അയ്യോ ഈ തടിയൊന്ന് കുറഞ്ഞ് കിട്ടിയിരുന്നെങ്കിൽ! കേരളത്തിൽ അമിതവണ്ണം ഒരു വലിയ ആരോഗ്യ പ്രശ്നമായി മാറിയിരിക്കുകയാണ്. ശരീരഭാരം വല്ലാതെ കൂടുന്നുണ്ടോ? അതിനുളള്ള കാരണമെന്താണ്? ഭക്ഷണത്തിൽ കലോറിയുടെ അളവ് കൂടുകയും കലോറി എരിച്ചു കളയപ്പെടുന്നത് കുറയുകയും ചെയ്യുന്നതാണ് ശരീരഭാരം കൂടാൻ കാരണം. അനാരോഗ്യകരമായ ഭക്ഷണം, ജങ്ക്‌ഫുഡ്, മധുരപാനീയങ്ങൾ എന്നിവയൊക്കെ ശരീരഭാരം ക്രമാതീതമായി വർദ്ധിക്കാൻ ഇടയാക്കും. ആരോഗ്യകരമായ ജീവിതശൈലി അനുവർത്തിക്കുകയും കലോറിയും മറ്റും നിയന്ത്രിക്കുകയും ചെയ്‌തിട്ടും ശരീരഭാരം ഏറുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. അതിന് പിന്നിലും ശക്‌തമായ ചില കാരണങ്ങളുണ്ട്. അത് എന്തെല്ലാമാണെന്നറിയുക.

ഉറക്കമില്ലായ്‌മ

അരക്കെട്ടിനു ചുറ്റും വണ്ണം വരാനുള്ള കാരണങ്ങളിലൊന്നാണിത്. ഉറക്കക്കുറവും ശരീരഭാരം വർദ്ധിക്കുന്നതും തമ്മിൽ ബന്ധമുണ്ട്. രാത്രി ഏറെ കഴിഞ്ഞുള്ള ഉറക്കവും തടസ്സപ്പെട്ടുള്ള ഉറക്കവും ഒരുതരം ഉറക്കദാരിദ്യ്രത്തിലേക്ക് നയിക്കുന്നതാണ്. ഉറക്കമില്ലായ്‌മ വിശപ്പുമായി ബന്ധപ്പെട്ടുള്ള ഹോർമോണുകളെ അസന്തുലിതമാക്കുന്നു. വിശപ്പുമായി ബന്ധപ്പെട്ടുള്ള ഹോർമോണുകളെ അത് വർദ്ധിപ്പിക്കുകയും സംതൃപ്‌തി തോന്നുന്ന ഹോർമോണുകളെ കുറയ്ക്കുകയും ചെയ്യും. ഒപ്പം കലോറിയുളളതും ഉയർന്ന കാർബോഹൈഡ്രേറ്റുളളതുമായ ഭക്ഷണം കഴിക്കാനും അത് പ്രേരണ പകരും.

ബേസൽ മെറ്റബോളിക് നിരക്കിനേയും (വിശ്രമാവസ്‌ഥയിൽ എരിച്ചു കളയപ്പെടുന്ന കലോറിയുടെ എണ്ണം) അത് ബാധിക്കുന്നു. ഉറക്കമില്ലായ്‌മ പിറ്റേ ദിവസം ശരീരത്തിന്‍റെ മെറ്റബോളിസം നിരക്കിനെ മന്ദഗതിയിലാക്കുകയും തൽഫലമായി കലോറി കുറച്ചുമാത്രമായി എരിച്ചു കളയപ്പെടുകയും ചെയ്യുമെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇത് ശരീരഭാരം വർദ്ധിപ്പിക്കാനിടവരുത്തും.

പ്രായോഗിക പരിഹാരങ്ങൾ

  • അരക്കെട്ടിനു ചുറ്റും എക്‌സ്‌ട്രാ കിലോ കൂടുന്നത് തടയാൻ രാത്രി ഏറെ വൈകിയുള്ള ഉറക്കം ഒഴിവാക്കുക. സുഖകരമായ ഉറക്കം ശരീരത്തിന്‍റെ പരിപൂർണ്ണമായ പ്രവർത്തനത്തിന് അനിവാര്യമാണ്.
  • വ്യായാമം നല്ല ഉറക്കത്തിലേക്ക് നയിക്കും.
  • ഉറക്കം തടസ്സപ്പെടുകയാണെങ്കിൽ ധാരാളം മെലാടോനിൻ അടങ്ങിയിട്ടുള്ള ചെറി കഴിക്കാം. പ്രകൃത്യാ ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഹോർമോണാണ് മെലാടോനിൻ. അത് ഉറക്കം ക്രമീകരിക്കും.

പിരിമുറുക്കം (സ്‌ട്രെസ്സ്)

ആധുനിക ജീവിതത്തിന്‍റെ  ഭാഗമാണ് മാനസിക പിരിമുറുക്കം. അമിതവണ്ണത്തിന് ഇതും ഒരു കാരണമാകാറുണ്ടെന്ന് ശാസ്‌ത്രീയ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. മാനസിക പിരിമുറുക്കം ഉണ്ടാകുമ്പോൾ കോർട്ടിസോൾ എന്ന ഹോർമോണിന്‍റെ അളവ് കൂടുന്നു. ഈ ഹോർമോൺ മെറ്റബോളിസത്തെ മന്ദഗതിയിലാക്കും. മാനസികപിരിമുറുക്കം മെറ്റബോളിസത്തെ മാത്രമല്ല മന്ദഗതിയിലാക്കുക. അത് ഹോർമോണുകളെ താറു മാറാക്കും. മാനസികപിരിമുറുക്കം വിശപ്പുകൂട്ടുന്നു. ചില പ്രത്യേക ഭക്ഷ്യവസ്‌തുക്കൾ കഴിക്കാൻ മനസ്സപ്പോൾ ആഗ്രഹം പ്രകടിപ്പിക്കും. ഉയർന്ന കാർബോഹൈഡ്രേറ്റുകളും പഞ്ചസാരയും ഉപ്പുമുള്ള ഭക്ഷ്യവസ്‌തുക്കളോട് ഈ സമയത്ത് സ്വാഭാവികമായും താൽപര്യം തോന്നും. ധാരാളം കലോറി കഴിക്കുന്നതും അനാരോഗ്യകരമായ ഭക്ഷണരീതിയുമൊക്കെ സ്വാഭാവികമായും അമിതവണ്ണത്തിലേക്ക് നയിക്കും.

സ്‌ട്രെസ് കുറയ്‌ക്കാനുളള വഴി

  • വ്യായാമവും റിലാക്‌സേഷൻ ടെക്‌നിക്കുകളും സ്‌ട്രെസ്സ് കുറയ്‌ക്കും.
  • യോഗയും മെഡിറ്റേഷനും ഫലവത്താണ്.
  • മാനസികപിരിമുറുക്കം അകലാനായി ഏതെങ്കിലും ഹോബികളിൽ ഏർപ്പെടാം.
  • പാട്ട് കേൾക്കുന്നത് മാനസിക സംഘർഷം കുറയ്‌ക്കാനുളള ഒരു ഉത്തമ ഔഷധമാണ്.
  • ആരോഗ്യകരമായ ഭക്ഷണരീതി അവലംബിക്കുക.

ഔഷധവും ശരീരഭാരം കൂട്ടും

ഡിപ്രഷൻ, മൈഗ്രേൻ, അപസ്‌മാരം, സ്‌കിഡോഫ്രേനിയ തുടങ്ങിയ മാനസിക പ്രശ്നങ്ങൾക്ക് കഴിക്കുന്ന ചില മരുന്നുകൾ ശരീരഭാരം വർദ്ധിക്കാൻ കാരണമാകാറുണ്ട്. ബ്ലഡ് പ്രഷർ, ഡയബറ്റിസ് എന്നിവയ്‌ക്ക് കഴിക്കുന്ന മരുന്നുകളും ശരീരഭാരം വർദ്ധിപ്പിക്കും. ഹോർമോൺ റീപ്ലേസ്‌മെൻറ് തെറാപ്പി, ആർത്രൈറ്റിസ്, അലർജി എന്നിവയ്‌ക്കുള്ള ഔഷധങ്ങളും ശരീരഭാരം കൂട്ടും. ഇപ്രകാരം മരുന്ന് കഴിച്ച് ശരീരഭാരം കൂടുകയാണെങ്കിൽ ഡോക്‌ടറെ കൺസൾട്ട് ചെയ്യാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...