നിങ്ങളുടെ ആരോഗ്യത്തിന്‍റെ രഹസ്യം നിങ്ങളുടെ ഭക്ഷണ ശീലങ്ങളിലാണ്. നിങ്ങൾ എത്രത്തോളം ആരോഗ്യവാനാണ് എന്നത് നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിനെ ആശ്രയിച്ചിരിക്കുന്നു. ഇതുകൂടാതെ, ഭക്ഷണം കഴിക്കുന്ന സമയവും വളരെ പ്രധാനമാണ്. ഏത് സമയത്ത് കഴിക്കുന്നു എന്നത് ആരോഗ്യത്തെ സാരമായി ബാധിക്കുന്നു.

ഏത് ഭക്ഷണവും കൃത്യസമയത്ത് കഴിക്കുമ്പോൾ മാത്രമേ ശരീരം ശരിയായ രീതിയിൽ പ്രയോജനപ്പെടുത്തുകയുള്ളൂ. തെറ്റായ സമയത്ത് ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. പ്രഭാതഭക്ഷണം കഴിക്കുന്നത് വളരെ പ്രധാനമാണ്, പക്ഷേ രാവിലെ പലർക്കും സമയമില്ലാത്തതിനാൽ ഒഴിവാക്കുകയും ചെയ്യും. ഒന്നും കഴിക്കാതെ ഇരിക്കുന്ന പോലെ തന്നെ പ്രധാനമാണ് വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്തവ കഴിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളും. ഒഴിഞ്ഞ വയറ്റിൽ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെ എന്ന് നോക്കാം.

കാർബോഹൈഡ്രേറ്റ് പാനീയങ്ങൾ

സ്വദിഷ്ടമാണ് എങ്കിലും കാർബോഹൈഡ്രേറ്റ് പാനീയങ്ങൾ ആരോഗ്യത്തിന് അത്ര നല്ലതല്ല. പ്രത്യേകിച്ചും ഒഴിഞ്ഞ വയറ്റിൽ ഇവ കഴിക്കുന്നത് കൂടുതൽ അപകടകരമാണ്. രാവിലെ വെറും വയറ്റിൽ ഇത് കഴിക്കുന്നത് വളരെ ദോഷകരമാണ്. ഇതിന്‍റെ അമിതമായ ഉപയോഗം ക്യാൻസർ, ഹൃദ്രോഗം തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകും. വയറിൽ അൾസർ ഉണ്ടാക്കാനും സാധ്യതയുണ്ട്.

കാപ്പി, ചായ

രാവിലെ എണീറ്റ ഉടെ വെറും വയറ്റിൽ ചായയോ കാപ്പിയോ കുടിക്കുന്ന ശീലം മിക്കവർക്കും ഉണ്ട്. എന്നാൽ ഇത് ഒഴിവാക്കാനും പ്രയാസമാണ്. അതേസമയം വെറും വയറ്റിൽ ചായ കാപ്പി ഇവ കുടിക്കുന്നത് ആരോഗ്യത്തിന് വളരെ മോശമായ സ്വാധീനം ചെലുത്തുന്നു. വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് ശരീരത്തിലെ ഹൈഡ്രോക്ലോറിക് ആസിഡിന്‍റെ അളവ് വർദ്ധിപ്പിക്കാൻ ഇടയാക്കുന്നു. കൂടാതെ, മലബന്ധത്തിന്‍റെ പ്രശ്നവും ആരംഭിക്കുന്നു. ഇത് ദഹന വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നു. അതിനാൽ ചായയോ കാപ്പിയോ കുടിക്കും മുൻപ് ഒന്നോ രണ്ടോ ഗ്ലാസ്‌ ശുദ്ധമായ ജലം കുടിക്കുന്നത് നന്നായിരിക്കും.

പേസ്ട്രി/ കേക്ക്

കുട്ടികളിൽ പലർക്കും പ്രഭാതഭക്ഷണത്തിനുള്ള നല്ലൊരു ഓപ്ഷനാണ് പേസ്ട്രി അല്ലെങ്കിൽ ക്രീം കേക്ക്. സ്കൂളിൽ പോകും മുൻപ് കഴിപ്പിക്കാൻ എളുപ്പവും ആയിരിക്കാം. എന്നാൽ ഇതിൽ ധാരാളം യീസ്റ്റ് അടങ്ങിയിരിക്കുന്നതിനാൽ, ഇത് വെറും വയറ്റിൽ കഴിക്കുന്നത് പ്രശ്നങ്ങൾ ഉണ്ടാക്കും. ജങ്ക് ഫുഡ്‌ ശീലങ്ങൾ കുട്ടികളെയും മുതിർന്നവരെയും ഒരേപോലെ അനാരോഗ്യത്തിലേക്ക് വലിച്ചിടുന്നു.

തക്കാളി

നല്ല പോഷക ഗുണം ഉള്ള പച്ചക്കറിയാണ് തക്കാളി. എന്നാൽ ധാരാളം ഗുണങ്ങളും ഉണ്ടായിരുന്നിട്ടും, തക്കാളി വെറും വയറ്റിൽ കഴിക്കുന്നത് ദോഷകരമാണ്. ഇതിൽ ആസിഡിന്‍റെ അളവ് കൂടുതലാണ്. അസിഡ് അടങ്ങിയിരിക്കുന്നതിനാൽ ഇത് വെറും വയറ്റിൽ കഴിക്കുന്നത് ദോഷം ചെയ്യും. ഇവ ആമാശയത്തിൽ അമിത സമ്മർദ്ദം ചെലുത്തുകയും വയറുവേദന ഉണ്ടാക്കുകയും ചെയ്യും. അൾസർ ബാധിച്ച ആളുകൾക്ക് ഇത് വളരെ അപകടകരമായ അവസ്ഥ വരെ ഉണ്ടാക്കും.

പുളിയുള്ള പഴങ്ങൾ

ഹെൽത്തി ആണല്ലോ എന്ന് കരുതി രാവിലെ എഴുന്നേറ്റ ഉടനെ പഴങ്ങൾ തിന്നുന്ന ശീലം ഉണ്ടെങ്കിൽ തീർച്ചയായും ചില പഴങ്ങൾ ഒഴിവാക്കണം. ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയ പുളിയുള്ള പഴങ്ങൾ വെറും വയറ്റിൽ കഴിക്കാൻ പാടില്ല. ഈ പഴങ്ങളിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. എങ്കിൽ പോലും ഒഴിഞ്ഞ വയറ്റിൽ ഇവ കഴിക്കുന്നത് ഉദരരോഗ സാധ്യത വർദ്ധിപ്പിക്കുന്നു. വയറിൽ ഗ്യാസ് ഉണ്ടാകാനുള്ള സാധ്യത ഇത് വർദ്ധിപ്പിക്കുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...