ഗർഭാശയ കാൻസർ രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്താണ്. ഇക്കാര്യത്തിൽ ഇന്ത്യയിലെ സ്ത്രീകൾ ബോധവതികൾ ആണെങ്കിൽ പോലും പ്രശ്നങ്ങൾ ഗൗരവമായി കാണാത്തതാണ് ഗർഭാശയ രോഗികളുടെ എണ്ണം വർദ്ധിച്ചു വരാൻ മുഖ്യ കാരണം. 30- 45 വയസ്സിന് ഇടയിലുള്ള സ്രീകളിലാണ് കാൻസർ ഉണ്ടാകാനുള്ള സാധ്യത കൂടുതൽ. അതിനാൽ ഈ പ്രായത്തിലുള്ളവർ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തണം. ബ്രെസ്റ്റ് കാൻസർ കഴിഞ്ഞാൽ സ്ത്രീകളിൽ ഏറ്റവും അധികം കാണപ്പെടുന്ന ഒന്നാണ് ഗർഭാശയ കാൻസർ. ഇത് എൻഡോമെട്രിയൽ കാൻസർ എന്നും അറിയപ്പെടുന്നു. ഗർഭാശയത്തിന് ഉള്ളിലുള്ള നേർത്ത പാളിയായ എൻഡോമെട്രിയത്തെയാണ് ഇത് ബാധിക്കുന്നത്.

ഇന്ത്യയിൽ എച്ച്പിവി (ഹ്യൂമൻ പാപ്പിലോമ വൈറസ്) അണുബാധ മൂലമാണ് സ്ത്രീകളിൽ അധികമായും കാൻസർ ഉണ്ടാകുന്നതായി കണ്ടെത്തിയിരിക്കുന്നത്. തക്ക സമയത്ത് നടത്തുന്ന പരിസോധനകളിലൂടെ രോഗം എളുപ്പത്തിൽ തിരിച്ചറിയാനാകും, കൂടാതെ തക്ക സമയത്ത് ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാനും സാധിക്കും.

പതിവായുള്ള പരിശോധനകൾ

ഗർഭാശയ കാൻസർ അത്ര പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ല എന്നാണ് ഫെഡറേഷൻ ഓഫ് ഒബ്സ്ട്രക്റ്റഡ് ആന്‍റ് ഗൈനക്കോളജി സൊസൈറ്റി ഓഫ് ഇന്ത്യയുടെ സെക്രട്ടറി പറയുന്നത്.

30 വയസ്സ് കഴിഞ്ഞ എല്ലാ സ്ത്രീകളും എച്ച്പിവി പരിശോധന മുറയ്ക്ക് നടത്തുക എന്നുള്ളതാണ് ഈ രോഗത്തിന്‍റെ പിടിയിൽ നിന്നും രക്ഷപ്പെടാനുള്ള ഏറ്റവും മികച്ച മാർഗ്ഗം. ഇതിനു പുറമേ കാൻസറിനെ പ്രതിരോധിക്കാനുള്ള കുത്തി വയ്പ്പ് എടുക്കുക. ഇത് ഒരു പരിധി വരെ രോഗത്തെ തടഞ്ഞു നിർത്തും. ഗർഭാശയ കാൻസറിന്‍റെ പ്രാരംഭദശയിൽ തന്നെ തിരിച്ചറിയുകയാണെങ്കിൽ ശസ്ത്രക്രിയയിലൂടെ പരിഹാരം കണ്ടെത്താനാകും.

ഗർഭാശയ കാൻസറിന് എതിരെയുള്ള വാക്സിൻ എടുക്കുന്നത് വഴിയും ഈ രോഗത്തെ അതിജീവിക്കാൻ കഴിയും എന്നാണ് ഡോ. പ്രജ്ഞ പറയുന്നത്. 12 മുതൽ 14 വയസ്സ് വരെയുള്ള പെൺകുട്ടികൾക്ക് ഡോക്ടറുടെ നിർദേശപ്രകാരം 3 ഡോസ് മരുന്ന് നൽകാം.

കാൻസറിനുള്ള കാരണം

ഗർഭാശയ കാൻസറിന് പിന്നിൽ ധാരാളം കാരണങ്ങളുണ്ട്. അതിൽ ഒന്നാണ് ചെറുപ്രായത്തിൽ തന്നെ പെൺകുട്ടികളെ വിവാഹം കഴിപ്പിക്കുന്നത്. ഇത് ഗർഭാശയ കാൻസർ ക്ഷണിച്ച് വരുത്തും. മുതിർന്ന പ്രായത്തിലുള്ള ഗർഭധാരണവും ഗർഭാശയ കാൻസറിനുള്ള സാധ്യത കൂട്ടുന്നു.

ഒന്നിലധികം പേരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും എച്ച്പിവി ആണുബാധ വഴിയും സ്ത്രീകളിൽ ഗർഭാശയ കാൻസർ ഉണ്ടാകാം. ലൈംഗികാവയവങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിൽ പുലർത്തുന്ന അശ്രദ്ധയും രോഗം ക്ഷണിച്ചു വരുത്താം. ഭൂരിഭാഗം പേരും പേരും ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകാറില്ലെന്നാണ് മിക്ക ഗൈനക്കോളജിസ്റ്റുകളുടെയും അഭിപ്രായം. സാധാരണ കേസുകളിൽ അണുബാധ വളർന്ന് കാൻസറായി മാറാൻ 15 മുതൽ 20 വർഷം വരെയുള്ള സമയം എടുക്കും, എന്നാൽ രോഗപ്രതിരോധശേഷി കുറഞ്ഞവരിൽ 5 മുതൽ 10 വരെയുള്ള സമയം കൊണ്ട് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങാം.

ഗർഭാശയത്തിൽ നിന്നും അസാധാരണമായ രീതിയിൽ വെള്ളം പുറത്തുവരുകയോ ആർത്തവമില്ലാത്ത സമയത്ത് രക്തസ്രാവം ഉണ്ടാകുകയോ അല്ലെങ്കിൽ സെക്സിൽ ഏർപ്പെടുന്ന വേളയിൽ രക്തസ്രാവം ഉണ്ടാകുകയോ ചെയ്താൽ കൂടുതൽ ജാഗ്രത പാലിക്കണം. സമയം പാഴാക്കാതെ ഡോക്ടറെ കാണുക. വെള്ളപോക്ക് അധികമായി ഉണ്ടാകുന്നതും ഇതിന്‍റെ ഒരു ലക്ഷണമായി കാണാറുണ്ട്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...