നീണ്ട 2 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇപ്പോൾ കുട്ടികളുടെ വിദ്യാലയങ്ങൾ തുറന്നിരിക്കുന്നു. ഇത്രയും കാലം വീടുകളിൽ തടവിലായതിനാൽ ഇവരും സന്തോഷത്തോടെ സ്‌കൂളിൽ പോകുന്നുണ്ടെങ്കിലും വീട്ടിലിരിന്നതിനാൽ ഇക്കാലത്ത് ഭക്ഷണ ശീലങ്ങൾ ആകെ മാറിയിരിക്കുന്നു. വീട്ടിൽ അവർക്ക് പ്രാതലും ഉച്ചഭക്ഷണവും അത്താഴവും സമയത്തു തന്നെ കഴിക്കാൻ പറ്റി. എന്നാൽ സ്കൂൾ തുറന്നതോടെ രാവിലെ നേരത്തെ എഴുന്നേൽക്കുന്നതിനാൽ പല കുട്ടികളും പ്രഭാതഭക്ഷണം ഒഴിവാക്കുന്നു. അതിനാൽ അവരുടെ ലഞ്ച് ബോക്സ് ഹെൽത്തിയായി കൊടുത്തു വിടേണ്ടത് അത്യാവശ്യമാണ്. സ്പെഷ്യൽ വിഭവം തയ്യാറാക്കിയാൽ അവർ അത് സന്തോഷത്തോടെ കഴിക്കും. അങ്ങനെ അവർക്ക് പൂർണ്ണ പോഷകാഹാരം ലഭിക്കും. അവരുടെ ലഞ്ച് ബോക്സ് കൂടുതൽ രസകരവും പോഷകപ്രദവുമാക്കാൻ കഴിയുന്ന ചില സൂത്രങ്ങൾ ഇതാ.
- ശീതീകരിച്ചതോ ഇൻസ്റ്റന്‍റോ ആയ ഭക്ഷണത്തിന് പകരം എല്ലായ്പ്പോഴും പുതിയതും വീട്ടിൽ തന്നെ ഉണ്ടാക്കിയതുമായ ഭക്ഷണ സാധനങ്ങൾ ലഞ്ച് ബോക്സിൽ കൊടുത്തു വിടുക.
- ഇഡലി, ചപ്പാത്തി, ചോറ് എന്നിവ സാധാരണ ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായി പച്ചക്കറികൾ, വേവിച്ച പയർവർഗ്ഗങ്ങൾ, പനീർ അല്ലെങ്കിൽ ടോഫു എന്നിവ സ്റ്റഫ് ചെയ്യാം അല്ലെങ്കിൽ അവ പൊടിച്ച് മാവിൽ കലർത്തുക. അങ്ങനെ പോഷകങ്ങൾ ലഭിക്കും.
- കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് മുമ്പ് 10- 15 മിനിറ്റ് ചെറിയ ഇടവേളയുണ്ട്. ഈ സമയത്തേക്കായി പ്രത്യേക ബോക്‌സ് കൊടുത്തു വിടാം. അതിൽ പഴങ്ങൾ, നട്സ് മുതലായവ ഇട്ട് കൊടുക്കുക എളുപ്പത്തിൽ കഴിക്കാൻ കഴിയും.
- ചീസ്, പച്ചക്കറികൾ, പഴങ്ങൾ മുതലായവ നിറച്ച റോളുകൾ, പനീർ റോൾ മുതലായവ ഉണ്ടാക്കുക. സിൽവർ ഫോയിലിൽ ഉരുട്ടി ആകർഷകമാക്കുക, അവർ താൽപ്പര്യത്തോടെ കഴിക്കും.
- പച്ചക്കറികൾ, സാലഡുകൾ മുതലായവയിൽ ഉപ്പിന് ഒപ്പം മസാല, ചാട്ട് മസാല, മാഗി മസാല, ഓറഗാനോ, പിസ്സ സോസ് എന്നിവ ഉപയോഗിക്കുക. അങ്ങനെ അവർക്ക് ഭക്ഷണത്തിന് വേറിട്ട രുചി ലഭിക്കും.
- എല്ലാ ദിവസവും ഒരേ തരം ഭക്ഷണത്തിന് പകരം പലതരം ഉച്ചഭക്ഷണം തയ്യാറാക്കുക. നൂഡിൽസ്, പാസ്ത, ചൈനീസ് ഭേൽ, സ്പ്രിംഗ് റോളുകൾ എന്നിവ ഉണ്ടാക്കുമ്പോൾ ധാരാളം പച്ചക്കറികൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
- മുളപ്പിച്ച പയർ, വെളുത്ത കടല, കടല, ചോളം മുതലായവ പ്രഷർ കുക്കറിൽ ഒരു വിസിൽ അടിച്ചു വേവിച്ച ശേഷം 1 ടീസ്പൂൺ എണ്ണയിൽ കുട്ടികൾക്ക് ഇഷ്ടമുള്ള മസാലകൾ ചേർത്ത് വറുത്ത് ലഞ്ച് ബോക്സിൽ വയ്ക്കുക.
- വെള്ളത്തിനു പുറമേ, ഒരു കുപ്പിയിൽ ബട്ടർ മിൽക്ക്, മിൽക്ക് ഷേക്ക്, ജ്യൂസുകൾ, ഗ്ലൂക്കോസ് ചേർത്ത വെള്ളം എന്നിവ കൊടുത്തു വിടാം. അങ്ങനെ നിർജ്ജലീകരണത്തിൽ നിന്ന് രക്ഷിക്കപ്പെടും.
- മധുരമായ ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ടാക്കുമ്പോൾ ശർക്കര ഉപയോഗിക്കുക. വെളുത്ത പഞ്ചസാരയുടെ സ്ഥാനത്ത് ഈന്തപ്പഴം ഉപയോഗിക്കാം. അതുപോലെ ധാരാളം ഡ്രൈ ഫ്രൂട്ട്‌സ് ഉപയോഗിക്കുക.
आगे की कहानी पढ़ने के लिए सब्सक्राइब करें
സബ്സ്ക്രിപ്ഷനോടൊപ്പം നേടുക
700-ലധികം ഓഡിയോ സ്റ്റോറികൾ
6000-ത്തിലധികം രസകരമായ കഥകൾ
ഗൃഹശോഭ മാസികയിലെ പുതിയ ലേഖനങ്ങൾ
5000-ലധികം ജീവിതശൈലി നുറുങ്ങുകൾ
2000-ലധികം സൗന്ദര്യ നുറുങ്ങുകൾ
2000-ത്തിലധികം രുചികരമായ പാചകക്കുറിപ്പുകൾ
और कहानियां पढ़ने के लिए क्लिक करें...
गृहशोभा से और