ചേരുവകൾ:

ചോക്ക്ളേറ്റ് കേക്ക് ക്രംബ്സ് - ഒരു കപ്പ്

ടൂട്ടി ഫ്രൂട്ടി - 2 വലിയ സ്പൂൺ

പാൽ - 150 എംഎൽ

പഞ്ചസാര - 3-4 ചെറിയ സ്പൂൺ

വാനില കസ്റ്റാർഡ് പൗഡർ - 2 വലിയ സ്പൂൺ

ക്രീം - 2 വലിയ സ്പൂൺ

മാംഗോ ജാം - 2 വലിയ സ്പൂൺ

സ്ട്രോബറി ജെല്ലി - അര പാക്കറ്റ്

ചെറി മുറിച്ചത് - ഒരു കപ്പ്

ചോക്കോ ചിപ്സ് - അര കപ്പ്

തയ്യാറാക്കുന്ന വിധം:

ഒരു ബൗളിൽ കേക്ക് ക്രംബ്സ് ഇടുക. ഇനി മീതെ ടൂട്ടിഫ്രൂട്ടി വിതറുക. 5-10 മിനിറ്റ് നേരം ഇത് ഫ്രീസറിൽ വയ്‌ക്കാം.

പാലിൽ പഞ്ചസാര ചേർക്കുക. അൽപം വാനില കസ്‌റ്റാർഡ് പൗഡർ വെള്ളത്തിൽ ചേർത്ത് പാലൊഴിച്ച് കുറുകും വരെ തിളപ്പിക്കുക.

ഇനി മാംഗോ ജാം നന്നായി അടിച്ച് പാലിൽ ചേർക്കാം. ജാം പാലിൽ നന്നായി മിക്‌സ് ആയ ശേഷം തീയിൽ നിന്നിറക്കി ക്രീം ചേർക്കുക. ഇത് നന്നായി അടിച്ച ശേഷം തണുപ്പിക്കുക.

ഇനി അര പാക്കറ്റ് ജെല്ലി അൽപം വെള്ളത്തിൽ ചേർത്ത് തിളപ്പിച്ച് ജെല്ലി തയ്യാറാക്കി തണുപ്പിക്കുക. കേക്കിന് മീതെ ക്രീമിന്‍റെ ഒരു ലെയർ ഇട്ട് 20-25 മിനിറ്റ് നേരം ഫ്രിഡ്ജിൽ വയ്‌ക്കുക.

ഇനി ഇതിൽ ജെല്ലിയുടെ ഒരു ലെയറിട്ട്10 മിനിറ്റ് നേരം ഫ്രിഡ്ജിൽ സെറ്റാവാൻ വയ്‌ക്കാം. മുകളിൽ ചെറിയും ചോക്ക്ളേറ്റും ചേർത്ത് തണുപ്പിച്ച് സർവ്വ് ചെയ്യാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...