പ്രഭാതഭക്ഷണത്തിൽ നമ്മൾ ബ്രെഡ് കഴിക്കാറുണ്ട് പക്ഷേ എത്ര തരം? ഏറിയാൽ ഒന്നോ രണ്ടോ. പക്ഷെ ഇന്നത്തെ കാലത്ത് ഒന്നല്ല പലതരം ബ്രെഡുകളും വിപണിയിലുണ്ടെന്ന് നിങ്ങൾക്കറിയാമോ. വിപണിയിൽ 6 തരം ബ്രെഡ് ലഭ്യമാണ്.

മാറുന്ന ജീവിതശൈലിയിൽ നമ്മുടെ ഭക്ഷണശീലങ്ങളും മാറി കൊണ്ടിരിക്കുന്നു. ഇപ്പോൾ ആളുകൾ പ്രഭാതഭക്ഷണത്തിൽ ബ്രെഡ് കൂടുതലായും ഉപയോഗിക്കുന്നു, കാരണം ഇത് ആരോഗ്യത്തിന് ഏറ്റവും മികച്ച പ്രഭാതഭക്ഷണമാണ്. സാൻഡ്‌വിച്ചുകളായോ ജാം, വെണ്ണ എന്നിവയുമായി ചേർത്തോ കഴിക്കുന്നതിനു പുറമേ പലതരം സ്നാകുകളും ബ്രെഡ് ഉപയോഗിച്ച് ഉണ്ടാക്കുന്നു. സാധാരണ നമ്മൾ ഇതിനെല്ലാം വൈറ്റ് ബ്രെഡാണ് ഉപയോഗിക്കുന്നത് എന്നാൽ ഇപ്പോൾ വിപണിയിൽ പലതരം ബ്രെഡുകളുണ്ട് അത് ഇപ്പോഴും പലർക്കും അറിയില്ല. ഈ ബ്രെഡുകൾ കഴിക്കാൻ രുചികരം മാത്രമല്ല, ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ട്. അതുകൊണ്ട്, ഈ ലേഖനത്തിൽ, വിവിധതരം ബ്രെഡുകളെ കുറിച്ചും അവയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചും മനസിലാക്കാം.

ബ്രൗൺ ബ്രെഡ്

ഗോതമ്പ് മാവിൽ നിന്നാണ് ബ്രൗൺ ബ്രെഡ് നിർമ്മിക്കുന്നത്. ഇത് ഉണ്ടാക്കുമ്പോൾ ഗോതമ്പ് മാവിൽ നിന്ന് തവിട് നീക്കം ചെയ്യുന്നില്ല. തൽഫലമായി, ബ്രെഡിലെ പോഷക ഘടകങ്ങൾ നഷ്ടമാകുന്നില്ല. ഒരു ബ്രൗൺ ബ്രെഡിൽ ഏകദേശം 3.9 ഗ്രാം പ്രോട്ടീൻ, 21.6 ഗ്രാം കാർബോഹൈഡ്രേറ്റ്, 2.8 ഗ്രാം ഫൈബർ, 15.2 മില്ലിഗ്രാം കാൽസ്യം, 1.4 മില്ലിഗ്രാം ഇരുമ്പ്, 37.3 മില്ലിഗ്രാം മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം, സിങ്ക് എന്നിവ അടങ്ങിയിരിക്കുന്നു. ബ്രൗൺ ബ്രെഡിൽ അടങ്ങിയിരിക്കുന്ന നാരുകൾ പൈൽസ്, ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, മലബന്ധം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.

ഹണി ഓട്സ് ബ്രെഡ്

തേൻ, ഓട്‌സ് എന്നിവ കൊണ്ട് നിർമ്മിക്കുന്ന ഈ ബ്രെഡ് കാർബോഹൈഡ്രേറ്റുകളാൽ സമ്പുഷ്ടമാണ്. ഇതിൽ 49 ഗ്രാം കാർബോഹൈഡ്രേറ്റ്, 5 ഗ്രാം ഫൈബർ, 260 കലോറി എന്നിവ അടങ്ങിയിരിക്കുന്നു, വിറ്റാമിൻ ബി മതിയായ അളവിൽ അടങ്ങിയിട്ടുണ്ട്. എല്ലാ പോഷക ഘടകങ്ങളും ഉള്ളതിനാൽ ഇത് കൊളസ്ട്രോൾ നില കുറയ്ക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഈ ബ്രെഡ് കഴിക്കുന്നതിലൂടെ ദഹനവ്യവസ്ഥയും മികച്ചതാവും. പഠനങ്ങൾ അനുസരിച്ച് തേൻ ഓട്സ് ബ്രെഡ് കഴിക്കുന്നത് സ്ത്രീകളിൽ സ്തനാർബുദത്തിനെ പ്രതിരോധിക്കാൻ ഒരു പരിധി വരെ സഹായകമാണ് .

റൈ ബ്രെഡ്

റൈ ബ്രെഡ് തയ്യാറാക്കുന്നത് റൈയും ഗോതമ്പും ചേർത്താണ്. റൈ ബ്രെഡിൽ സെലിനിൻ എന്ന പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് വർദ്ധിച്ച വിശപ്പ് നിയന്ത്രിക്കാനും ദീർഘനേരം വയറു നിറഞ്ഞതായി തോന്നാനും സഹായിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, പ്രമേഹത്തിനും  നല്ലതാണ്..

ഫ്രൂട്ട് ബ്രെഡ്

ഫ്രൂട്ട് ബ്രെഡ് വളരെ രുചികരമാണ്. ഉണക്കമുന്തിരി, ഓറഞ്ച് തൊലി, ആപ്രിക്കോട്ട്, ഈന്തപ്പഴം തുടങ്ങിയ ഉണങ്ങിയ പഴങ്ങൾ ഇതിലേക്ക് ചേർക്കുന്നു. മുട്ട, കറുവപ്പട്ട, ജാതിക്ക എന്നിവയും അതിന്‍റെ രുചി വർദ്ധിപ്പിക്കാൻ ചേർക്കുന്നു. ഫ്രൂട്ട് ബ്രെഡിൽ പ്രോട്ടീനും ഫൈബറും സമ്പുഷ്ടമാണ്. ഉണങ്ങിയ പഴങ്ങൾ വായുടെ ആരോഗ്യം വർദ്ധിപ്പിക്കുകയും മോണരോഗങ്ങൾ തടയുകയും ചെയ്യുന്നു. കൂടാതെ ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യത കുറയ്ക്കുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...