ഭക്ഷണത്തിന്‍റെ അളവ് കുറച്ചാൽ കലോറി എരിച്ചു കളയാനുള്ള ക്ഷമത മന്ദഗതിയിൽ ആകും. തത്ഫലമായി ദഹന നിരക്ക് 25 ശതമാനം ആയി കുറയും. പിന്നെ കുറഞ്ഞ കലോറിയുള്ള ഭക്ഷണം കഴിച്ചാലും ശരീരഭാരത്തിൽ കുറവൊന്നും ഉണ്ടാകില്ല.

വണ്ണം കുറയ്ക്കാനായി കഠിനമായ ഡയറ്റിൽ ഏർപ്പെടുന്നത് ദോഷമേ ചെയ്യൂ. വിശന്നിരിക്കുക, രുചി ഇല്ലാത്ത ഭക്ഷണം കഴിക്കുക, ഇഷ്ടപ്പെട്ട ഭക്ഷ്യ വസ്തുക്കൾ ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾ പെട്ടെന്ന് മടുക്കും. അതോടെ നിങ്ങൾ ഡയറ്റിംഗ് മറന്ന് വീണ്ടും തൂക്കം വർദ്ധിപ്പിക്കും.

കാർബോഹൈഡ്രേറ്റ്സും നാരുകൾ തീരെ ഇല്ലാത്തതും കൊളസ്ട്രോൾ കൂടുതൽ ഉള്ളതുമായ ഭക്ഷണം ഒഴിവാക്കാം. നാരുകളും കാർബോഹൈഡ്രേറ്റുകളുമുള്ള കൊഴുപ്പ് കുറഞ്ഞ സമീകൃത ആഹാരം വയറു നിറയെ കഴിച്ചാലും ശരീരഭാരം കൂടുകയില്ല. ഏതാനും വർഷം മുമ്പ് ഹൈ പിച്ചിലുള്ള ഒരു ഗാനം ആലപിച്ചാൽ കനത്ത ശ്വാസം മുട്ടൽ അനുഭവപ്പെടുമായിരുന്നു, പ്രശസ്ത ഗായകൻ അദ്നാൻ സാമിക്ക്. അമിതവണ്ണം ഉണ്ടായിരുന്ന അദ്ദേഹം അതുകൊണ്ട് കുറച്ചു നേരം ചുവരിൽ ചാരി നിന്ന ശേഷമേ ശരിയായി നിവർന്ന് നിന്നിരുന്നുള്ളൂ. അതിനെ കുറിച്ച് അദ്ദേഹം പറയുന്നു.

ഞാനുടൻ തന്നെ അതിനുള്ള പോംവഴിയും കണ്ടുപിടിച്ചു. കൊഴുപ്പിന്‍റെ അളവ് പരമാവധി കുറച്ചു. ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കാൻ തുടങ്ങി. അതോടൊപ്പം വ്യായാമം ചെയ്യുന്നതും പതിവാക്കി. മാറ്റം അദ്ഭുതകരമായിരുന്നു. ഏതാനും മാസങ്ങൾക്കു ശേഷം അദ്ദേഹത്തിന്‍റെ ശരീരഭാരം 80 കിലോഗ്രാമിലും താഴെയെത്തി.

ഭക്ഷണം- ചില കാര്യങ്ങൾ

ഇഷ്ടമുള്ളത് എന്തും വയറു നിറച്ച് സന്തോഷത്തോടെ കഴിക്കുകയും അതോടൊപ്പം ശരീരഭാരം കുറഞ്ഞിരിക്കുകയും ചെയ്യുക എന്നത് സാധ്യമായ കാര്യമാണ്.

പയർ, മുട്ട, കറുത്ത സോയാബീൻ, ആപ്പിൾ, സ്ട്രോബറി, ചെറി, ഞാവൽപ്പഴം, ഓറഞ്ച്, തണ്ണിമത്തൻ. വാഴപ്പഴം, സബർജല്ലി, ചോളം, അരി, ബാർലി, ഗോതമ്പ്, ബാജ്റ, കാബേജ്, കോളിഫ്ളവർ, കാരറ്റ്, സാലഡ് ലീഫ്, മഷ്റൂം, വഴുതനങ്ങ, ചീര, ഉള്ളി, പാലക്, തക്കാളി എന്നിവ വയറു നിറച്ച് കഴിക്കാം. ചപ്പാത്തിയും കിഴങ്ങുകറിയും കഴിക്കുന്നത് ശരീരം തടിക്കാൻ ഇടയാക്കും എന്നാണ് പലരും കരുതുന്നത്. യഥാർത്ഥത്തിൽ ഇത്തരം ഭക്ഷ്യവസ്തുക്കൾക്ക് ഒപ്പം മറ്റു ചില ഭക്ഷണപദാർത്ഥങ്ങളും ഉൾപ്പെടുത്തിയാൽ മാത്രമേ ശരീരഭാരം കൂടുകയുള്ളൂ. വറുത്ത ഉരുളക്കിഴങ്ങിൽ കൊളസ്ട്രോളോ കൊഴുപ്പോ ഒന്നും തന്നെ ഉണ്ടായിരിക്കുകയില്ല.

സന്തുലിത ഭക്ഷണം

സാധാരണ കാർബോഹൈഡ്രേറ്റായ പഞ്ചസാര, ആൽക്കഹോൾ, തേൻ, ശർക്കരപാവ് എന്നിവ കഴിച്ചാൽ വയറ് നിറയില്ല. അതിൽ നാരുകൾ ഉണ്ടായിരിക്കില്ല. അൽപ സമയം കഴിയുമ്പോൾ വിശപ്പ് അനുഭവപ്പെടും. കൊഴുപ്പിന്‍റെ അളവിൽ വളരെ ശ്രദ്ധ കൊടുത്ത് വേണം സന്തുലിതമായ ഭക്ഷണം കഴിക്കാൻ. കൊഴുപ്പ് കുറഞ്ഞ ഭക്ഷ്യവസ്തുക്കൾ കഴിക്കുന്നത് ശീലമാക്കുക. ഉദാ: കൊഴുപ്പ് ഇല്ലാത്ത തൈര്, പനീർ, കൊഴുപ്പ് ചേരത്ത ബിസ്ക്കറ്റ് എന്നിവ.

എണ്ണയുടെ അളവ് കുറയ്ക്കുക

കൊഴുപ്പുള്ള ഭക്ഷണം കഴിക്കുമ്പോൾ ശരീരത്തിൽ അടിഞ്ഞു കൂടുന്ന കലോറി ഇല്ലാതാക്കുക ദുഷ്കരമാണ്. അതുകൊണ്ട് അധിക കലോറി അടങ്ങിയ ഭക്ഷണം കഴിക്കാതിരിക്കുന്നതാണ് നല്ലത്. ദിവസും 20 മുതൽ 30 മിനിറ്റു വരെ നടക്കുന്നതും ശരീരഭാരം നിയന്തിക്കാൻ ഒരു പരിധി വരെ സഹായിക്കും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...