വിവാഹിതരായാലും അവിവാഹിതരായാലും 30 പിന്നിട്ട സ്ത്രീകളുടെ ശരീരത്തിൽ ധാരാളം മാറ്റങ്ങൾ കണ്ടു തുടങ്ങും. 40 വയസാകുന്നതോടെ മാറ്റങ്ങളുടെ വേഗത കൂടുമെന്നാണ് ഇൻഫർട്ടിലിറ്റി ആന്‍റ് ഡെന്‍റൽ ഹെൽത്ത് സെന്‍റർ വുമൺ ഹെൽത്ത് സ്പെഷ്യലിസ്റ്റ് പറയുന്നത്. എന്നാൽ ഈ പ്രായത്തിലുള്ള എല്ലാ സ്ത്രീകളുടെയും ആരോഗ്യ സംബന്ധിയായ ബുദ്ധിമുട്ടുകൾ ഏറെക്കുറെ ഒരേപോലെയായിരിക്കും. മാത്രവുമല്ല ഫിറ്റായിരിക്കാൻ അവർ അവലംബിക്കുന്ന രീതികളിലും വലിയ വ്യത്യാസമുണ്ടായിരിക്കുകയുമില്ല.

ഫാമിലി ഹിസ്റ്ററി

ഫിറ്റായിരിക്കാൻ ധാരാളം മാർഗ്ഗങ്ങളുണ്ട്. പ്രത്യേകിച്ച് വ്യായാമം, റഗുലർ ഹെൽത്ത് ചെക്ക് അപ്പ്, സന്തുലിതവും പോഷണയുക്തവുമായ ഭക്ഷണം എന്നിങ്ങനെ അനിവാര്യമായതെല്ലാം അതിലുൾപ്പെടും.

സ്തനാർബുദമുണ്ടാകാൻ സാധ്യതയുള്ള പ്രായമാണിത്. ഇക്കാരണം കൊണ്ട് ശരീരഭാരം വർദ്ധിക്കാം. ഈ പ്രായത്തിൽ പെൺകുട്ടികളുടെ ബോഡി മാസ് ഇൻഡക്സ് 30ന് മുകളിലാണെങ്കിൽ കാൻസർ പോലെ അപകടകരമായ രോഗം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് 35 വയസ് ആകുന്നതോടെ ഫാമിലി ഹെൽത്ത് ഹിസ്റ്ററി നിർബന്ധമായും പരിശോധിച്ചിരിക്കണം. കുടുംബത്തിൽ ആർക്കെങ്കിലും ബ്രസ്റ്റ് കാൻസർ ഉണ്ടെങ്കിൽ ഓരോ രണ്ട് വർഷം കൂടുമ്പോഴും മാമോഗ്രാം പരിശോധന നിർബന്ധമായും ചെയ്‌തിരിക്കണം. അഥവാ കുടുംബത്തിൽ ആർക്കും അത്തരം അസുഖമില്ലായെങ്കിൽ ഓരോ 3 വർഷത്തിൽ ഒരിക്കലെങ്കിലും മാമോഗ്രാം ചെയ്യാം.

കാത്സ്യം ലെവൽ ഡൗൺ ആകരുത്

ഈ പ്രായത്തിൽ കാത്സ്യം ലെവൽ താഴുന്നതും സാധാരണമാണ്. അതിന്‍റെ ഫലമായി ഓസ്റ്റോപീനിയ, ഓസ്റ്റോപോറോസിസ് പോലെയുള്ള എല്ല് സംബന്ധമായ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. വളരെ ഗുരുതരമായ രണ്ട് അവസ്‌ഥകളാണിത്. ഈ രണ്ട് അവസ്‌ഥകളിലും എല്ലൊടിയാനും മറ്റും ഉള്ള സാധ്യതയുണ്ട്. രണ്ട് അവസ്‌ഥകളിലും ഇരിക്കാനും എഴുന്നേൽക്കാനുമുള്ള ബുദ്ധിമുട്ട് ഉണ്ടാകും. ജോലി ചെയ്യാനും പ്രയാസമുണ്ടാകും. വിറ്റാമിൻ ഡി കുറയുമ്പോഴാണ് കാത്സ്യം ലെവൽ താഴുക.

ഈ കുറവിനെ പരിഹരിക്കാൻ വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണത്തിലൂടെ മാത്രം കഴിയില്ല മറിച്ച് സൺഎക്സ്പൊഷറും (വെയിൽ കൊള്ളുക) ആവശ്യമാണ്. രാവിലെയും വൈകുന്നേരവുമുള്ള വെയിൽ കൊള്ളുന്നത് ഈ പ്രശ്നത്തിന് ഒരു പരിഹാരമാണ്.

അത് മാത്രമല്ല വെയിൽ കൊണ്ടാൽ ചർമ്മം ഇരുണ്ടുപോകുമെന്ന ധാരണയുള്ളതിനാൽ ഭൂരിഭാഗംപ്പേരും വെയിലത്ത് പോകാൻ ഭയക്കുന്നവരാണ്. അല്ലെങ്കിൽ പുറത്ത് പോകുന്ന അവസരങ്ങളിൽ സൺസ്ക്രീൻ അപ്ലൈ ചെയ്യും. ഇത് ചർമ്മ സുഷിരങ്ങൾ അടഞ്ഞു പോകാൻ ഇടയാക്കും. അതോടെ വിറ്റാമിൻ ഡി ചർമ്മത്തിനകത്ത് കടക്കുകയുമില്ല.

വിറ്റാമിൻ ബി12 ഭക്ഷണം ആവശ്യം

30 വയസിന് മേലെയുള്ള സ്ത്രീകളുടെ ശരീരത്തിൽ വിറ്റാമിൻ ബി12ന്‍റെ കുറവ് കണ്ടുവരാറുണ്ട്. ഇക്കാരണം കൊണ്ട് മുടികൊഴിച്ചിൽ, ക്ഷീണം, തളർച്ച, ഓർമ്മ ശക്തി കുറയുക എന്നിങ്ങനെയുള്ള പ്രശ്നങ്ങളും ഉണ്ടാകും. ഒപ്പം ബി12ന്‍റെ കുറവ് കൊണ്ട് ചർമ്മ സംബന്ധമായ രോഗങ്ങളും ഉണ്ടാകും. 35 മുതൽ 40 വയസു വരെയുള്ള സ്ത്രീകളിൽ 90 ശതമാനം പേരിലും വിറ്റാമിൻ ബി12ന്‍റെ കുറവ് കണ്ടെത്താറുണ്ടെന്നാണ് ചർമ്മരോഗ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. അതുപോലെ മികച്ച ഡയറ്റിന്‍റെ അപര്യാപ്തയും ഉണ്ടാകാം. ഡയറ്റിൽ ഓപ്ടിമൽ പ്രോട്ടീൻ ഉൾപ്പെടുത്തിയില്ലെങ്കിൽ വിറ്റാമിൻ ബി12  അടങ്ങിയ ഭക്ഷണം കഴിച്ചില്ലെങ്കിൽ ചർമ്മം- കേശ സംബന്ധമായ പ്രശ്നങ്ങൾ സംഭവിക്കാം. വിറ്റാമിൻ ബി12ന്‍റെ കുറവ് ശരിയായ രീതിയിലുള്ള ഭക്ഷണത്തിലൂടെ പരിഹാരിക്കാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...