പ്രഭാതഭക്ഷണം ഉണ്ടാക്കാൻ സമയമില്ലെങ്കിൽ നിങ്ങൾക്ക് ഈ ഓട്സ് ഇഡ്ഡലി ഉണ്ടാക്കാം. ഇത് വളരെ രുചികരവും ഉണ്ടാക്കാൻ വളരെ എളുപ്പവുമാണ്. ഇഡ്ഡലി ഉണ്ടാക്കാൻ കാരറ്റ്, ഗ്രീൻപീസ് അല്ലെങ്കിൽ ഇഷ്ടമുള്ള മറ്റ് പച്ചക്കറികൾ എന്നിവ ചേർത്ത് കൂടുതൽ രുചികരമാക്കാം. ഇതിലേക്ക് ഇഞ്ചിയുടെ സ്വാദ് ഇഷ്ടമുള്ളവർക്ക് ചെറുതായി അരിഞ്ഞ് ചേർക്കാം, ഇഡ്ഡലി രുചികരമാകും. തൈരിന്‍റെ അളവ് ആവശ്യം അനുസരിച്ച് ക്രമീകരിക്കാം, പുളിച്ച തൈരാണെങ്കിൽ അളവ് കുറയ്ക്കുന്നതാവും ഉചിതം. ഇനി ഓട്‌സ് ഇഡലി ഉണ്ടാക്കുന്ന രീതി നോക്കാം.

8 പേർക്ക് കഴിക്കാൻ

തയ്യാറാക്കൽ സമയം - 15 മിനിറ്റ്

പാചക സമയം - 15 മിനിറ്റ്

ചേരുവകൾ

ഓട്സ് - 1 കപ്പ്

റവ - 1/2 കപ്പ്

തൈര് - 1/2 കപ്പ്

ഇഷ്ടമുള്ള പച്ചക്കറികൾ - ആവശ്യാനുസരണം

വെള്ളം - 1/2 കപ്പ്

ഉപ്പ് - 1 ടീസ്പൂൺ

ഇനോ ഫ്രൂട്ട് സാൾട്ട് - 1/2 ടീസ്പൂൺ

നാരങ്ങ - 1

പച്ചമുളക് ചെറുതായി അരിഞ്ഞത് - 2 എണ്ണം.

മല്ലിയില ചെറുതായി അരിഞ്ഞത് - 1 ടീസ്പൂൺ

ഇഞ്ചി ചെറുതായി അരിഞ്ഞത് - 1 ടീസ്പൂൺ

വറുക്കാനുള്ള ചേരുവകൾ

ചൂടാക്കാനുള്ള എണ്ണ - 1 ടീസ്പൂൺ

കടുക് - 3/4 ടീസ്പൂൺ

ഉഴുന്നു പരിപ്പ് - 1 ടീസ്പൂൺ

കടല പരിപ്പ് - 1 ടീസ്പൂൺ

കറിവേപ്പില - 1 കുല

തയ്യാറാക്കുന്ന വിധം

ആദ്യം, ഒരു പാൻ ചുടാക്കി ഓട്സ് 3 മിനിറ്റ് എണ്ണ ചേർക്കാതെ വറുത്തെടുക്കുക. തണുത്ത ശേഷം മിക്സിയിൽ പൊടിച്ച് എടുക്കുക.

ഇനി പാൻ ഗ്യാസിൽ വച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക. അതിനു ശേഷം ഇതിലേക്ക് വറുക്കാനുള്ള ചേരുവകൾ ചേർക്കുക. തുടർന്ന് പച്ചക്കറികൾ ചേർക്കുക. ശേഷം ഇഞ്ചി, പച്ചമുളക്, മല്ലിയില എന്നിവ ചേർത്ത് വഴറ്റുക. അതിനു ശേഷം റവ ചേർത്ത് വഴറ്റുക.

ഇനി ഇത് തണുത്ത ശേഷം മിക്സിയിൽ ഇടുക, ഓട്സ് പൊടിയും തൈരും നാരങ്ങാനീരും വെള്ളവും ചേർത്ത് മാവ് തയ്യാറാക്കുക.

മിക്സിയിൽ നിന്ന് മിശ്രിതം ബൗളിലേക്ക് മാറ്റിയ ശേഷം അതിൽ ഇനോ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി ഈ മാവ് എണ്ണ പുരട്ടിയ ഇഡ്ഡലി മോൾഡിലേക്ക് ഒഴിച്ച് 10- 15 മിനിറ്റ് വേവിക്കുക.

ശ്രദ്ധിക്കുക: പാത്രത്തിൽ എണ്ണ പുരട്ടിയ ശേഷം മാത്രം ഇഡലി മാവ് ഒഴിക്കുക. അല്ലെങ്കിൽ ഇഡ്ഡലി ഒട്ടിപ്പിടിക്കും. ഇഡ്ഡലി വെന്തു കഴിയുമ്പോൾ ചൂട് അധികം പോകുന്നതിനു മുമ്പ് തട്ടിൽ നിന്നെടുത്ത് സാമ്പാർ അല്ലെങ്കിൽ ചട്നിക്കൊപ്പം വിളമ്പാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...