 ഓടെ രാത്രി ഭക്ഷണം കഴിക്കുക.
  • 30- 45 മിനിറ്റ് വ്യായാമം ചെയ്യാം. ഇതിൽ പ്രഭാത സവാരി ദിനചര്യയുടെ ഭാഗമാക്കാം.
  • വറുത്തതും പൊരിച്ചതുമായ ഭക്ഷണം ഈ കാലയളവിൽ പാടെ ഒഴിവാക്കാം. പ്രത്യേകിച്ചും വിവാഹത്തിന് തലേ മാസം.
  • ദിവസവും ഒരു ലിറ്റർ വെള്ളമെങ്കിലും കുടിച്ചിരിക്കണം. കാപ്പി, ചായ ഒഴിവാക്കാം. നിർബന്ധമാണെങ്കിൽ ദിവസത്തിൽ ഒരു ചായയോ കോഫിയോ കുടിക്കാം. അതും കുറഞ്ഞ അളവിൽ.

വെഡ്ഡിംഗ് ഡയറ്റിൽ വേണ്ടത്

ഭക്ഷണം പോഷകസമ്പുഷ്ടം: കാർബുകൾ ഒഴിവാക്കാം. ഗോതമ്പ്, റാഗി, ഓട്സ്, ചുവന്ന തവിടുള്ള അരി എന്നിവ കൊണ്ടുള്ള വിഭവങ്ങൾ കഴിക്കുന്നത് കൂടുതൽ ഗുണകരമായിരിക്കും. അതുപോലെ പ്രധാനമാണ് പച്ച ഇലവർഗ്ഗങ്ങളും പച്ചക്കറികളും ഡയറ്റിൽ ഉൾപ്പെടുത്തുന്നത്. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഇലവർഗ്ഗങ്ങൾ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്താം. മറ്റൊന്ന് പയറുവർഗ്ഗങ്ങൾ ആണ്. അവയിൽ ഏതെങ്കിലുമൊന്ന് ആഴ്ചയിൽ ഓരോ ദിവസവും കഴിക്കാം. കാരണം അവ പ്രോട്ടീനിന്‍റെയും ധാതുക്കളുടെയും ഉത്തമ സ്രോതസുകളാണ്.

വെജിറ്റബിൾ ജ്യൂസ് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം കഴിക്കാം. പ്രത്യേകിച്ചും ബീറ്റ്റൂട്ട് - കാരറ്റ് ജ്യൂസ്, കുക്കുംബർ ജ്യൂസ്, ടുമാറ്റോ ജ്യൂസ് എന്നിവയൊക്കെ. അതുപോലെ വെജിറ്റബിൾ സലാഡുകൾ പ്രധാന മീലിനൊപ്പം കഴിക്കാം. അതുമല്ലെങ്കിൽ അത് പ്രധാന മീലായി കഴിക്കാം. കാരറ്റ്, കുക്കുംബർ, തക്കാളി എന്നിവ മിക്സ് ചെയ്‌തോ അതുമല്ലെങ്കിൽ ഇഷ്ടപ്പെട്ട പച്ചക്കറികൾ മിക്സ് ചെയ്‌തോ കഴിക്കാം. ഇവയിലുള്ള ആൻറി ഓക്സിഡൻറുകൾ ഫ്രീ റാഡിക്കൽ മൂലമുള്ള തകരാറുകളെ ഇല്ലാതാക്കും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...