രാജ്യം മുഴുവൻ കോവിഡ രോഗ ഭീഷണിയിൽ മുങ്ങിയിരിക്കുകയാണല്ലോ. ഓക്സിജന്‍റെ ദൗർലഭ്യം മൂലം മരിക്കപ്പെടുന്ന വർത്തമാനങ്ങൾ മാത്രമേ ഇപ്പോൾ മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നുള്ളൂ. ഇത് സാധാരണ ജനങ്ങളിൽ വളരെയധികം ആശങ്കയും ഉത്കണ്ഠയും ഉളവാക്കിട്ടുണ്ട് . എന്നാൽ, ഇത്രയും പരിഭ്രാന്തിയുടെ ആവശ്യമില്ല എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

85 ശതമാനം രോഗികളിലും കാര്യമായ ലക്ഷണങ്ങളൊന്നും ഉണ്ടാകാറില്ല. എന്നാൽ ഏകദേശം 15 ശതമാനം രോഗികളിൽ പല രീതിയിലുള്ള രോഗ ലക്ഷണങ്ങൾ കാണപ്പെടാം. ഇതിൽ തന്നെ അഞ്ച് ശതമാനം രോഗികൾക്ക് മാത്രമേ ശ്വാസതടസ്സം പോലെയുള്ള ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകാനുള്ള സാധ്യതയുള്ളൂ. ഇവർക്കു മാത്രമേ ഓക്സിജൻ സപ്പോർട്ട് കൂടിയുള്ള പ്രത്യേക ചികിത്സ ആവശ്യമായി വരുന്നുള്ളൂ. അതിനാൽ കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആയിട്ടുള്ള ഭൂരിപക്ഷം ആൾക്കാർക്കും വീട്ടിൽ കൊടുക്കാവുന്ന പരിചരണമേ ആവശ്യമുള്ളൂ.

ഓക്സിജൻ ചികിത്സയുടെ ആവശ്യം എങ്ങനെ മനസ്സിലാക്കാം?

രക്തത്തിലുള്ള ഓക്സിജന്‍റെ അളവിനെ (ഓക്സിജൻ സാച്ചുറേഷൻ) പൾസ് ഓക്സിമീറ്റർ എന്ന ലഘുവായ ഒരു ഉപകരണത്തിന്‍റെ സഹായത്തോടെ മനസ്സിലാക്കുവാൻ എളുപ്പം സാധിക്കും. സാധാരണയായി ഇത് 94% അതിനു മുകളിലൊ ആണ്. കോവിഡ് ബാധിതൻ ആയ രോഗിക്ക് രോഗിയുടെ ഓക്സിജൻ സാച്ചുറേഷൻ ലെവൽ 92 ശതമാനത്തിനു മുകളിൽ ആണെങ്കിൽ ഭയപ്പെടേണ്ട ആവശ്യമില്ല.പക്ഷെ ഒരു കാര്യം ശ്രദ്ധിക്കണം. 94% നു താഴെ ഓക്സിജൻ ലെവൽ ഉള്ളവർക്ക് ശ്വാസമുട്ടൽ ഉണ്ടായാൽ വൈദ്യ സഹായം തേടാൻ മടിക്കരുത്.

അതിനാൽ, വീടുകളിൽ കഴിയുന്ന കോവിഡ് രോഗികൾ പൾസ് ഓക്സിമീറ്റർ ഉപയോഗിച്ച് നാലു മണിക്കൂർ ഇടവിട്ട് പരിശോധന നടത്തുന്നത്, നേരത്തെ ചികിത്സ എടുക്കുന്നതിനും രോഗി ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങാതിരിക്കുവാനും വളരെ സഹായിക്കും.

ചുരുക്കത്തിൽ, കോവിഡ പോസിറ്റീവായ ആൾക്കാർ, വീട്ടിൽ ഇരുന്ന് നന്നായി വിശ്രമിക്കുക, ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക, പൾസ് ഓക്സിമീറ്റർ വാങ്ങി ഓക്സിജൻ നില പരിശോധിക്കുക, പനി, ദേഹ വേദന, ചുമ തുടങ്ങിയ പ്രയാസങ്ങൾക്ക് അവരവരുടെ ഡോക്ടറോട് ചോദിച്ച് ചില മരുന്നുകൾ കഴിക്കുക തുടങ്ങിയ ലളിതമായ മാർഗങ്ങൾ അവലംബിച്ചാൽ മതിയാവും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...