ഇന്ന് മിക്ക വീടുകളിലും രാത്രി ഭക്ഷണം ചപ്പാത്തിയാണ്. അരിയിൽ കൂടുതൽ ഗ്ലൂക്കോസ് അടങ്ങിയിട്ടുണ്ട് എന്നതാണ് പലരേയും ഗോതമ്പ് ഭക്ഷണത്തിലേക്ക് മാറാൻ പ്രേരിപ്പിക്കുന്ന ഘടകം. ധാന്യങ്ങൾ കാർബോഹൈഡ്രേറ്റിന്‍റെ മുഖ്യ സ്രോതസ്സാണ്. ഗോതമ്പ്, കടല, ബാർലി, ചോളം എന്നിങ്ങനെയുള്ള ധാന്യങ്ങൾ പൊടിച്ച് ചപ്പാത്തി തയ്യാറാക്കാറുണ്ട്. മിക്കവാറും വീടുകളിൽ ഗോതമ്പ് ചപ്പാത്തിയാണ് ഉണ്ടാക്കുന്നത്. സ്വാദിഷ്ഠം എങ്കിലും പോഷകാംശം ഇതിൽ കുറവായിരിക്കും. ചപ്പാത്തി കൂടുതൽ ന്യൂട്രിഷ്യസ് ആക്കാൻ ഗോതമ്പിന്‍റെ കൂടെ മറ്റ് ധാന്യങ്ങൾ ചേർത്ത് പൊടിച്ചെടുത്താൽ മതി. ഈ മൾട്ടി ഗ്രെയിൻ ആട്ട വിവിധ രോഗങ്ങൾ തടയാൻ ഫലപ്രദമാണ്.

മൾട്ടി ഗ്രെയിൻ അട്ട തയ്യാറാക്കാം

ഗോതമ്പും മറ്റ് ധാന്യങ്ങളും 3- 2 എന്ന അനുപാതത്തിൽ എടുക്കുക. ഉദാ- 5 കിലോ ആട്ടയാണ് തയ്യാറാക്കേണ്ടത് എങ്കിൽ 3 കിലോ ഗോതമ്പ്, സോയാബീൻ, ചോളം, ബാർലി, കടല എന്നീ ധാന്യങ്ങൾ 500 ഗ്രാം വീതവും എടുക്കുക. പായ്ക്കറ്റ് പൊടികൾ വാങ്ങുന്നവർക്കും ഇതേ അനുപാതത്തിൽ ധാന്യങ്ങളുടെ പൊടികൾ യോജിപ്പിച്ചും മൾട്ടി ഗ്രെയിൻ ആട്ട തയ്യാറാക്കാൻ കഴിയും.

രോഗങ്ങൾ അകറ്റാം

  • പ്രമേഹ രോഗം ഉള്ളവർ ആഞ്ച് കിലോ ഗോതമ്പിൽ ഒന്നര കിലോ കടല, 500 ഗ്രാം ബാർലി, 50 ഗ്രാം ഉലുവ എന്നിവ ചേർത്ത് പൊടിക്കുക. ഉലുവ രക്ത സമ്മർദ്ദം നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു.
  • 5 കിലോ ഗോതമ്പ് പൊടിയിൽ 500 ഗ്രാം സോയാബീൻ പൊടിച്ചത്, 500 ഗ്രാം കടലപ്പൊടി, 500 ഗ്രാം ബാർലി പൊടി എന്നിവ ചേർക്കുക. പ്രോട്ടീൻ സമ്പുഷ്ഠമായ ഈ ധാന്യപ്പൊടി വളരുന്ന കുട്ടികൾക്ക് ഏറെ ഫലപ്രദമാണ്.
  • ഗോതമ്പ് പൊടിയിൽ ഗ്രേറ്റ് ചെയ്ത ചുരയ്ക്ക, സോയ ചീര, പാലക്ക് ചീര, ഉലുവ ചീര, എന്നിവയും അൽപം അയമോദകവും ചേർത്ത് ചപ്പാത്തി തയ്യാറാക്കുക. പോഷക സമ്പുഷ്ഠമായ മൾട്ടി ഗ്രെയിൻ വിഭവങ്ങൾ ഗർഭിണികൾക്ക് ഏറെ നല്ലതാണ്.
  • ആർത്തവ വിരാമത്തിലൂടെ കടന്നു പോകുന്ന സ്ത്രീകളുടെ ശരീരത്തിൽ ഹോർമോൺ നിലയിൽ വ്യതിയാനം ഉണ്ടാകാറുണ്ട്. ഈ സ്ഥിതിയിലുള്ള മിക്കവാറും സ്ത്രീകളിൽ ഉയർന്ന രക്ത സമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ നില, പ്രമേഹം എന്നിവയ്ക്ക് സാധ്യത ഏറെയാണ്. 5 കിലോഗ്രാം ഗോതമ്പ് പൊടിയിൽ 1 കിലോഗ്രാം ബാർലി, 500 ഗ്രാം കടല എന്നിവ ചേർത്ത് വിഭവങ്ങൾ തയ്യാറാക്കി കഴിക്കുന്നത് ഗുണകരം ആയിരിക്കും.
  • അമിതമായി വണ്ണമുള്ളവർ ഗോതമ്പ് പൊടിക്ക് പകരം കടല, ചോളം, ബാർലി എന്നീ ധാന്യങ്ങൾ കൊണ്ട് തയ്യാറാക്കിയ ചപ്പാത്തി കഴിക്കുന്നതാണ് ഉത്തമം.
  • ശരീര പുഷ്ടി ഇല്ലാത്തവരും ദഹന പ്രശ്നങ്ങൾ അലട്ടുന്നവരും അഞ്ച് കിലോഗ്രാം ഗോതമ്പിൽ 1 കിലോഗ്രാം കടല, 1 കിലോഗ്രാം ബാർലി എന്നിവ ചേർത്ത് പൊടിക്കുക. ഇതിൽ ഇഷ്ടമുള്ള പച്ചക്കറികൾ അല്ലെങ്കിൽ ചീരകൾ ചേർത്ത് വിഭവങ്ങൾ തയ്യാറാക്കുക. ഇത് നാരുകളാൽ സമ്പുഷ്ടമാണ്. കടലയും ബാർലിയും പച്ചക്കറികളും ഇലവർഗ്ഗങ്ങളും ചേർക്കുന്നതിനാൽ ഫൈബറിന്‍റെയും അയണിന്‍റെയും അപര്യാപ്തത പരിഹരിക്കുന്നു.
  • രക്ത സമ്മർദ്ദം അലട്ടുന്നവർ 5 കിലോഗ്രാം ഗോതമ്പ് പൊടിയിൽ 500 ഗ്രാം സോയബീൻ പൊടി, 1 കിലോഗ്രാം കടല പൊടി, 250 ഗ്രാം ചവണവിത്ത് പൊടിച്ചത് എന്നിവ ചേർത്ത് ഉപയോഗിക്കുക.
  • ചെറിയ തരിയോടെ ധാന്യങ്ങൾ പൊടിക്കണം. അരിച്ച് തവിട് കളയാതെ വേണം ഉപയോഗിക്കാൻ. ഇത്തരം ഭക്ഷണം ദഹിക്കുന്നതിന് കൂടുതൽ അധ്വാനം വേണ്ടി വരുന്നില്ല. തവിടിൽ അടങ്ങിയ നാരുകൾ ഭക്ഷണം എളുപ്പം ദഹിക്കാൻ സഹായിക്കുന്നു. ഇതിലൂടെ പല രോഗങ്ങളിൽ നിന്നും മോചനവും ലഭിക്കും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...