രുചികരവും ആരോഗ്യകരവുമായ ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ നിങ്ങൾക്ക് ഈ പാചകക്കുറിപ്പ് പരീക്ഷിക്കാം. ബ്രെഡ് ഊത്തപ്പം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ചേരുവകൾ:

6 സ്ലൈസ് ബ്രെഡ്

4 ടീസ്പൂൺ റവ

1 ടീസ്പൂൺ മൈദ

2 ടീസ്പൂൺ തൈര്

1 ബൗൾ നന്നായി അരിഞ്ഞ ഉള്ളി

തക്കാളിയും കാപ്സിക്കവും (ചെറുതായി അരിഞ്ഞത്)

ചെറുതായി അരിഞ്ഞ മല്ലിയിലയും പച്ചമുളകും

2 ടീസ്പൂൺ പാചക എണ്ണ

ഉപ്പ് രുചി അനുസരിച്ച്

തയ്യാറാക്കുന്ന വിധം:

ബ്രെഡിന്‍റെ അരികുകൾ കത്തി ഉപയോഗിച്ച് മുറിച്ച് വേർതിരിക്കുക. ഒരു വലിയ പാത്രത്തിൽ ബ്രെഡ്, മൈദ, റവ, ഉപ്പ്, തൈര്, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് മാവ് തയ്യാറാക്കുക. ഇതിലേക്കു ബാക്കി ചേരുവകൾ ചേർത്തിളക്കുക. ഈ മാവ് വളരെ കട്ടിയുള്ളതോ വളരെ നേർത്തതോ ആകാതെ ശ്രദ്ധിക്കുക .

ഒരു നോൺ സ്റ്റിക് പാനിൽ റിഫൈൻഡ് ഓയിൽ പുരട്ടി മാവ് നന്നായി പരത്തുക. ഇനി ഇരുവശത്തുനിന്നും ചുട്ടെടുക്കണം. ചട്ണി അല്ലെങ്കിൽ സോസ് ഉപയോഗിച്ച് ഇത് ചൂടോടെ വിളമ്പുക.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...