ചേരുവകൾ

മൈദ - 8 ടേബിൾ സ്പൂൺ

കാസ്റ്റർ ഷുഗർ - 8 ടേബിൾ സ്പൂൺ

മുട്ട - 4 എണ്ണം (വലുത്)

ബേക്കിംഗ് പൗഡർ - മുക്കാൽ ടീസ്പൂൺ

വാനില എസ്സൻസ് - അര ടീസ്പൂൺ

പൈനാപ്പിൾ ജ്യൂസ് - അര കപ്പ്

ഗാർണിഷിംഗിന്

ഫ്രഷ് ക്രീം - 400 ഗ്രാം

പൈനാപ്പിൾ കഷണം - ഒരു ബൗൾ

ഐസിംഗ് ഷുഗർ - 5 ടേബിൾ സ്പൂൺ

ചെറി, ക്രീം - ഗാർണിഷിംഗിന്

തയ്യാറാക്കുന്ന വിധം

സ്റ്റെപ്പ് 1

ഓവൻ 180 ഡിഗ്രിയിൽ പ്രീഹീറ്റ് ചെയ്യുക. റൗണ്ട് ബേക്കിംഗ് പാൻ എണ്ണ പുരട്ടി വയ്ക്കുക.

സ്റ്റെപ്പ് 2

മുട്ട വെള്ളയും മഞ്ഞക്കരുവും വേർ തിരിച്ചശേഷം മുട്ട വെള്ള ബീറ്റർ കൊണ്ട് അടിച്ച് നല്ലവണ്ണം പതപ്പിക്കുക.

സ്റ്റെപ്പ് 3

മഞ്ഞക്കരുവിൽ എസ്സൻസ് ചേർത്ത് മിക്‌സ് ചെയ്‌ത് പകുതി ഭാഗം അടിച്ചു വച്ച മുട്ടവെള്ളയിൽ ചേർക്കുക. ഇനി പകുതി പഞ്ചസാരയും ചേർത്ത് കുറച്ച് നേരം അടിച്ച് പതപ്പിക്കുക.

സ്റ്റെപ്പ് 4

ബാക്കി വന്ന മഞ്ഞക്കരുവും പഞ്ചസാരയും കൂടി ചേർത്ത് ഓവർ ഹീറ്റ് ആകാതെ നന്നായി മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് മൈദയും ബേക്കിംഗ് പൗഡറും അൽപാൽപമായി ചേർക്കുക. നന്നായി ഇളക്കി ചേർക്കുക. ഇത് ബേക്കിംഗ് പാനിലേക്ക് പകർന്ന് 20-25 മിനിറ്റ് നേരം ബേക്ക് ചെയ്യാം.

സ്റ്റെപ്പ് 5

ഓവനിൽ നിന്ന് ബേക്കിംഗ് പാനെടുത്ത് കേക്ക് അന്തരീക്ഷ ഊഷ്മാവിൽ തണുക്കാൻ വയ്ക്കുക. ഇനി കേക്ക് രണ്ട് ഭാഗങ്ങളായി സ്‍ലൈസാക്കാം. രണ്ട് ഭാഗങ്ങളും പൈനാപ്പിൾ ജ്യൂസ് ഒഴിച്ച് നനയ്ക്കുക.

സ്റ്റെപ്പ് 6

അടിയിലുള്ള സ്ലൈസിന് മീതെ ക്രീം കൊണ്ട് കവർ ചെയ്യുക. അതിനുശേഷം രണ്ടാമത്തെ കേക്ക് സ്ലൈസ് മീതെ വയ്ക്കാം.

സ്റ്റെപ്പ് 7

ഇലക്ട്രിക്ക് ബീറ്റർ കൊണ്ട് ക്രീം അടിച്ച് പതപ്പിച്ച് ഐസിംഗ് ഷുഗർ ചേർത്ത് കേക്ക് മൊത്തത്തിൽ ക്രീം കൊണ്ട് കവർ ചെയ്യാം.

സ്റ്റെപ്പ് 8

ക്രീം, പൈനാപ്പിൾ കഷണങ്ങൾ, ചെറി എന്നിവ കൊണ്ട് കേക്ക് ഡെക്കോറേറ്റ് ചെയ്‌ത് ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് സർവ്വ് ചെയ്യാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...