ഈ കോവിഡ് കാലത്ത് ആഹ്ലാദത്തിന്‍റെയും ആശ്വാസത്തിന്‍റെയും പ്രതീക്ഷയുടെയും പ്രകാശപൂരം ചൊരിഞ്ഞു കൊണ്ട് വരുന്ന ഈ ദീപാവലി നമുക്ക് പ്രിയപ്പെട്ടത് തന്നെ. ധാരാളം തയ്യാറെടുപ്പുകൾക്ക് വഴിയൊരുക്കി കൊണ്ടാണ് ഓരോ ദീപാവലിയും കടന്നു വരുന്നത്. വീട് വൃത്തിയാക്കൽ, പുതിയ വസ്ത്രങ്ങൾ, ആഭരണങ്ങൾ വാങ്ങുക, മധുര പലഹാരങ്ങൾ തയ്യാറാക്കുക, പ്രിയപ്പെട്ടവർക്ക് പലഹാരങ്ങളും സമ്മാനങ്ങളും നൽകുക എന്നിങ്ങനെയുള്ളതെല്ലാം ഉത്സവനാളിന് നിറങ്ങൾ പകരുന്നു.

ചുറ്റിലും പ്രഭ ചൊരിഞ്ഞു കൊണ്ട് മൺ ചിരാതുകളിലെ തിരിനാളങ്ങൾ കത്തുന്ന കാഴ്ച തന്നെ മനസിൽ പ്രതീക്ഷ നിറയ്ക്കുന്നു. കോവിഡ് കാലത്ത് കടന്നു വന്ന ഏത് ആഘോഷം പോലെയും ഇത്തവണയും നിയന്ത്രണങ്ങൾക്കുള്ളിൽ നിന്നു കൊണ്ടാവും ദീപാവലിയാഘോഷം അരങ്ങേറുക. എങ്കിലും നിറപ്പകിട്ടൊട്ടും ചോരാതെ തന്നെ. ദീപാവലി നാളിൽ എന്തെല്ലാം എങ്ങനെയെല്ലാം തയ്യാറെടുപ്പുകൾ നടത്താമെന്നതിനെപ്പറ്റി ദിവസങ്ങൾക്ക് മുന്നെ തന്നെ തീരുമാനിക്കപ്പെടും.

ആഘോഷമെല്ലാം മോടിയോടെ നടത്തപ്പെടുന്നതിനിടെ ഈ കാലഘട്ടത്തിൽ ഏറ്റവും ആവശ്യമായി വന്നിരിക്കുന്ന ആരോഗ്യസംരക്ഷണത്തെ കുറിച്ച് നാം വിസ്മരിച്ചു കൂടാ. നമ്മുടെ എനർജി ലെവലിനെ കുറച്ച് കളയുന്ന പ്രവർത്തികളെ നാം നിയന്ത്രിക്കുക തന്നെ വേണം. അങ്ങനെ ചെയ്‌താൽ ഉത്സവകാലങ്ങളെ നമുക്ക് മനസ് നിറഞ്ഞ് തന്നെ ആഘോഷിക്കാനാവും. ഉറപ്പ്. ഒപ്പം ശാരീരികവും മാനസികവുമായി നമ്മൾ ഫിറ്റായിരിക്കുകയും ചെയ്യും. അതിനായി ഫരീദാബാദിലെ ഏഷ്യൻ ഇൻസ്റ്റിറ്റ്യൂഷനിലെ ഡയറ്റീഷ്യനായ ഡോ. വിഭാ വാജ്പേയ് നൽകുന്ന ചില ടിപ്സുകൾ നോക്കാം.

ഹൈഡ്രേറ്റഡായിരിക്കാൻ ശ്രദ്ധിക്കുക

ആരോഗ്യ പരിപാലനത്തിൽ ആർക്കും ചെയ്യാൻ കഴിയുന്ന ഏറ്റവും ലളിതമായ കാര്യമാണ് ധാരാളം വെള്ളം കുടിക്കുകയെന്നുള്ളത്. ശരീരത്തിലെ താപമാനത്തെ നിയന്ത്രിച്ച് നിർത്തുന്നതിനൊപ്പം ബോഡി ഫംഗ്ഷനുകൾ ശരിയായ രീതിയിൽ നടക്കുന്നതിന് വെള്ളത്തിനുള്ള പങ്ക് പരമ പ്രധാനമാണ്. നമ്മൾ ഏതെങ്കിലും ജോലി ചെയ്താൽ ശരീരം സ്വഭാവികമായും വിയർക്കും. ശരീരത്തിൽ ഇത്തരത്തിൽ നഷ്ടപ്പെടുന്ന ജലാംശത്തിന്‍റെ കുറവ് നികത്താൻ വെള്ളം ധാരാളമായി കുടിക്കുകയെന്നുള്ളതാണ് പരിഹാരം ഒപ്പം ശരീരത്തിലെ വിഷ പദാർത്ഥങ്ങളെ പുറന്തള്ളുന്നതിനും വെള്ളത്തിനുള്ള പങ്ക് വളരെ വലുതാണ്. അതിനാൽ ഇനിയെത്ര തിരക്കു പിടിച്ച ജീവിതം നയിക്കുന്ന ആളായാലും ശരി ഇടയ്ക്കിടെ വെള്ളം കുടിക്കുന്ന ശീലം ജീവിതത്തിന്‍റെ ഭാഗമാക്കുക. ശരീരം ഹൈഡ്രേറ്റഡായിരിക്കാൻ മോര്, കരിക്കിൻ വെള്ളം, ജ്യൂസ് ഇവ കുടിക്കുക.

ചെറിയ ഇടവേളകളിൽ എന്തെങ്കിലും കഴിക്കുക

മുഴുവൻ ദിവസവും ജോലി ചെയ്യുന്നതു കൊണ്ട് എനർജി ലെവൽ വൈകുന്നേരമാകുന്നതോടെ കുറഞ്ഞു വരാം. ഈ സാഹചര്യത്തിൽ ചെറിയ ഇടവേളകളിലായി എന്തെങ്കിലുമൊക്കെ കഴിച്ചു കൊണ്ടിരിക്കുക. വീട്ടിലാണെങ്കിൽ ഫ്രൂട്ട് സലാദായോ ചാട്ട് തയ്യാറാക്കിയോ കഴിക്കാം, ജ്യൂസ് കുടിക്കുക, മുളപ്പിച്ച ധാന്യങ്ങൾ അല്ലെങ്കിൽ റോസ്റ്റഡ് കടലയോ കഴിക്കുക. ഇവയെല്ലാം തന്നെ എനർജി ലെവൽ വർദ്ധിപ്പിക്കും.

ഗോ ടു ഗ്രീൻ ഡയറ്റ്

ഈ മഹാമാരി കാലത്ത് നമ്മുടെ ഭക്ഷണ രീതി ഗോ ടു ഗ്രീൻ ഡയറ്റ് എന്നതിലധിഷ്ഠിതമായിരിക്കട്ടെ. എളുപ്പത്തിന് പുറത്ത് നിന്നും ഭക്ഷണം കഴിക്കുകയോ. ഫാസ്റ്റ്ഫുഡ് ശീലമാക്കുകയോ ചെയ്യുന്നത് വലിയ അപകടങ്ങളെ ക്ഷണിച്ചു വരുത്തും. ഇതുകൊണ്ട് വയറു നിറയുമെങ്കിലും ശരീരത്തിനാവശ്യമായ പോഷകങ്ങളൊന്നും ലഭിക്കുകയില്ല. അതിനാൽ പാലക് സൂപ്പ്, വെജിറ്റബിൾ സൂപ്പ്, പച്ച ഇലവർഗ്ഗങ്ങൾ, മൈക്രോ ഗ്രീൻസ് എന്നിവ ചപ്പാത്തിക്കോ ചോറിനോ ഒപ്പം കഴിക്കുക. ശരീരത്തിന് നിറഞ്ഞ ഉൻമേഷവും ചുറുചുറുക്കും ഊർജ്ജവും പകരാൻ ഇത് ധാരാളം തന്നെ. ഒപ്പം ജീവിതത്തിലെ ഓരോ ദിനവും ഉത്സവനാളുകളായി മാറും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...