വീട്ടിൽ ഭക്ഷണം പാകം ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം പതിവ് റെസിപ്പികൾ ആണ് മിക്കവാറും ഉണ്ടാക്കുക. കുടുംബത്തോടൊപ്പം കഴിക്കാവുന്ന സ്വാദിഷ്ഠവും വളരെ വ്യത്യസ്തവുമായ എന്തെങ്കിലും എളുപ്പം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ ഈ വെജ് ബിരിയാണി ഒന്ന് ട്രൈ ചെയ്തു നോക്കൂ...

ചേരുവകൾ:

ബസ്മതി അരി - 350 ഗ്രാം

കാബേജ് അരിഞ്ഞത് - ഒന്നര കപ്പ്

നെയ്യ് അല്ലെങ്കിൽ എണ്ണ - 4 ടീസ്പൂൺ

ഉള്ളി അരിഞ്ഞത് - 2

പുഴുങ്ങിയ മുട്ടകൾ - 2

തക്കാളി അരിഞ്ഞത് - 3

മല്ലിപ്പൊടി - 1 ടീസ്പൂൺ

ചുവന്ന മുളകുപൊടി 1ടീസ്പൂൺ

മഞ്ഞൾ - 1 ടീസ്പൂൺ

ചെറുതായി അരിഞ്ഞ കൂൺ - 2

ഒരു വഴുതനങ്ങ അരിഞ്ഞത്

ബീൻസ് - 1 കപ്പ്,

പച്ചമുളക് - 2 എണ്ണം

മല്ലിയില അരിഞ്ഞത്

കശുവണ്ടി 8-10 എണ്ണം

ജീരകം 1 ടീസ്പൂൺ

വെളുത്തുള്ളി അല്ലി - 2

ഒരു ചെറിയ ഇഞ്ചി

തയ്യാറാക്കുന്നവിധം:

ആദ്യം ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക. ശേഷം ഉള്ളി അരിഞ്ഞത് ഇട്ട് ചുവന്ന നിറമാകുന്നത് വരെ വഴറ്റുക. ഇനി ചെറുതായി അരിഞ്ഞ വെളുത്തുള്ളി, ഇഞ്ചി, മറ്റ് മസാലകൾ എന്നിവ ചേർത്ത് നന്നായി വഴറ്റുക. മസാല ചുവന്നു വരുമ്പോൾ, തക്കാളി, വഴുതന എന്നിവ ചേർത്ത് നന്നായി ഇളക്കുക. അൽപം കഴിഞ്ഞ് ചുവന്ന മുളക് പൊടി ചേർത്ത് അതിലെ വെള്ളം വറ്റുന്നതുവരെ വേവിക്കുക.

ഇനി ഒരു വലിയ പാത്രം എടുത്ത് അതിൽ അരി, ബീൻസ്, കാബേജ്, കൂൺ, ആവശ്യത്തിന് വെള്ളം എന്നിവ ഇട്ട് 15 മിനിറ്റ് വേവിക്കുക. പാകമാകുമ്പോൾ ഈ ചോറിൽ നേരത്തെ തയ്യാറാക്കിയ മസാല കൂട്ട് എടുത്ത് ഇളക്കുക. ഇതോടൊപ്പം കശുവണ്ടിയും ഇട്ട് കുറച്ച് നേരം ഇളക്കി കൊണ്ടിരിക്കുക. ഇപ്പോൾ നിങ്ങളുടെ വെജിറ്റബിൾ ബിരിയാണി റെഡി. മുട്ട ഇഷ്ടമാണെങ്കിൽ പുഴുങ്ങിയ മുട്ടയും പച്ച മല്ലിയിലയും കൊണ്ട് അലങ്കരിച്ച് വിളമ്പുക.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...