ഡിസംബറിന്റെ നന്മകളിൽ ഒന്ന് വൈവിദ്ധ്യമാർന്ന കേക്കുകൾ പരീക്ഷിക്കാമെന്നതാണ്. നിങ്ങളും ട്രൈ ചെയ്തോളൂ...
ചേരുവകൾ
ഫ്ളാക്ക്സീഡ് പൊടിച്ചത്- 2 ടേബിൾ സ്പൂൺ
മാർജറിൻ - അര കപ്പ്
മൈദ - ഒന്നേകാൽ കപ്പ്
പഞ്ചസാര - ഒരു കപ്പ്
കൊക്കോപൗഡർ മധുരമില്ലാത്തത് – അര കപ്പ്
ബേക്കിംഗ് പൗഡർ - ഒരു ടീസ്പൂൺ
ബേക്കിംഗ് സോഡ - ഒരു ടീസ്പൂൺ
ഉപ്പ്- ഒരു നുള്ള്
സോയാ മിൽക്ക് - മുക്കാൽ കപ്പ്
ചൂട് വെള്ളം - മുക്കാൽ കപ്പ്
സ്ട്രോബെറി ഫഡ്ജ് ഐസിംഗിന്
വെളിച്ചെണ്ണ - അര കപ്പ്
മേപ്പിൾ സിറപ്പ് - 3 ടേബിൾ സ്പൂൺ
വാനില എക്സ്ട്രാക്റ്റ് - അര ടീസ്പൂൺ
സ്ട്രോബെറി കഷണങ്ങൾ- രണ്ട് കപ്പ്
തയ്യാറാക്കുന്ന വിധം
സ്റ്റെപ്പ് 1
ഓവൻ 175 ഡിഗ്രി സെൻറിഗ്രേഡിൽ പ്രീഹീറ്റ് ചെയ്യുക.
സ്റ്റെപ്പ് 2
ഫ്ളാക്ക്സീഡ് പൗഡറും വെള്ളവും ചേർത്ത് മിക്സ് ചെയ്ത് മാറ്റി വയ്ക്കുക.
സ്റ്റെപ്പ് 3
മൈദ മാവ്, പഞ്ചസാര, ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡ, ഉപ്പ് എന്നിവ മിക്സിംഗ് ബൗളിലിട്ട് നന്നായി മിക്സ് ചെയ്യുക.
സ്റ്റെപ്പ് 4
മാർജറിൻ ഉരുക്കി ചേരുവയിലിടുക. ഇനി സോയാ മിൽക്ക് ചേർത്ത് എല്ലാം കൂടി നന്നായി ചേർക്കുക. തുടർന്ന് ചൂട് വെള്ളവും ഫ്ളാക്ക്സീഡ് മിക്സും ചേർത്ത് അയഞ്ഞ പരുവത്തിൽ മാവ് തയ്യാറാക്കാം.
സ്റ്റെപ്പ് 5
മിശ്രിതം എണ്ണ പുരട്ടിയ കേക്ക് പാനിൽ ഒഴിക്കുക. 35-45 മിനിറ്റ് നേരം ബേക്ക് ചെയ്യാം.
സ്റ്റെപ്പ് 6
ഐസിംഗിന് ചൂടാക്കിയ വെളിച്ചെണ്ണ, മേപ്പിൾ സിറപ്പ്, വാനില എക്സ്ട്രാക്റ്റ്, കഷണങ്ങളാക്കിയ സ്ട്രോബെറി എന്നിവ ബ്ലൻഡറിലിട്ട് നന്നായി ക്രീം ആകും വരെ അടിച്ചെടുക്കുക.
സ്റ്റെപ്പ് 7
കേക്ക് പാനിൽ നിന്നും കേക്ക് എടുക്കുക. തണുത്തതിന് (ഒരു രാത്രി തണുക്കാൻ വയ്ക്കുന്നത് നല്ലതാണ്) ശേഷം ഐസിംഗ് കൊണ്ട് കവർ ചെയ്യാം.
സ്റ്റെപ്പ് 8
20 മിനിറ്റ് നേരം സെറ്റാവാൻ ഫ്രിഡ്ജില് വച്ച ശേഷം സ്ട്രോബെറി കഷണങ്ങളും ചോക്ലേറ്റ് ഫ്ളേക്സും ഉപയോഗിച്ച് അലങ്കരിക്കാം. കേക്ക് റെഡി!