ചേരുവകൾ:

പനീർ ഗ്രേറ്റ് ചെയ്‌തത് അര കപ്പ്

പാലിൽ ഇട്ട് വേവിച്ച നുറുക്ക് ഗോതമ്പ് കാൽ കപ്പ്

മ്യൂസിലി അര കപ്പ്

പാൽ ഒന്നര കപ്പ്

കണ്ടൻസ്‌ഡ് മിൽക്ക് രണ്ടു ടേബിൾ സ്‌പൂൺ

കോക്കനട്ട് പൗഡർ ആവശ്യാനുസരണം

ചിൽഗോസ (പൈൻ മരത്തിന്‍റെ നട്ട്) 10-12 എണ്ണം

പാൽപ്പൊടി ഒരു ടേബിൾ സ്‌പൂൺ

ഏലയ്‌ക്കാപ്പൊടി കാൽ ടീസ്‌പൂൺ

കൽക്കണ്ടം അര കപ്പ്

കളേർഡ് കോക്കനട്ട് സ്‌ട്രൈപ്‌സ് ആവശ്യാനുസരണം

തയ്യാറാക്കുന്ന വിധം

ചിൽഗോസ 4-5 എണ്ണം തരിതരിയായി പൊടിക്കുക. പാൽ തിളപ്പിച്ച് മ്യൂസിലിയിട്ട് അടച്ചു വയ്‌ക്കുക.

പാൽ വറ്റി തുടങ്ങുമ്പോൾ ഇതിലേയ്‌ക്ക് കണ്ടൻസ്‌ഡ് മിൽക്ക്, ചിൽഗോസ പൊടിച്ചത്, ഏലയ്‌ക്ക, പാൽപ്പൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.

ഇനി കോക്കനട്ട് പൗഡർ ചേർത്ത് മിശ്രിതം കുറുകാൻ അനുവദിക്കുക. മിശ്രിതം ഉപയോഗിച്ച് ഇഷ്‌ടമുള്ള ആകൃതിയിൽ റോൾസ് തയ്യാറാക്കാം.

ഇടയ്‌ക്കിടയ്‌ക്ക് കൽക്കണ്ടം വയ്‌ക്കാം. ചിൽഗോസ, കളേർഡ് കോക്കനട്ട് എന്നിവ കൊണ്ട് ഗാർണിഷ് ചെയ്‌ത് സർവ്വ് ചെയ്യാം.

ഗാജരി ദിൽ

ചേരുവകൾ:

പാട നീക്കം ചെയ്യാത്ത പാൽ ഒരു ലിറ്റർ

കാരറ്റ് ഗ്രേറ്റ് ചെയ്‌തത് അര കിലോഗ്രാം

നറുനെയ്യ് അര കപ്പ്

പഞ്ചസാര അര കപ്പ്

ഏലയ്‌ക്കാപ്പൊടി ഒരു ടീസ്‌പൂൺ

പാൽപ്പൊടി രണ്ടു ടീസ്‌പൂൺ

കോക്കനട്ട് പൗഡർ രണ്ടു ടേബിൾ സ്‌പൂൺ

കശുവണ്ടി അരിഞ്ഞത് 10-12 എണ്ണം

ബദാം അരിഞ്ഞത് അരക്കപ്പ്.

തയ്യാറാക്കുന്ന വിധം:

ചുവടുവശം കട്ടിയുള്ള ഒരു പാത്രത്തിൽ പാൽ, ഏലയ്‌ക്കാപ്പൊടി എന്നിവയിട്ട് തിളപ്പിക്കുക.

ഇനി കാരറ്റും ബദാമും ചേർത്ത് തീ കുറച്ചു വച്ച് വേവിക്കുക. വശങ്ങളിൽ പാട പറ്റിപ്പിടിക്കാതിരിക്കാനായി ഇടയ്‌ക്കിടയ്‌ക്ക് ഇളക്കി കൊടുക്കുക.

പാൽ നന്നായി കുറുകുമ്പോൾ പഞ്ചസാരയും നെയ്യും പാൽപ്പൊടിയും ചേർത്ത് വീണ്ടുമൊന്നിളക്കുക.

കോക്കനട്ട് പൗഡർ, കശുവണ്ടി എന്നിവ കൊണ്ട് ഗാർണിഷ് ചെയ്യാം.

oats delight pancha ratna

ഓട്ട്‌സ് ഡിലൈറ്റ്

ചേരുവകൾ:

ഓട്ട്‌സ് അര കപ്പ്

ഈന്തപ്പഴം അരിഞ്ഞത് അര കപ്പ്

നറുനെയ്യ് രണ്ടുടേബിൾ സ്‌പൂൺ

പഞ്ചസാര ഒരു ടേബിൾ സ്‌പൂൺ

വാൾനട്ട് തരിതരിയായി പൊടിച്ചത് രണ്ടു ടേബിൾ സ്‌പൂൺ

ബദാം തരിതരിയായരിഞ്ഞത് ഒരു ടേബിൾ സ്‌പൂൺ

പാൽ ഒന്നര കപ്പ്

കൊക്കോ പൗഡർ അര ടേബിൾ സ്‌പൂൺ

വാൾനട്ട് 8-10 എണ്ണം

തയ്യാറാക്കുന്ന വിധം:

പാൽ തിളപ്പിച്ച് ഓട്ട്‌സും ഈന്തപ്പഴവും ചേർത്ത് വേവിക്കുക. നന്നായി കുറുകുമ്പോൾ നെയ്യ് ചേർക്കാം.

കൊക്കൊ പൗഡർ, പഞ്ചസാര, ഡ്രൈഫ്രൂട്ട്‌സ് എന്നിവ ചേർത്ത് വേവിക്കുക.

തണുക്കുമ്പോൾ മോൾഡിലേക്കൊഴിച്ച് ഓട്ട്‌സ് ഡിലൈറ്റ് തയ്യാറാക്കാം. വാൾനട്ട് വച്ച് ഗാർണിഷ് ചെയ്‌ത് സർവ് ചെയ്യാം.

പഞ്ചരത്നി

ചേരുവകൾ:

ഓട്ട്‌സ് പൗഡർ അര കപ്പ്

മൾട്ടി ഗ്രെയിൻ ആട്ട അര കപ്പ്

കടലപ്പൊടി കാൽകപ്പ്

സോയ ആട്ട കാൽകപ്പ്

മിൽക്ക് പൗഡർ ഒരു ടേബിൾ സ്‌പൂൺ

പഞ്ചസാര കരിച്ചത് ഒരു ടേബിൾ സ്‌പൂൺ

മഖാനാ ചൂർണ്ണം ഒരു ടേബിൾ സ്‌പൂൺ

മഖാനാ കഷണങ്ങൾ 10-12 എണ്ണം

കശുവണ്ടി, കിസ്‌മിസ്, ബദാം ആവശ്യാനുസരണം

റവ കാൽ കപ്പ്

നറുനെയ്യ് മുക്കാൽ കപ്പ്

ഏലയ്‌ക്കാപ്പൊടി ഒരു ടീസ്‌പൂൺ

ഈന്തപ്പഴം കഷണങ്ങൾ 5-6 എണ്ണം

തയ്യാറാക്കുന്ന വിധം:

എല്ലാ പൊടികളും നന്നായി യോജിപ്പിക്കുക.

നെയ്യ് ചൂടാക്കി മഖാന വറുത്തത്തെടുക്കുക. ഇതിലേയ്‌ക്ക് ആട്ട മിശ്രിതമിട്ട് ഇളക്കുക.

ഇളം ബ്രൗൺ നിറമാവുമ്പോൾ തീയിൽ നിന്നും താഴെയിറക്കി മിൽക്ക് പൗഡർ, പഞ്ചസാര, മഖാനാ ചൂർണ്ണം, ഏലയ്‌ക്കാ, ഈന്തപ്പഴം എന്നിവ ചേർക്കുക.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...