ഓരോ പെൺകുട്ടിയെ സംബന്ധിച്ചും സ്തനങ്ങൾ അവളുടെ വ്യക്‌തിത്വത്തിന്‍റെ പ്രത്യേക ഭാഗം തന്നെയാണ്. അതുകൊണ്ട് തന്നെ മുഖത്തെ പോലെ തന്നെ സ്തന സംരക്ഷണവും വളരെ പ്രധാനമാണ്. വരൂ, സ്തനങ്ങൾ എങ്ങനെ പരിപാലിക്കണമെന്ന് അറിയാം.

  1. സ്തനങ്ങൾ വൃത്തിയായി സൂക്ഷി ക്കുക

സ്തനങ്ങൾ എപ്പോഴും വൃത്തി യായി സൂക്ഷിക്കുക. സാലിസിലിക് ആസിഡ് അടങ്ങിയ സോപ്പോ ബോഡിവാഷോ വൃത്തിയാക്കാൻ ഉപയോഗിക്കുക. ഇതിന്‍റെ ഉപയോഗം മൂലം മാറിടത്തിൽ ചുളിവുകൾ ഉണ്ടാകില്ല എന്നതാണ് ഗുണം.

  1. സ്തനങ്ങൾ മസാജ് ചെയ്യുക

കുളിച്ചതിന് ശേഷം സ്തനങ്ങൾ മസാജ് ചെയ്യുക. ഇതിനായി ബയോ ഓയിൽ, ഒലീവ് ഓയിൽ, വെളിച്ചെണ്ണ എന്നിവ ഉപയോഗിക്കാം. ഇതോടെ സ്തനം പോഷിപ്പിക്കപ്പെടുകയും രക്തപ്രവാഹം വർദ്ധിക്കുകയും ചെയ്യും. ഒപ്പം സ്തനവലിപ്പം വർദ്ധിക്കുകയും ചെയ്യും. സ്തനങ്ങൾ മൃദുവും ആകർഷകവുമാകും. സ്‌തനങ്ങൾ അയഞ്ഞു തൂങ്ങുകയില്ല.

  1. യോജിച്ച ബ്രാ തെരഞ്ഞെടുക്കുക

നിങ്ങൾക്ക് അനുയോജ്യമായ ബ്രാ തെരഞ്ഞെടുക്കുക പ്രധാനമാണ്. വളരെ ഇറുകിയതോ അയഞ്ഞതോ ആകരുത് അത്. കൗമാരപ്രായത്തിലുള്ള ആളാണെങ്കിൽ ടീ-ഷർട്ട് ബ്രാ അനുയോജ്യമായിരിക്കും. 20 നും 35 നും ഇടയിൽ പ്രായമുണ്ടെങ്കിൽ സാധാരണ ബ്രാ ധരിക്കുക. മുലയൂട്ടുന്ന അമ്മമാർ ഉയർന്ന കവറേജുള്ള ബ്രാ ഉപയോഗിക്കുക. എപ്പോഴും ബ്രാൻഡഡ് ബ്രാ ധരിക്കാൻ ശ്രമിക്കുക. ഒരിക്കലും മറ്റൊരാളുടെ ബ്രാ ധരിക്കരുത്. ഇതുമൂലം നിങ്ങൾക്ക് അണുബാധ ഉണ്ടാകാം. ക്രയോജനിക് സ്തനാർബുദവും ഉണ്ടാകാം. ബ്രസ്റ്റ് സിഇഎമാർക്കർ പോസിറ്റീവ് ആകാം. അതുകൊണ്ട് എപ്പോഴും സ്വന്തം ബ്രാ തന്നെ ധരിക്കുക.

  1. വ്യായാമത്തിന് സ്പോർട്സ് ബ്രാ

ഓടുമ്പോൾ, സ്തനങ്ങൾക്ക് ഇളക്കം തട്ടി അസ്വസ്ഥത ഉണ്ടാകും. സ്പോർട്സ് ബ്രാ ധരിക്കാതെ ദിവസവും ഓടുകയാണെങ്കിൽ അത് സ്തനകോശങ്ങളെ ദോഷകരമായി ബാധിക്കും. അതിനാൽ, ഈ പ്രശ്നം ഉണ്ടാകാതിരിക്കാൻ നല്ല നിലവാരമുള്ള സ്പോർട്സ് ബ്രാ ധരിക്കണം.

  1. നിപ്പിൾ കവറുകൾ കുറച്ച് ഉപയോഗിക്കുക

അമിതമായി നിപ്പിൾ കവറുകളും ബ്രാ ടേപ്പുകളും ഉപയോഗിക്കുന്നത് ഒഴിവാക്കുക. ആഴ്ചയിൽ ഒരിക്കൽ ഉപയോഗിക്കാം. ഇത് 8 മണിക്കൂറിൽ കൂടുതൽ നേരം ഉപയോഗിക്കരുതെന്ന് ഓർമ്മിക്കുക.

  1. മോയ്സ്ചറൈസർ പുരട്ടുക

സ്തനങ്ങൾ ശരീരത്തിലെ ഒരു സെൻസിറ്റീവ് ഭാഗമാണ്. അതുകൊണ്ട് ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളെപ്പോലെ സ്തനത്തിലും മോയ്സ്ചറൈസർ പുരട്ടുക. വീടിന് പുറത്ത് പോകുമ്പോഴെല്ലാം മുഖത്തും സ്തനത്തിലും സൺസ്ക്രീൻ പുരട്ടുക.

  1. ഭക്ഷണം ശ്രദ്ധിക്കുക

ഗർഭിണികളായ സ്ത്രീകൾ സ്വന്തം ഭക്ഷണകാര്യത്തിൽ പൂർണ്ണമായും ശ്രദ്ധിക്കണം. നിങ്ങളുടെ ഭക്ഷണത്തിൽ മൾട്ടിവിറ്റാമിനുകളും അയൺ അടങ്ങിയ ഭക്ഷ്യവസ്തുക്കളും ഉൾപ്പെടുത്തുക. ഇതിനായി പച്ച ഇലക്കറികളും സപ്ലിമെന്‍റുകളും കഴിക്കാം. ഇവ അവഗണിക്കുന്നത് മുലപ്പാൽ ഉൽപ്പാദനത്തെ ബാധിക്കും. പ്രോലാക്റ്റിൻ ഹോർമോണിന്‍റെ അഭാവം മൂലമാണ് ഇത് സംഭവിക്കുന്നത്.

  1. മഗ്നീഷ്യം അടങ്ങിയ ഭക്ഷണം

നിങ്ങളുടെ ഭക്ഷണത്തിൽ മഗ്നീഷ്യം ഉൾപ്പെടുത്തുക. മഗ്നീഷ്യം അടങ്ങിയ ഭക്ഷണം സ്തനങ്ങൾ വീർക്കുന്നതും തൂങ്ങുന്നതും തടയുന്നു. വാഴപ്പഴം, ബദാം, ചീര, മുളകൾ, കശുവണ്ടി, സോയാബീൻ, ഡാർക്ക് ചോക്ലേറ്റ്, മത്തങ്ങ വിത്തുകൾ, തൈര്, മത്സ്യം എന്നിവയിൽ മഗ്നീഷ്യം ധാരാളമായി കാണപ്പെടുന്നു. ഈ പോഷകം ലഭിച്ചില്ലെങ്കിൽ കൗമാരപ്രായത്തിൽ സ്തനത്തിന് ആവശ്യമായ വലിപ്പം ഉണ്ടാവുകയില്ല.

  1. വ്യായാമം

സ്തനത്തിന്‍റെ ആരോഗ്യം നിലനിർത്താൻ വ്യായാമം ചെയ്യുക. പുഷ്അപ്പ്, ഡംബെൽ പ്രസ്സ്, ക്യാമൽ പോസ്, ആംപ്രസ്സ് തുടങ്ങിയ വ്യായാമങ്ങൾ സ്തനങ്ങൾക്ക് ഗുണം ചെയ്യും. ഇത് രക്‌തചംക്രമണം വർദ്ധിപ്പിക്കുന്നു.

  1. സ്തനങ്ങൾ പരിശോധിക്കുക

ഇടയ്ക്കിടെ സ്തനങ്ങൾ പരിശോധിക്കുന്നത് തുടരുക. സ്തനത്തിൽ എന്തെങ്കിലും മാറ്റമോ കുരുവോ തടിപ്പോ അല്ലെങ്കിൽ വീക്കമോ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കുക.

  1. പുകവലി, മദ്യപാനം പാടില്ല

പുകവലിയും മദ്യപാനവും ആരോഗ്യത്തിന് നല്ലതല്ല എന്നത് സത്യമാണ്. അതുകൊണ്ട് തന്നെ ഇവ ശീലമാക്കരുത്. പുകവലി ശരീരത്തിലെ ഇലാസ്റ്റിനെ നശിപ്പിക്കും. ഇത് സ്തനങ്ങൾക്ക് ചുറ്റുമുള്ള ചർമ്മത്തിന് അയവുണ്ടാക്കുന്നു. മാത്രവുമല്ല ഇത് സ്തനത്തിന്‍റെ ആകാരവടിവിനെ നശിപ്പിക്കും.

और कहानियां पढ़ने के लिए क्लिक करें...