വന്ധ്യത നേരിടുന്നവരുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ വിവാഹിതരായ 10 നും 15 ശതമാനത്തിനും ഇടയിൽ ദമ്പതികൾ വന്ധ്യത പ്രശ്നം നേരിടുന്നവരാണ്. ഇന്ത്യയിൽ തന്നെ 30 മില്യൺ ആളുകളാണ് വന്ധ്യതയ്ക്ക് ചികിത്സ തേടുന്നു എന്നാണ് കണക്കുകൾ പറയുന്നത്. നഗരങ്ങളിൽ ഈ കണക്കുകൾ വളരെ കൂടുതലാണ്. 6 പേരിൽ ഒരാളെങ്കിലും വന്ധ്യത ചികിത്സ തേടുന്നവരാണ് നഗരങ്ങളിൽ ഉള്ളത്. വന്ധ്യതയുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രശ്നങ്ങൾക്കും ഫലവത്തായ ചികിത്സയുണ്ട്. വന്ധ്യതയ്ക്കുള്ള കാരണം, ചികിത്സ ഇവയെപറ്റി കൂടുതൽ വിവരങ്ങൾ അറിയാം..
എന്താണ് വന്ധ്യത (ഇൻഫർട്ടിലിറ്റി)
പ്രത്യുല്പാദന വ്യവസ്‌ഥയുമായി ബന്ധപ്പെട്ടുള്ള ഒരു അവസ്‌ഥയാണ് വന്ധ്യത എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. ഒരു വർഷമായി ഒരുമിച്ച് താമസിക്കുകയും ഗർഭധാരണത്തിന് ശ്രമിച്ചിട്ട് ഗർഭധാരണം നടക്കാതെയും വരുന്ന അവസ്‌ഥയാണ് വന്ധ്യത. വന്ധ്യത സ്ത്രീകളിൽ മാത്രമല്ല സംഭവിക്കുന്നത് പുരുഷന്മാരിലും ഉണ്ടാകാം.
ഫലോപിയൻ ട്യൂബിൽ ബ്ലോക്ക് ഉണ്ടാവുക, അണ്ഡോൽപ്പാദനം നടക്കാതെ വരിക, ആരോഗ്യമുള്ള അണ്ഡങ്ങൾ ഉണ്ടാകാതിരിക്കുക, തൈറോയിഡ് പ്രശ്നം, പിസിഒഡി അല്ലെങ്കിൽ പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം എന്നിവയാണ് പൊതുവെ സ്ത്രീകളിൽ ഉണ്ടാവുന്ന വന്ധ്യതയ്ക്കുള്ള പ്രധാന കാരണങ്ങൾ. അതുപോലെ സ്പേം കൗണ്ട് കുറയുക, ബീജത്തിലെ മറ്റു പ്രശ്നങ്ങൾ എന്നീ പുരുഷന്മാരിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഗർഭധാരണത്തിന് തടസമുണ്ടാക്കാം. എന്നാൽ മേൽപ്പറഞ്ഞ പ്രശ്നങ്ങൾ ഉള്ളവർ നിരാശരാവുന്നതിന് പകരം വന്ധ്യത ചികിത്സ നടത്തി പ്രശ്നത്തിനുള്ള പരിഹാരം തേടുകയാണ് വേണ്ടത്.
എന്താണ് കാരണം
ആർത്തവ ചക്രം സാധാരണ നിലയിലാക്കുക: ആർത്തവ ക്രമക്കേടുകൾ സാധാരണ നിലയിൽ ആക്കുകയാണ് ഡോക്ടർമാർ ഏറ്റവും ആദ്യം ചെയ്യുക. ഹോർമോണുകൾ സന്തുലിതമാക്കി ഗർഭധാരണത്തിനുള്ള തടസ്സം നീക്കുകയാണ് ചെയ്യുന്നത്. ഒപ്പം ഓവുലേഷൻ പീരിയഡ് ശരിയായ നിലയിലാക്കാൻ ഇത് എളുപ്പമാക്കും. വ്യായാമം ചെയ്യുന്നത് വഴിയും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളിലൂടെയും മരുന്നുകളിലൂടെയും ഇത് സാധാരണ നിലയിലാക്കാൻ കഴിയും.
ഹോർമോൺ സന്തുലിതമാക്കുക: ഗർഭധാരണത്തിന് എഫ്എസ്എച്ച് (ഓവറികളിൽ അണ്ഡോൽപ്പാദനത്തിന് സഹായിക്കുന്ന ഹോർമോൺ) എന്ന ഹോർമോൺ സ്ത്രീകളിൽ ഏറ്റവും ആവശ്യമാണ്. ഇത് ഈസ്ട്രജൻ ഹോർമോണിന്‍റെ ഉത്പാദനത്തെ വർദ്ധിപ്പിക്കും. അതോടെ ഓവുലേഷൻ നടന്ന് അനായാസം ഗർഭധാരണം സാധ്യമാക്കും.
അണ്ഡങ്ങളുടെ ആരോഗ്യം: എന്നാൽ ചില കേസുകളിൽ അണ്ഡങ്ങൾ പക്വതയാർജ്ജിച്ച് അണ്ഡവിസർജ്ജനം നടക്കാതെ വരാം. അതോടെ ഗർഭധാരണത്തിന് ഈ സാഹചര്യം തടസ്സം സൃഷ്ടിക്കും. ഇത് മരുന്നിലൂടെ പരിഹരിച്ച് ഓവുലേഷൻ നടത്തി ഗർഭധാരണം സാധ്യമാക്കുന്നു. കൃത്യസമയത്ത് തന്നെ ഡോക്ടറെ കണ്ട് ചികിത്സ നടത്തുക എന്നത് വളരെ പ്രധാനമാണ്.
അടഞ്ഞ ട്യൂബ് തുറക്കുക: രണ്ട് ഫലോപിയൻ ട്യൂബുകളും അടഞ്ഞതാണെങ്കിലോ അല്ലെങ്കിൽ ഏതെങ്കിലുമൊന്ന് അടഞ്ഞു പോയിട്ടുണ്ടെങ്കിലോ ലാപ്രോസ്കോപ്പി, ഹിസ്റ്ററോ സ്കോപ്പി എന്നിവ വഴി അതിനെ ഓപ്പൺ ചെയ്യുന്നു. സിസ്റ്റിന്‍റെ പ്രശ്നമുണ്ടെങ്കിലും ഗർഭധാരണം നടക്കാതെ വരാം. ഇത് സർജറിയിലൂടെ നീക്കം ചെയ്ത് ഗർഭധാരണം സാധ്യമാക്കുന്നു.
ഇൻ വിട്രോ ഫെർട്ടിലൈസേഷൻ