മികച്ച ആരോഗ്യത്തിന്‍റെയും സന്തുഷ്ടി നിറഞ്ഞ മാനസികാവസ്‌ഥയുടെയും അടിത്തറയെന്ന് പറയുന്നത് സുഖനിദ്രയാണ്. എന്നാൽ ഉന്മേഷത്തോടെയും ആരോഗ്യത്തോടെയും രാവിലെ ഉണർന്നെണീക്കാൻ എത്ര പേർക്ക് കഴിയുന്നുണ്ട്? വളരെ കുറച്ചുപേർക്കെ അതിന് കഴിയുന്നുള്ളൂ എന്നാവാം ഇതിനുള്ള മറുപടി. എങ്കിൽ യാതൊരു ആശങ്കകളുമില്ലാതെ സുഖനിദ്ര പ്രാപിക്കാൻ തയ്യാറാകാം.

ഏകദേശം മൂന്നിലൊന്നുപേർ രാത്രിയിൽ മതിയായ ഉറക്കം ലഭിക്കാതെ രാവിലെ കിടക്കയിൽ നിന്നും ക്ഷീണത്തോടെ എഴുന്നേൽക്കുന്നവരാണെന്നാണ് ഇത് സംബന്ധിച്ചുള്ള പഠനങ്ങൾ പറയുന്നത്. അതായത് പകൽ സമയത്തുടനീളം ഇത്തരക്കാർ ക്ഷീണിതരായിരിക്കുമെന്ന് സാരം.

നല്ല ഉറക്കം ആഗ്രഹിക്കുന്നുണ്ടോ?

ക്ഷീണിതരായും അസ്വസ്ഥതയോടു കൂടി ഉണരുന്നവർക്ക് കാര്യങ്ങൾ ഓർത്തെടുക്കാൻ പ്രയാസമായിരിക്കും. ഉദാ: തിരക്കുപിടിച്ച് പുറത്ത് പോകുന്ന അവസരത്തിൽ വാഹനത്തിന്‍റെ താക്കോൽ എവിടെയാണ് വച്ചിരിക്കുന്നതെന്ന് പകൽ സമയം ഏകാഗ്രതയും ഉത്പാദനക്ഷമതയില്ലായ്മയും അനുഭവപ്പെടും.

ക്ഷീണം അനുഭവപ്പെടുന്നത് വിശപ്പ് ഹോർമോണുകളുടെ താളം തെറ്റിക്കും. ഉറക്കച്ചടവുള്ള മസ്തിഷ്കത്തിന് ശരിയായ പ്രവർത്തനം കാഴ്ചവയ്ക്കാനാവില്ല. അതിനാൽ ഉചിതമായ ആരോഗ്യ ഭക്ഷണം തെരഞ്ഞെടുപ്പ് നടത്താൻ മസ്തിഷകത്തിന് കഴിഞ്ഞെന്ന് വരില്ല. ദിവസം മുഴുവനും ശരിയായ മാനസികാവസ്‌ഥയ്ക്ക് രാത്രി നല്ലയുറക്കം ആവശ്യമാണ്. എന്നാൽ അത്തരത്തിൽ സുഖകരമായ ഉറക്കം ലഭിക്കുകയെന്നത് അത്രയെളുപ്പമായിരിക്കില്ല ചിലർക്കെങ്കിലും അതിനുള്ള ചില വഴികളിതാ.

സുഖനിദ്രയ്ക്ക് വിശ്രമദായകമായ അന്തരീക്ഷമൊരുക്കാൻ സഹായിക്കുന്ന വഴികൾ

ബെഡ്റൂം

ഉറക്കത്തിനുള്ള മികച്ച അവസ്‌ഥയൊരുക്കുന്നവിധമാവണം ബെഡ്റൂം. പിരിമുറുക്കം അകന്നതും സൗമ്യവുമായ അന്തരീക്ഷം കിടപ്പുമുറിയിലുണ്ടാവണം. ശരിയായ അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നത്.

സുഖനിദ്രയ്ക്ക് ഇരുട്ടും കുളിർമ്മയുമുള്ള മുറി

10 നും 67 ഡിഗ്രിയ്ക്കിടയിലുള്ള ഊഷ്മാവ് ഉറങ്ങാൻ അനുയോജ്യമാണെന്നാണ് ഭൂരിഭാഗം വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നത്. അതുപോലെ ഇരുൾ പരന്ന മുറി ഉറക്കത്തെ പ്രോത്സാഹിപ്പിക്കും. അതിനായി ആളകൾ യോജിച്ച ജനാല വിരികളും ബ്രൈൻഡുകളും ഉപയോഗിച്ച് അനാവശ്യമായ പ്രകാശത്തെ  മുറിക്കകത്ത് പ്രവേശിക്കുന്നത് തടയാറുണ്ട്.

സമാധാനവും ശാന്തതയുമുള്ള ബെഡ്റൂം ഉറക്കത്തിന് അനുഗ്രഹം

ശാന്തവും സ്വച്ഛവുമായ അന്തരീക്ഷം മികച്ച ഉറക്കത്തിന് ഏറ്റവും പ്രധാനമാണെന്നാണ് ഭൂരിഭാഗം ഗവേഷകർ അഭിപ്രായപ്പെടുന്നത്. ചിലർ ഉറക്കം ലഭിക്കാൻ പുറത്തെ അനാവശ്യ ശബ്ദങ്ങളെ പ്രതിരോധിക്കാൻ നനുത്തതും താളാത്മകവുമായ ശബ്ദത്തെ ആശ്രയിക്കാറുണ്ട്. ഫാനിന്‍റെ ശബ്ദം, മൃദു സംഗീതം എന്നിവ ഉദാഹരണങ്ങളാണ്. ടൈം സെറ്റ് ചെയ്‌തു വച്ചുള്ള സ്ലീപ് മ്യൂസിക് ആപ്പുകളുണ്ട്. ഇത്തരം ഉപാധികൾ സമാധാനപരമായ ഉറക്കത്തിനുള്ള അന്തരീക്ഷമൊരുക്കും.

കിടക്ക സുഖപ്രദമായത്

സുഖപ്രദവും ആശ്വാസദായകവുമായ കിടക്കയും തലയിണകളും സുഖനിദ്രയ്ക്ക് ഏറ്റവും ആവശ്യമായ ഘടകങ്ങളാണ്. അത് മുദുത്വമാർന്നത് വേണോ അതോ ഉറച്ചത് വേണോയെന്നത് ഓരോരുത്തർക്കും സ്വന്തം താല്പര്യമനുസരിച്ച് തീരുമാനിക്കാം. മറ്റൊന്ന് ഉറക്കത്തിന് ഇഷ്ടപ്പെടുന്ന പൊസിഷൻ അനുസരിച്ച് തലയിണ തെരഞ്ഞെടുക്കാം. വശം ചരിഞ്ഞ് ഉറങ്ങാൻ ഇഷ്ടപ്പെടുന്നവർ ശിരസിനെയും കഴുത്തിനെയും ചുമലിനെയും സുഖകരമായി സപ്പോർട്ട് ചെയ്യുന്ന വിധത്തിലാകണം തലയിണ വയ്ക്കാൻ. മലർന്ന് കിടന്നുറങ്ങുന്നവർ പൊക്കം കുറഞ്ഞ തലയിണ തെരഞ്ഞെടുക്കാം. ഇത് കഴുത്തിന് അമിതസമ്മർദ്ദം നൽകില്ല.

മുറിയിലെ അനാവശ്യവസ്തുക്കൾ ഒഴിവാക്കാം

കിടക്ക ഉറക്കത്തിനെ സഹായിക്കുന്നതും എന്നാൽ മുറി മുഴുവനും അലങ്കോലമായി കിടക്കുകയാണെങ്കിൽ സുഖനിദ്രയ്ക്ക് അത് തടസ്സമുണ്ടാക്കും. സാധനങ്ങൾ അടുക്കും ചിട്ടയുമില്ലാതെ വാരി വലിച്ചിട്ടിരിക്കുന്ന മുറിയിൽ ശരിയായ ഉറക്കം ലഭിക്കുകയില്ലെന്നാണ് പഠനങ്ങൾ പറയുന്നത്. ബെഡ്റൂമിലേക്ക് പ്രവേശിക്കുന്നയാളുടെ മനസിനെ ഈ കാഴ്ച സ്വാധീനം ചെലുത്താം. അതുകൊണ്ടാണ് ഭൂരിഭാഗമാളുകളും ബെഡ്റൂമിൽ അനാവശ്യ വസ്തുക്കൾ കുത്തിനിറച്ച് വയ്ക്കാതെ അവയെ ഹൃദ്യമായ ഒരിടമായി പരിപാലിക്കുന്നതും. വൃത്തിയും വെടിപ്പോടെയുമുള്ള ഈ ഇടം മനസിന് ശാന്തതയും സന്തോഷവും പകരും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...