ഒരു മുട്ടയിൽ പ്രോട്ടീൻ, കാൽസ്യം, ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ശക്തി വർദ്ധിപ്പിക്കുന്നതിനുള്ള നല്ല ഉറവിടമായി മുട്ട കണക്കാക്കപ്പെടുന്നു. മുട്ടയിൽ അടങ്ങിയിരിക്കുന്ന എല്ലാ പോഷകങ്ങളും നമ്മുടെ ശരീരത്തിന് വളരെ പ്രധാനമാണ്.

പ്രോട്ടീൻ ശരീരത്തിലെ പേശികളെ ശക്തിപ്പെടുത്തുകയും ഒമേഗ 3 ഫാറ്റി ആസിഡുകൾ ശരീരത്തിൽ നല്ല കൊഴുപ്പ് ഉണ്ടാക്കുകയും ചെയ്യുന്നു. ഇതുകൂടാതെ, കാൽസ്യം പല്ലുകളെയും എല്ലുകളേയും ശക്തിപ്പെടുത്തുന്നു. നിങ്ങളുടെ ഭാരത്തെ കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടെങ്കിലും ശരീരഭാരം വർദ്ധിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും മുട്ട കഴിക്കണം, കാരണം അതിൽ കൊഴുപ്പ് അടങ്ങിയിട്ടില്ല.

ചിലപ്പോൾ മുട്ട കഴിക്കാൻ ശുപാർശ ചെയ്യുന്നു അതേ സമയം പലരും മുട്ടയിൽ നിന്ന് വിട്ടു നിൽക്കാനും ആവശ്യപ്പെടുന്നു. എന്താണ് ഇങ്ങനെ? ഇതിനുള്ള കാരണങ്ങൾ പലതാണ്. മുട്ട കഴിക്കുന്നതിന്‍റെ ഗുണങ്ങൾ എന്തൊക്കെ ആണെന്നും എന്നാൽ മുട്ട കഴിക്കരുതെന്ന് ചിലർ ഉപദേശിക്കുന്നത് എന്തുകൊണ്ടാണ് എന്നും മനസിലാക്കാം.

മുട്ട കഴിക്കുന്നതിന്‍റെ ദോഷങ്ങൾ എന്തൊക്കെയാണ്

  1. മുട്ട നല്ല കടയിൽ നിന്ന് മാത്രം വാങ്ങണം കാരണം വൃത്തിയില്ലായ്മ കാരണം പല ഭക്ഷണ സംബന്ധമായ അസുഖങ്ങളും എളുപ്പത്തിൽ ഉണ്ടാകാം.
  2. മുട്ട തിളപ്പിച്ച് അല്ലെങ്കിൽ പാകം ചെയ്തതിന് ശേഷം മാത്രം കഴിക്കണം. അസംസ്കൃത മുട്ടകൾ കഴിക്കുന്നത് ഒഴിവാക്കുക. വേവിക്കാത്ത മുട്ടകളിൽ നിന്ന് സാൽമൊണല്ല ബാക്ടീരിയ ശരീരത്തിൽ കടന്നു കൂടാനുള്ള സാധ്യതയും ഉണ്ട്. ഇത് ഭക്ഷ്യ വിഷബാധയ്ക്കും മറ്റ് പല അസുഖങ്ങൾക്കും കാരണമാകും. മുട്ട ശരിയായി പാകം ചെയ്യാത്തത് മൂലം വയറുവേദന, ഛർദ്ദി, മറ്റ് പ്രശ്നങ്ങൾ എന്നിവ ഉണ്ടാകാം.
  3. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ ആഴ്ചയിൽ മൂന്നിൽ കൂടുതൽ മുട്ടകൾ കഴിക്കുന്നത് പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു എന്നാണ്.
  4. ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ ഡോക്ടറുടെ നിർദേശം അനുസരിച്ചു മാത്രം മുട്ട കഴിക്കുക.
  5. കൂടുതൽ മുട്ട കഴിക്കുന്നത് പക്ഷാഘാതം, കാലുകൾക്ക് വേദന, പൊണ്ണത്തടി എന്നിവയ്ക്കും കാരണമാകും.

മുട്ട കഴിക്കുന്നതിന്‍റെ ഗുണങ്ങൾ

  1. മുട്ട കഴിക്കുന്നതിലൂടെ നിങ്ങളുടെ ശരീരം എപ്പോഴും സജീവവും ശക്തവുമായി നിലകൊള്ളുന്നു. മുട്ട കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ അമിനോ ആസിഡുകൾ ലഭിക്കുന്നു, ഇത് നിങ്ങളുടെ ശരീരത്തിന്‍റെ സ്റ്റാമിന വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
  2. മുടിയെ ബലപ്പെടുത്താൻ ആവശ്യമായ വിറ്റാമിൻ എ മുട്ടയിൽ കാണപ്പെടുന്നു, ഇത് നിങ്ങളുടെ മുടിയെ ശക്തമാക്കുന്നതിനൊപ്പം കാഴ്ചശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
  3. ഇത് കൂടാതെ ഫോളിക് ആസിഡ്, വിറ്റാമിൻ ബി 12 എന്നിവയും മുട്ടയിൽ കാണപ്പെടുന്നു. ഇത് സ്തനാർബുദത്തിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്നു. മുട്ടയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി 12 നിങ്ങളുടെ തലച്ചോറിനെ വേഗത്തിലാക്കാനും ഓർമ്മശക്തി വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
  4. ഗർഭിണികളായ സ്ത്രീകൾ അവരുടെ ഭക്ഷണത്തിൽ മുട്ട നിർബന്ധമായും ഉൾപ്പെടുത്തണം, ഇത് ഗർഭസ്ഥ ശിശു വികാസത്തിന് സഹായിക്കുന്നു.
  5. മുട്ടയുടെ മഞ്ഞക്കരു എന്ന് വിളിക്കപ്പെടുന്ന ഭാഗത്ത് വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെ ശക്തമാക്കുകയും ശരീരത്തിന്‍റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

മുട്ട ശരിയായ അളവിൽ കഴിച്ചാൽ, അത് ദോഷകരമല്ല. ഒരേ കാര്യം തന്നെ അമിതമായി കഴിക്കുന്നത് ദോഷകരമാണെന്ന് മനസിലാക്കിയാൽ മാത്രം മതി. എന്ത് കഴിച്ചാലും ശരിയായ അളവിൽ കഴിക്കുന്നത് ആണ് ശരീരത്തിന് യോജിക്കുക.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...