ഭക്ഷണം കഴിച്ചതിന് ശേഷം ചിലപ്പോഴെങ്കിലും നിങ്ങൾക്ക് ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടോ ആമാശയത്തിൽ ഉണ്ടാകുന്ന ചെറിയ വേദനയും വായു ക്ഷോഭവും കാരണം ജോലി ചെയ്യാൻ പോലും തോന്നാത്ത അവസ്ഥയും ഉണ്ടാകാം. എരിവുള്ളതോ വറുത്തതോ ആയ അല്ലെങ്കില്‍ വായു ക്ഷോഭം ഉണ്ടാക്കുന്ന ഭക്ഷണം കഴിച്ചതിന് ശേഷം നിങ്ങൾക്കും ഇതേ അവസ്ഥ ഉണ്ടാകുന്നുവെങ്കിൽ, വയറിലെ എരിവ് ശമിപ്പിച്ച് അസിഡിറ്റി അകറ്റുന്ന ചില ആയുർവേദ പരിഹാരങ്ങൾ ഇതാ

  1. സെലറി

സെലറിയില്‍ വെള്ളത്തില്‍ ലയിക്കാത്ത നാരുകള്‍ അടങ്ങിയിട്ടുണ്ട്. രണ്ട് സ്പൂൺ സെലറി അരിഞ്ഞത് ഒരു കപ്പ് വെള്ളത്തിൽ തിളപ്പിക്കുക. ഈ വെള്ളം പകുതി ആകുന്നത് വരെ തിളപ്പിച്ച് അരിച്ചെടുത്ത് കുടിക്കുക. വയറ്റിലെ അസ്വസ്ഥതകൾ കുറയും.

  1. നെല്ലിക്ക

ഉണക്ക നെല്ലിക്ക ചവച്ചരച്ച് കഴിക്കുക. ഇത് വയറു വേദനയ്ക്ക് ആശ്വാസം നൽകുന്നു. ഉണക്കിയ നെല്ലിക്ക വിപണിയിൽ ലഭ്യമാണ്. വേണമെങ്കിൽ നെല്ലിക്ക വീട്ടിൽ തന്നെ അല്പം ഉപ്പിട്ട് തിളപ്പിച്ച് വെയിലത്ത് ഉണക്കിയും ഉപയോഗിക്കാം. ഭക്ഷണത്തിന് മുമ്പ് നെല്ലിക്ക നീര് കഴിച്ചാല്‍ ദഹന പ്രക്രിയ സുഗമമാകും.

  1. ഗ്രാമ്പൂ

കറികള്‍ക്ക് രുചിയും മണവും കൂട്ടാന്‍ ഉപയോഗിക്കുന്ന കരയാമ്പൂ എന്ന് വിളിപ്പേരുള്ള ഗ്രാമ്പൂ ഉപയോഗിച്ച് ദഹനം ആരോഗ്യകരമാക്കാം. ഗ്രാമ്പൂ നന്നായി ചവച്ചരച്ച് കഴിച്ച ശേഷം വെള്ളം കുടിക്കുക. ഇത് വയറിന് നല്ല ആശ്വാസം നൽകും.

  1. കുരുമുളക്

വയറു വേദന, ഗ്യാസ് എന്നിവയുടെ പ്രശ്നം ഇല്ലാതാക്കാൻ കുരുമുളക് ഉത്തമം ആണ്. കുരുമുളക് പൊടി മോരിനൊപ്പം ചേർത്ത് കഴിക്കുന്നത് ഗുണം ചെയ്യും. കുരുമുളകിന്‍റെ ഉപയോഗം ആമാശയത്തിലെ വിഷാംശത്തെ ഇല്ലാതാക്കനും സഹായിക്കുന്നു.

  1. ഇഞ്ചി

ദഹനം മെച്ചപ്പെടുത്താനുള്ള ഗുണങ്ങൾ ഇഞ്ചിയില്‍ അടങ്ങിയിട്ടുണ്ട്. ഇഞ്ചി പച്ചയായി ചവച്ചരച്ച് കഴിക്കുകയോ ചായ ഉണ്ടാക്കുമ്പോള്‍ അതിൽ ഇട്ട് തിളപ്പിച്ച്‌ കുടിക്കുകയോ ചെയ്യുന്നത് വയറിലെ അസ്വസ്ഥതകൾക്ക് ആശ്വാസം നൽകുന്നു. വേണമെങ്കിൽ ചായ ഉണ്ടാക്കുമ്പോള്‍ ഇഞ്ചിക്ക് പകരം ഉണങ്ങിയ ഇഞ്ചി അഥവാ ചുക്ക് ഉപയോഗിക്കാം.

  1. തുളസി

തുളസിയില്‍ ധാരാളം ഔഷധ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇതിന്‍റെ ഇല നന്നായി കഴുകുയ ശേഷം നാലെണ്ണം ചവച്ചരച്ച് കഴിച്ചാൽ വയറ്റിലെ അസിഡിറ്റി കുറയാന്‍ സഹായിക്കും.

  1. ജീരകം

വയറു വേദനയും ഗ്യാസും പെട്ടെന്ന് ഫലപ്രദമായി ചികിത്സിക്കാൻ ജീരകം ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു. ബ്ലാക്ക്സാൾട്ടും ജീരകവും ചേർത്ത് ചവച്ചരച്ച് കഴിക്കാം അല്ലെങ്കില്‍ ജീരകം പൊടിച്ചതും ബ്ലാക്ക്സാൾട്ടും കഴിക്കാം. ഇത് വളരെ ഗുണം ചെയ്യും.

  1. ആർട്ടിചോക്ക് ഇല

ആർട്ടിചോക്കിന്‍റെ പുറത്തെ ഇലകള്‍ നീക്കം ചെയ്ത ശേഷം അകത്തെ തളിര് ഇല പച്ചയ്ക്ക് ചവച്ചരച്ച് കഴിക്കുന്നത് ആമാശയത്തിലെ അസിഡിറ്റി പ്രശ്നം ഒരുപരിധി വരെ ശമിപ്പിക്കുന്നു. കൂടാതെ മലബന്ധം തടയുകയും ചെയ്യും. നാരുകള്‍ ദഹിക്കാന്‍ പ്രയാസമുള്ളവർ ഇത് ഉപയോഗിക്കാതിരിക്കുക.

  1. ചമോമൈൽ ടീ

ഔഷധ സസ്യം എന്നും അലങ്കര സസ്യം എന്ന നിലയിലും പ്രശസ്തമാണ് ചമോമൈൽ ചെടി. ഉണക്കിയ ചമോമൈൽ പൂവ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ചായ ദഹനത്തിന് നല്ലതായി കണക്കാക്കപ്പെടുന്നു. പൊള്ളൽ, വയറുവേദന, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങൾക്ക് പരിഹാരം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...