കുട്ടികളുടെ ഉയരം ഭൂരിഭാഗവും അവരുടെ മാതാപിതാക്കളുടെ ഉയരം അനുസരിച്ചാണ്, അതിനെ ജനിതകമെന്ന് നമ്മൾ വിളിക്കുന്നു, എന്നാൽ കുട്ടികൾക്ക് മാതാപിതാക്കളുടെ അത്ര ഉയരം വെയ്ക്കുന്നില്ലെങ്കിൽ വളർച്ച കുറവായി മനസിലാക്കാം. അതായത് ഹോർമോണുകളുടെ അഭാവം മൂലമാകാം ആ വളർച്ചക്കുറവ്.
ആൺകുട്ടികളുടെ ഉയരം 25 വയസും പെൺകുട്ടികളുടെ ഉയരം 18 വയസും വരെ വർദ്ധിക്കുന്നു. ഉയരം കുറവായ കുട്ടികളുടെ പെരുമാറ്റത്തിലും ചിലപ്പോൾ മാറ്റമുണ്ടായേക്കാം. പൊക്കം കുറവുള്ള ഒരു കുട്ടി മറ്റ് കുട്ടികൾക്ക് മുന്നിൽ സ്വയം ദുർബലനാണെന്ന് സ്വയം ചിന്തിക്കാനിടയുണ്ട്. ഉയരം കുറവുള്ള കുട്ടികൾ കൂടുതൽ പ്രകോപിതരാകുന്നുണ്ടെങ്കിൽ അതിന്‍റെ ഒരു കാരണം അവരുടെ ഈ ദൗർബല്യം ആകാം
കുട്ടികളുടെ ഉയരത്തിനും വളർച്ചയ്ക്കും നിങ്ങൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം.
വ്യായാമം അത്യാവശ്യമാണ്
കുട്ടികൾ രാവിലെ വ്യായാമം ചെയ്യേണ്ടത് വളരെ പ്രധാനമാണ്. കുട്ടികൾ രാവിലെ എഴുന്നേൽക്കാൻ ഇഷ്ടപ്പെടുന്നില്ലെങ്കിലും കുട്ടികൾക്കായി, നിങ്ങൾക്കും കുറച്ച് കഠിനാധ്വാനം ചെയ്യേണ്ടി വരും. വ്യായാമത്തിലൂടെ കുട്ടികളുടെ ശാരീരിക വളർച്ച വർദ്ധിക്കും. കുട്ടികളുടെ നല്ല വളർച്ചയ്ക്ക് സൈക്ലിംഗും ആവശ്യമാണ്. രാവിലെയും വൈകുന്നേരവും കുട്ടികളെ സൈക്ലിംഗ് ചെയ്യാൻ പ്രേരിപ്പിക്കുക
ഭക്ഷണം ശ്രദ്ധിക്കുക
കുട്ടികളുടെ ഭക്ഷണക്രമം ശരിയാണെങ്കിൽ, കുട്ടികളുടെ ഉയരവും വർദ്ധിക്കും. അതിനാൽ, കുട്ടിക്കാലം മുതൽ തന്നെ കുട്ടികളുടെ ഭക്ഷണകാര്യത്തില്‍ പ്രത്യേക ശ്രദ്ധ നൽകണം. കുട്ടികൾക്ക് അവരുടെ വളർച്ചയ്ക്ക് ആവശ്യമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ എന്തൊക്കെയാണെന്ന് മനസിലാക്കി അതിനനുസരിച്ച് ഭക്ഷണക്രമം ചിട്ടപ്പെടുത്തുക.
കടല വെള്ളത്തിൽ കുതിർത്തു പച്ചയ്ക്കോ വേവിച്ചോ കുട്ടികൾക്ക് കൊടുക്കുക. ഇത് കൂടുതല്‍ രുചികരമാക്കാൻ സവാളയും തക്കാളിയും ചെറുതായി മുറിച്ച് ചേര്‍ത്ത് കുട്ടികൾക്ക് നൽകാം.
കുട്ടികൾ പാൽ, തൈര്, വെണ്ണ, ചീസ് മുതലായവ അവശ്യം കഴിക്കണ്ട ഭക്ഷ്യ വസ്തുക്കളാണ്. പാലിൽ കാൽസ്യം ധാരാളം അടങ്ങിയിരിക്കുന്നു, ഇത് എല്ലുകളെ ശക്തിപ്പെടുത്താനും വികസിപ്പിക്കാനും സഹായിക്കുന്നു.
കുട്ടികളുടെ വളർച്ചയ്ക്ക് വിറ്റാമിൻ ഡിയും വളരെ പ്രധാനമാണ്. രാവിലെയും വൈകുന്നേരവും സൂര്യപ്രകാശം ഏൽക്കാനും അവസരം കൊടുക്കുക. കുട്ടികൾക്ക് കൂൺ, പനീർ, സോയ, ബദാം, ഓറഞ്ച് എന്നിവ നൽകാം. മുട്ടയുടെ മഞ്ഞക്കരു, പച്ചക്കറി സൂപ്പ് ഇവയും നൽകുക
ഉറക്കം അത്യാവശ്യമാണ്
ശരീരത്തിന്‍റെ വളർച്ചയ്ക്ക് മതിയായ ഉറക്കം ലഭിക്കേണ്ടത് അത്യാവശ്യമാണ്. ഉറക്ക സമയത്ത് നമ്മുടെ ശരീരത്തിന്‍റെ വളർച്ചാ ഹോർമോണുകൾ നന്നായി പ്രവർത്തിക്കുന്നു. അതിനാൽ, കുട്ടികള്‍ ഉറങ്ങുന്നതിനു മുമ്പ്, ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
- നല്ല ഉറക്കത്തിനായി അയഞ്ഞ വസ്ത്രങ്ങൾ ധരിക്കണം.
- ഉറങ്ങുന്നതിനുമുമ്പ്, കൈയും വായയും കഴുകി ഉറങ്ങണം.
- കിടക്ക വൃത്തിയുള്ളതും സൗകര്യപ്രദവുമായിരിക്കണം.
- ഉറങ്ങാന്‍ സമയക്രമം പാലിക്കുക.