മലയാളികൾക്കിടയിൽ പോപ്പുലർ ആയ  നോർത്തിന്ത്യൻ വെജിറ്റേറിയൻ ഡിഷ്‌ ആണ് വെജിറ്റബിൾ കോഫ്ത. റെസ്റ്റോറന്‍റ് സ്റ്റൈലിൽ എങ്ങനെ വെജ് കോഫ്ത ഉണ്ടാക്കാമെന്ന് നോക്കാം. ചോറിനും ചപ്പാത്തിക്കും നാനിനും ദോശയ്ക്കും പൊറോട്ടയ്ക്കും ഒപ്പം ഈ കറി ഉപയോഗിക്കാം.

ചേരുവകൾ

കോഫ്തയ്ക്ക്

ക്വാളിഫ്ളവർ - ഒന്നര കപ്പ്

കാരറ്റ് ചെറുതായി അരിഞ്ഞത് - അര കപ്പ്

ഉള്ളിത്തണ്ട് - അര കപ്പ്

ഇഞ്ചിയരിഞ്ഞത് - ഒരു ചെറിയ സ്പൂൺ

പച്ചമുളക് - ഒന്ന്, അരിഞ്ഞത്

കടലമാവ് - മുക്കാൽ കപ്പ്

എണ്ണ - വറുക്കാൻ ആവശ്യമായത്

ഉപ്പ് - ആവശ്യത്തിന്

ഗ്രേവിയ്ക്ക്

സവാള നേർത്തതായി അരിഞ്ഞത് -അര കപ്പ്

ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് – അര ചെറിയ സ്പൂണ്‍

കോൺ ഫ്ളോർ - 2 വലിയ സ്പൂൺ

സോയ സോസ്- 2 വലിയ സ്പൂൺ

ടൊമാറ്റോ സോസ് - 2 വലിയ സ്പൂൺ

റെഡ് ചില്ലി സോസ് - ഒരു സ്പൂൺ

വിനാഗിരി - 2 ചെറിയ സ്പൂൺ

കുരുമുളക് പൊടി - കാൽ ടീസ്പൂൺ

റിഫൈൻഡ് ഓയിൽ - 2 വലിയ സ്പൂൺ

ഉപ്പ് – ആവശ്യത്തിന്

കോഫ്ത തയ്യാറാക്കുന്നതിന്

ചേരുവകളെല്ലാം മിക്സ് ചെയ്ത്. ചെറിയ ഉരുകളാക്കി ചറുതീയില്‍ വറുത്തെടുക്കുക, കോഫ്ത തയ്യാര്‍.

ഗ്രേവി തയ്യാറാക്കുന്നതിന്

ഒരു സോസ് പാനിൽ എണ്ണ ചൂടാക്കി അതിൽ ഇഞ്ചി - വെളുത്തുള്ളി പേസ്റ്റും സവാളയും ഇട്ട് വഴറ്റുക.

ഒരു കപ്പ് വെള്ളത്തിൽ മൈദയും കോൺഫ്ളോറും മിക്സ് ചെയ്‌ത് അതിലേക്ക് ഒഴിക്കുക. എല്ലാം നന്നായി മിക്സ് ചെയ്യുക.

ഇനി ഇതിൽ എല്ലാ സോസുകളും ഇട്ട് നന്നായി മിക്സ് ചെയ്ത ശേഷം തയ്യാറാക്കിയ കോഫ്ത ഇടുക.

തീ ഓഫാക്കിയ ശേഷം സോസ് കോഫ്തയില്‍ പിടിക്കുവാനായി നന്നായി ഇളക്കുക (പ്രത്യേകം ശ്രദ്ധിക്കുക കോഫ്ത ഇട്ട ശേഷം വേവിക്കരുത്).

സർവിംഗ് ഡിഷിൽ പകർന്ന് ചൂടോടെ സർവ്വ് ചെയ്യാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...