പലതരം ചായകളെക്കുറിച്ചും അതിന്‍റെ ഗുണങ്ങളെക്കുറിച്ചും നിങ്ങൾ കേട്ടിട്ടുണ്ടാവും, പക്ഷേ അയമോദക ചായയെക്കുറിച്ച് നിങ്ങൾക്കറിയാമോ.

ആരോഗ്യപരമായ നിരവധി ഗുണങ്ങൾ അജ്‌വെയ്ൻ അഥവാ അയമോദക ചായയിൽ അടങ്ങിയിട്ടുണ്ട്, ഇത് ആന്‍റി ഓക്‌സിഡന്‍റുകളുടെ മികച്ച ഉറവിടമാണ്. പണ്ടു മുതലേ എല്ലാ വീടുകളിലും പാചകം ചെയ്യാൻ അയമോദകം ഉപയോഗിച്ചു വരുന്നു.

എങ്ങനെ ഉണ്ടാക്കാം

അയമോദക ചായ ഉണ്ടാക്കാൻ, രണ്ട് കപ്പ് വെള്ളം എടുത്ത് അതിൽ അൽപം അയമോദകം ചേർത്ത് 15 മിനിറ്റ് തിളപ്പിക്കുക. പകുതി വെള്ളം അതായത് ഒരു കപ്പ് അവശേഷിക്കുന്നതുവരെ വെള്ളം തിളപ്പിക്കണം. അതിനുശേഷം വെള്ളം അരിച്ചെടുത്ത് ചൂടോടെയോ തണുത്ത ശേഷമോ ഉപോഗിക്കാം.

അയമോദക ചായയുടെ ഗുണങ്ങൾ

  1. സ്ത്രീകൾക്ക്

അയമോദകചായ സ്ത്രീകൾക്ക് വളരെ ഗുണം ചെയ്യും. പീരിയഡുകൾ മൂലമുണ്ടാകുന്ന വേദന ഒഴിവാക്കുകയും ഗര്ഭപാത്രത്തിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതുകൂടാതെ, യോനിയിൽ ഉണ്ടാകാറുള്ള യീസ്റ്റ് അണുബാധ കുറയ്ക്കാനും ഇത് സഹായിക്കുന്നു.

  1. ആസ്ത്മയ്ക്ക്

അയമോദക ചായയുടെ ആവി ശ്വസിക്കുന്നത് ശ്വാസതടസം കുറയ്ക്കും. തേൻ ചേർത്ത അയാമോദക ചായ  ഇളം ചൂടോടെ കുടിച്ചാൽ ചെയ്യുന്നത് ആസ്ത്മയ്ക്ക് ഉടനടി ആശ്വാസം നൽകുന്നു. ഇത് പതിവായി കഴിക്കുന്നത് രോഗിക്ക് വളരെ ഗുണം ചെയ്യും.

  1. ഹൃദയത്തിനും മനസ്സിനും

ഒമേഗ 3 ഫാറ്റിആസിഡുകൾ അടങ്ങിയതാണ് അയമോദക ചായ. ഹൃദയത്തിന്‍റെയും മനസ്സിന്‍റെയും ആരോഗ്യത്തിന് ഇത് വളരെയധികം ഗുണം ചെയ്യും. ഇത് ശരീരത്തിലെ മോശം കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കുകയും തലച്ചോറിലേക്ക് പ്രധാനപ്പെട്ട പോഷകങ്ങൾ നൽകുകയും ചെയ്യുന്നു. ബ്രെയിൻ ട്യൂമർ തടയാനുള്ള കഴിവും അയമോദക ചായയ്ക്കുണ്ട്.

  1. ശരീരഭാരം കുറയ്ക്കുന്നതിൽ

നാരുകളുടെ മികച്ച ഉറവിടമായി അയമോദകം കണക്കാക്കപ്പെടുന്നു. ശരീരത്തിലെ കൊഴുപ്പിന്‍റെ അളവ് നിയന്ത്രിക്കാൻ ഫൈബർ സഹായിക്കുന്നതു കൊണ്ട് ഭാരവും കുറയ്ക്കാം.

  1. ദഹനത്തിന്

ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്തുന്നതിന് അയമോദക ചായ വളരെയധികം സഹായിക്കുന്നു. എല്ലാ ദിവസവും രാവിലെ ഒരു കപ്പ് അയമോദക ചായ കുടിക്കുന്നത് നിങ്ങൾക്ക് വളരെയധികം ഗുണം ചെയ്യും, അതിനാൽ ഇത് ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...