കാൻസർ എന്നത് നമ്മുടെ നിയന്ത്രണത്തിൽ നിന്ന് പൂർണ്ണമായും വിട്ടുപോകുന്ന ഒരു രോഗമാണ്. അതുകൊണ്ടാണ് ഈ രോഗത്തെ ആളുകൾ ഭയപെടുന്നതും. ജനിതക൦ , പ്രായം, പരിസ്ഥിതി എന്നിവയാണ് കാൻസർ കോശങ്ങളുടെ വളർച്ചയ്ക്കുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്ന കാരണങ്ങൾ. കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയുടെ ഫലമായാണിത് സ൦ഭവിക്കുന്നത്. എന്നാൽ സ്ത്രീകളെ സംബന്ധിച്ച് അപകട സാധ്യത കൂടുതലുള്ള ചില അർബുദങ്ങളുണ്ട്.

എന്നിരുന്നാലും, കാൻസറിനെ അതിന്‍റെ പ്രാരംഭ ഘട്ടത്തിൽ തിരിച്ചറിയുകയും ചികിത്സിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. കാൻസറിന്‍റെ കാര്യത്തിൽ സമയം വളരെ പ്രധാനമാണ്, അത് യഥാർത്ഥത്തിൽ നിങ്ങളുടെ ജീവൻ തന്നെ രക്ഷിക്കാൻ സഹായിക്കും. സ്ത്രീകൾ അവഗണിക്കാൻ പാടില്ലാത്ത കാൻസറിന്‍റെ പല ലക്ഷണങ്ങളുമുണ്ട്.

മോളിക്യുലാർ ഓങ്കോളജിസ്റ്റും കാൻസർ ജനിതകശാസ്ത്രജ്ഞനുമായ ഡോ. അമിത് വർമയുടെ അഭിപ്രായത്തിൽ, സ്ത്രീകൾ ഒരിക്കലും അവഗണിക്കാൻ പാടില്ലാത്ത നിരവധി കാൻസർ ലക്ഷണങ്ങളുണ്ട്, അവയിൽ ഉൾപ്പെടുന്ന ലക്ഷണങ്ങൾ:

സ്തനത്തിലുണ്ടാകുന്ന മാറ്റങ്ങൾ

സ്തനത്തിൽ എന്തെങ്കിലും അസ്വാഭാവിക മുഴ ,, തടിപ്പ് അല്ലെങ്കിൽ കുഴി, അല്ലെങ്കിൽ മുലക്കണ്ണിൽ മാറ്റം, ഡിസ്ചാർജ് എന്നിവ ഉണ്ടെങ്കിൽ, ഡോക്ടറെ സമീപിക്കുക.

അസാധാരണ രക്തസ്രാവം

ആർത്തവവിരാമത്തിനു ശേഷമുള്ള രക്തസ്രാവം, കനത്തതോ നീണ്ടതോ ആയ കാലയളവുകൾ, ആർത്തവങ്ങൾക്കിടയിലുള്ള രക്തസ്രാവം എന്നിവ വിലയിരുത്തണം.

വയറുവേദന അല്ലെങ്കിൽ പെൽവിക് വേദന

അടിവയറിലോ പെൽവിസ് ഏരിയയിലോ സ്ഥിരമോ കഠിനമോ ആയ വേദന ഇതിന്‍റെ ലക്ഷണമാകാം. അണ്ഡാശയ അല്ലെങ്കിൽ മറ്റ് പ്രത്യുത്പാദന കാൻസർ.

കുടൽ അല്ലെങ്കിൽ മൂത്രാശയ ശീലങ്ങളിൽ മാറ്റം

മലബന്ധം, വയറിളക്കം അല്ലെങ്കിൽ മൂത്രമൊഴിക്കാൻ ബുദ്ധിമുട്ട് തുടങ്ങി മലവിസർജ്ജനം അല്ലെങ്കിൽ മൂത്രാശയ ശീലങ്ങളിൽ എന്തെങ്കിലും മാറ്റം അനുഭവപ്പെടുകയാണെങ്കിൽ, അത് വൻകുടൽ അല്ലെങ്കിൽ മൂത്രാശയ കാൻസറിന്‍റെ ലക്ഷണമാകാം.

വിശദീകരിക്കാനാകാത്ത ഭാരം കുറയ്ക്കൽ

വ്യായാമം ചെയ്യാതെ ശരീരഭാരം ക്രമാതീതമായി കുറയുകയാണെങ്കിൽ, അത് കാൻസറിന്‍റെ ലക്ഷണമാകാം. വിശപ്പ് കുറയുകയോ ക്ഷീണം അനുഭവപ്പെടുകയോ ചെയ്താൽ പ്രത്യേകിച്ചും.

ചർമ്മ മാറ്റങ്ങൾ

മറുക് അല്ലെങ്കിൽ ചർമ്മത്തിലുള്ള എന്തെങ്കിലും പരിക്കിലോ ഉണ്ടാകുന്ന ആകൃതി, നിറം എന്നിങ്ങനെ എന്തെങ്കിലും മാറ്റമുണ്ടായാൽ ഒരു ഡെർമറ്റോളജിസ്റ്റിന്‍റെ കണ്ട് വേണ്ട പരിശോധന നടത്താം.

വിട്ടുമാറാത്ത ചുമ അല്ലെങ്കിൽ പരുക്കൻ ശബ്ദം

1 മാസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്നതോ 2 ആഴ്ചയിൽ കൂടുതൽ പരുക്കനായതോ ആയ ചുമ ശ്വാസകോശ കാൻസറിന്‍റെ ലക്ഷണമാകാം.

ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും നിങ്ങൾക്ക് അനുഭവപ്പെടുകയാണെങ്കിൽ, ഒരു ഡോക്ടറെ കണ്ട് ഉചിതമായ പരിശോധന നടത്താം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...