കുടുംബത്തിൽ എല്ലാവർക്കും ഇഷ്ടമാവുന്ന നല്ല സ്‌പൈസി കറികൾക്കൊപ്പം നാൻ വിളമ്പാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, പനീർ നാന്‍റെ ഈ പാചകക്കുറിപ്പ് പരീക്ഷിക്കാൻ മറക്കരുത്.
മാവ് കുഴയ്ക്കുന്നതിന് ആവശ്യമായ ചേരുവകൾ
250 ഗ്രാം മാവ്
1/4 ടീസ്പൂൺ ബേക്കിംഗ് സോഡ
2 ടീസ്പൂൺ തൈര്
1/2 ടീസ്പൂൺ ബേക്കിംഗ് പൗഡർ
2 ടീസ്പൂൺ പാൽ
1/2 ടീസ്പൂൺ പഞ്ചസാര
2 ടീസ്പൂൺ റി ഫൈ ൻഡ് എണ്ണ
ആവശ്യത്തിന് വെള്ളം
ആവശ്യത്തിന് ഉപ്പ്.
ഫില്ലിംഗ് ചേരുവകൾ
150 ഗ്രാം പനീർ
1 ടീസ്പൂൺ ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചത്
1 ഉള്ളി ചെറുതായി അരിഞ്ഞത്
2 ടീസ്പൂൺ കസൂരി മേത്തി
1 ടീസ്പൂൺ മല്ലിയില അരിഞ്ഞത്
2 പച്ചമുളക് ചെറുതായി അരിഞ്ഞത്
1/2 ടീസ്പൂൺ കറുത്ത കുരുമുളക്
1/2 ടീസ്പൂൺ മാങ്ങാ പൊടി
1 കാപ്സിക്കം അരിഞ്ഞത്
1 ടീസ്പൂൺ വെണ്ണ
25 ഗ്രാം ചീസ് ക്യൂബുകൾ
ഉപ്പ് ആവശ്യത്തിന്
നാൻ ഉണ്ടാക്കുന്നതിന് ആവശ്യമായ ചേരുവകൾ
2 ടേബിൾസ്പൂൺ വെണ്ണ
2 ടീസ്പൂൺ
1 ടീസ്പൂൺ പോപ്പി സീഡ്‌സ്
തയ്യാറാക്കുന്ന വിധം
ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡ, ഉപ്പ് എന്നിവ ചേർത്ത മൈദ അരിച്ചെടുത്ത് നന്നായി ഇളക്കുക. ഇനി തൈരും പഞ്ചസാരയും പാലും മൈദയിൽ മിക്സ് ചെയ്യുക. എണ്ണയും ചേർക്കുക. മൃദുവായി കുഴച്ച ശേഷം 2 മണിക്കൂർ ചൂടുള്ള സ്ഥലത്ത് വയ്ക്കുക.
ഫില്ലിംഗിന്‍റെ ചേരുവകളിൽ സവാള, കാപ്‌സിക്കം, പച്ചമുളക് എന്നിവ 1 ടീസ്പൂൺ വെണ്ണയിൽ വറുത്ത് ബാക്കിയുള്ള ചേരുവകളും ചേർത്ത് നന്നായി ഇളക്കി മാറ്റി വയ്ക്കുക.
മാവ് ഉരുളകളാക്കി ശേഷം നടുവിൽ ഫില്ലിംഗ് ചേർത്ത് ഉരുളകളാക്കി ഓവൽ ഷേപ്പിൽ പരത്തുക.
ഗ്യാസ് തന്തൂർ ചൂടാക്കി നാൻ വച്ച് അതിൽ വെണ്ണ, എള്ള്, പോപ്പി സീഡ്സ് എന്നിവ യോജിപ്പിച്ച് പുരട്ടുക. ശേഷം ചൂടോടെ വെണ്ണ ചേർത്ത് വിളമ്പുക. തന്തൂർ ഇല്ലെങ്കിൽ തവയിലും നാൻ ഉണ്ടാക്കാം.