ചോക്ലേറ്റ് പൊതുവെ ആരോഗ്യത്തിനും പല്ലിനും നല്ലതല്ല എന്ന ആശങ്ക പലർക്കും ഉണ്ട്. എന്നാൽ ഇത് പൂർണ്ണമായും സത്യമല്ല. ചോക്ലേറ്റ് കഴിക്കുന്നത് കൊണ്ട് നമ്മൾ പോലും അറിയാത്ത നിരവധി ഗുണങ്ങളുണ്ട്.
ആരോഗ്യത്തിന് നല്ലതെന്ന് കരുതപ്പെടുന്ന ഡാർക്ക് ചോക്ലേറ്റിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. കൊക്കോ കായിൽ നിന്ന് തയ്യാറാക്കുന്ന ചോക്ലേറ്റ് ആന്‍റി ഓക്സിഡന്‍റുകളുടെ മികച്ച ഉറവിടമാണ്.
ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുക മാത്രമല്ല ഹൃദയ സംബന്ധമായ അസുഖങ്ങൾ അകറ്റുകയും ചെയ്യുമെന്ന് പല പഠനങ്ങളിലും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നതിന്‍റെ ഗുണങ്ങൾ അറിയാം...
- ഡാർക്ക് ചോക്ലേറ്റ് ആരോഗ്യവും പോഷകങ്ങളും നിറഞ്ഞതാണ്
ചോക്ലേറ്റിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഏറ്റവും മികച്ച ഗുണനിലവാരമുള്ള ഡാർക്ക് ചോക്ലേറ്റ് മാത്രം വാങ്ങുക എന്നതാണ് ഏറ്റവും പ്രധാനം. ധാരാളം നാരുകൾ ചോക്ലേറ്റിലും കാണപ്പെടുന്നു, മാത്രമല്ല ഇത് പലതരം ലവണങ്ങളുടെ നല്ല ഉറവിടവുമാണ്.
ഡാർക്ക് ചോക്ലേറ്റില്‍ ഫാറ്റി ആസിഡുകൾ നല്ല അളവിൽ കാണപ്പെടുന്നു. തൽക്ഷണം ഊർജ്ജം ലഭിക്കാൻ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഗുണം ചെയ്യും. കുറഞ്ഞ രക്തസമ്മർദ്ദം ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ ഡാർക്ക് ചോക്ലേറ്റ് സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന നാരുകൾ, ഇരുമ്പ്, മഗ്നീഷ്യം, ചെമ്പ്, മാംഗനീസ് എന്നിവ തൽക്ഷണ ഊർജ്ജം നൽകുന്നതിന് സഹായിക്കുന്നു.
- ആന്‍റി ഓക്സിഡന്‍റുകളുടെ മികച്ച ഉറവിടം
പല തരത്തിലുള്ള മികച്ച ഗുണമേന്മയുള്ള ആന്‍റി ഓക്‌സിഡന്‍റുകൾ കൊക്കോയിലും ഡാർക്ക് ചോക്കലേറ്റിലും കാണപ്പെടുന്നു. ഇതിലടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്‍റുകൾ മറ്റേതൊരു ഭക്ഷണ പദാർഥത്തിലും കാണപ്പെടുന്ന ആന്‍റി ഓക്‌സിഡന്‍റുകളേക്കാൾ മികച്ചതും ഫലപ്രദവുമാണ്.
- രക്തയോട്ടം നിയന്ത്രിക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും
കൊക്കോയിലും ഡാർക്ക് ചോക്കലേറ്റിലും പല തരത്തിലുള്ള ബയോ- ആക്ടീവ് സംയുക്തങ്ങൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇക്കാരണത്താൽ ധമനികളിലെ രക്തയോട്ടം മികച്ചതാക്കുന്നു. അതേ സമയം കുറഞ്ഞ രക്തസമ്മർദ്ദത്തിന് ഇത് ഒരു പരിധി വരെ വളരെ നല്ല പരിഹാരം ആകുകയും ചെയ്യുന്നു.
- ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു
ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത വളരെ കുറയ്ക്കുമെന്ന് പല പഠനങ്ങളും സ്ഥിരീകരിച്ചിട്ടുളളത്. ചോക്ലേറ്റ് കഴിക്കുന്നവർക്ക് ഇത്തരം പ്രശ്‌നങ്ങൾ കുറവാണ്.
- തലച്ചോറിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്താൻ
തലച്ചോറിന്‍റെ പ്രവർത്തനം നല്ല രീതിയിലായിരിക്കാനും ഡാർക്ക് ചോക്ലേറ്റ് ഒരു സഹായക ഘടകമായി പ്രവർത്തിക്കുന്നു. അഞ്ച് ദിവസം തുടർച്ചയായി ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് തലച്ചോറിന്‍റെ പ്രവർത്തനത്തെ ശക്തിപ്പെടുത്തുമെന്ന് ഒരു പഠനം പറയുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന കഫീൻ, തിയോബ്രോമിൻ എന്നിവ തലച്ചോറിന്‍റെ പ്രവർത്തനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
- ചർമ്മത്തെ സരംക്ഷിക്കുന്നു
ചോക്ക്ലേറ്റില്‍ അടങ്ങിയിരിക്കുന്ന ബയോ- ആക്ടീവ് സംയുക്തങ്ങൾ സൂര്യപ്രകാശമേറ്റ് ഉണ്ടാകുന്ന സൂര്യാഘാതത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു. കൊക്കോയിൽ അടങ്ങിയിരിക്കുന്ന ഫ്ളവനോളുകള്‍ക്ക് ചർമ്മത്തിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കാനും ചർമ്മത്തിലെ സാന്ദ്രതയും ജലാംശവും മെച്ചപ്പെടുത്താനും കഴിയും.
- HDL ഉയർത്തുകയും LDL ഓക്സീകരണത്തിൽ നിന്ന് സംരക്ഷിക്കുന്നു
കൊക്കോ പൗഡർ പുരുഷന്മാരിൽ ഓക്സിഡൈസ്ഡ് മോശം കൊളസ്ട്രോൾ (LDL) ഗണ്യമായി കുറയ്ക്കുന്നു എന്ന് പല പഠനങ്ങളിലും പ്രതിപാദിച്ചിട്ടുണ്ട്. ഉയർന്ന കൊളസ്ട്രോൾ ഉള്ളവരില്‍ HDL വർദ്ധിപ്പിക്കുകയും LDL കുറയ്ക്കുകയും ചെയ്യുന്നു. ഡാർക്ക് ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ ചില രോഗങ്ങളെ പ്രതിരോധിക്കുന്ന പ്രധാന ഘടകങ്ങളെ മെച്ചപ്പെടുത്തുന്നു. എച്ച്ഡിഎൽ വർദ്ധിപ്പിക്കുകയും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു കൂടാതെ ഓക്സിഡേറ്റീവ് LDL നില കുറയ്ക്കുകയും ചെയ്യുന്നു.