കുട്ടികൾക്ക് പ്രമേഹരോഗമോ? സംഗതി സത്യമാണ്. പണ്ടൊക്കെ ഷുഗറും പ്രഷറും ഒരു ഫാഷൻ രോഗമായിരുന്നു. പണക്കാരെ മാത്രം ബാധിക്കുന്ന രോഗങ്ങൾ. അത് മധ്യവയസ്സ് പിന്നിടുമ്പോൾ മാത്രം. എന്നാലിതാ, ഇപ്പോൾ ബാല്യം വിടാത്ത കുട്ടികൾക്കുപോലും കൂട്ടത്തോടെ പ്രമേഹത്തിന്‍റെ പിടിയിലാകുന്നു എന്നാൽ പഠനങ്ങൾ വ്യക്തമാക്കുന്നത്.

പേടിയാകുന്നു അല്ലേ? തിരക്കുപിടിച്ച ജീവിതം പലപ്പോഴും നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ തകർത്തുകളയുകയാണ്. തിരക്കുകൾക്കെല്ലാം പ്രതിവിധിയും സൗകര്യവുമായി പിസ്സാ, ബർഗർ, ഹോട്ട്ടോഗ്, ചൗമീൻ, മൊമോസ് തുടങ്ങി ഫാസ്റ്റ്ഫുഡിന്‍റെ നീണ്ടനിര... പലരുചികളിൽ ഫാസ്റ്റ്ഫുഡും മണിക്കൂറുകളോളം നീളുന്ന ഗെയിമുകളും ക്രേസാകുമ്പോൾ കൊച്ചുകുട്ടികളെയും ആക്രമിക്കാൻ വില്ലൻ പ്രമേഹത്തിന് എളുപ്പമായി.

വൻനഗരങ്ങളിൽ പ്രമേഹരോഗികളായ കുട്ടികളുടെ എണ്ണം ദിനംപ്രതി ഏറിവരുന്നു എന്നാണ് റിപ്പോർട്ട്. രാജ്യത്താകമാനം ഇതുതന്നെയാണ് ട്രെൻഡ്, പ്രത്യേകിച്ചും കൊൽക്കത്ത, ഡൽഹി, മുംബൈ, ലഖ്നൗ, പാറ്റ്നാ, കൊച്ചി, ബംഗ്ലൂരൂ പോലുള്ള വൻനഗരങ്ങളിൽ. ചിട്ടയില്ലാത്ത ഭക്ഷണ- ജീവിതശൈലി തുടർന്നാൽ ഭാവിയിൽ നഗരങ്ങളിലുള്ള ഭൂരിഭാഗം കുട്ടികളിലും ഡയബറ്റീസ് ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

ഓരോ ഇന്ത്യൻ വിഭവങ്ങളിലും ശരീരത്തിനാവശ്യമായ ഏതെങ്കിലുമൊരു പോഷകം അടങ്ങിയിരിക്കുമെന്നാണ് ഇന്ത്യൻ ഭക്ഷ്യവസ്തുക്കളെക്കുറിച്ചുള്ള പൊതുവേയുള്ള അഭിപ്രായം.

മാനസിക പിരിമുറിക്കം

പഠനത്തിലും മറ്റും മികച്ച നിലവാരം പുലർത്തണമെന്ന വാശിയോടെയാണ് ഇന്നത്തെ മാതാപിതാക്കൾ കുഞ്ഞുങ്ങളെ വളർത്തുന്നത്. സദാസമയം കുട്ടികളെ പുസ്തകപ്പുഴുക്കളാക്കാൻ ശ്രമിക്കുന്ന മാതാപിതാക്കൾ തന്നെയാണ് അവരെ സമ്മർദ്ദത്തിലാക്കുന്നതും. ബാല്യകാല രസങ്ങളറിയാതെ വളരുന്ന കുട്ടികൾ മാനസിക പിരിമുറുക്കത്തിന് അടിമപ്പെടുന്നതിന് അധികസമയം വേണ്ടിവരില്ല. ഇത്തരം മാനസിക പിരിമുറുക്കവും കുട്ടികളിൽ ഡയബറ്റീസ് ഉണ്ടാകാൻ ഇടയാക്കുമെന്നാണ് ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്.

വീടിനകത്തെ നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങി ടിവിക്കും കമ്പ്യൂട്ടർ- മൊബൈൽ ഗെയിമുകൾക്കും മുന്നിൽ ബാല്യകാലം ആഘോഷിക്കാനായിരിക്കും ഇന്നത്തെ കുട്ടികൾ വിധിക്കപ്പെടുക.

പ്രമേഹരോഗികൾ വിവാഹിതരാകുമ്പോൾ

ടൈപ്പ് 1, ടൈപ്പ് 2 എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായി പ്രമേഹം കണ്ടുവരുന്നു. ടൈപ്പ് 1 രോഗികൾക്ക് വിവാഹം ഒരു പ്രശ്നമായി മാറിയിരിക്കുന്നതാണ് ദൂഃഖകരമായ ഒരു സത്യം. പ്രത്യേകിച്ചും സ്ത്രീകളെയാണ് ഈ പ്രശ്നം കൂടുതൽ അലട്ടുന്നത്. രോഗത്തെക്കുറിച്ച് ശരിയായ അറിവില്ലാത്തവരാണ് ഈ രോഗത്തെ ഒരു ശാപമായി കരുതി ഡയബറ്റീസ് രോഗികളെ വിവാഹം കഴിക്കാൻ താൽപര്യം കാട്ടാത്തത്. ഡയബറ്റീസുകരായ സ്ത്രീയോ പുരുഷനോ വിവാഹിതരാകുകയാണെങ്കിൽ അവർക്കുണ്ടാകുന്ന കുഞ്ഞുങ്ങൾ  മറ്റ് കുട്ടികളെപ്പോലെ തന്നെ ആരോഗ്യവന്മാരായിരിക്കുമെന്നാണ് ഡൽഹിയിലെ ഡയബറ്റീസ് റിസർച്ച് സെന്‍ററിൽ നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. ടൈപ്പ് 1 രോഗികൾ തമ്മിൽ വിവാഹം കഴിച്ചതുകൊണ്ട് അവർക്കുണ്ടാകുന്ന കുട്ടികൾക്ക് ഈ രോഗമുണ്ടാകണമെന്നില്ല.

ശാരീരികാധ്വാനം പ്രധാനം

ടിവി, കമ്പ്യൂട്ടർ, മൊബൈൽ ഇവയ്ക്ക് മുന്നിലിരിക്കുന്ന കുട്ടികളുടെ മസ്തിഷ്കം പ്രവർത്തിക്കുന്നുണ്ടെങ്കിലും ആ സമയത്ത് ശാരീരിക ആധ്വാനം ഒട്ടുമുണ്ടാകുന്നില്ല. ഇതിന് പുറമെയായി കടുത്ത മാനസിക പിരിമുറുക്കത്തിലുമായിരിക്കും ഇത്തരക്കാർ. തൽഫലമായി, ഇത്തരക്കാർ ഡയബറ്റിക് ആയി മാറാൻ അധികനേരം വേണ്ടിവരില്ല എന്നാണ് കൽക്കത്ത മെഡിക്കൽ കോളേജിലെ ഡയബറ്റീസ് ക്ലിനിക്കിലെ പ്രധാന ഡോക്ടർ പറയുന്നത്.

നവജാത ശിശുക്കളിലും ഡയബറ്റീസ് ഇപ്പോൾ ധാരാളമായി കണ്ടുവരുന്നു. പ്രമേഹമുള്ള ഗർഭിണികളായ സ്ത്രീകളിൽ നിന്നാണ് കുട്ടികളിലേക്ക് ഈ രോഗം വ്യാപിക്കുന്നത്. ഗർഭിണിയായിരിക്കുമ്പോഴേ ഡയബറ്റീസിന് ഇരയാകുന്ന സ്ഥിതിവിശേഷം ചില സ്ത്രീകളിൽ കണ്ടുവരാറുണ്ട്. പ്രസവം കഴിയുന്നതോടെ അത് താനേ മാറുകയും ചെയ്യും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...