കുട്ടികൾക്കായി ആരോഗ്യകരമായ പ്രഭാതഭക്ഷണ പാചകക്കുറിപ്പ് പരീക്ഷിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ പുതിയതും എളുപ്പമുള്ളതുമായ ടോസ്റ്റ് അനുയോജ്യമായ ഓപ്ഷനാണ്. ടിഫിനിൽ പാക്ക് ചെയ്ത് കുട്ടികൾക്ക് കൊടുക്കുകയും ചെയ്യാം.
ചേരുവകൾ:
9-10 ബ്രഡ് സ്ലൈസുകൾ
3- 4 പൈനാപ്പിൾ കഷ്ണങ്ങൾ
1 ആപ്പിൾ
1 പിയർ
1 കപ്പ് ചീസ്
1 ടീസ്പൂൺ തേൻ
1 ടീസ്പൂൺ മയോന്നൈസ്
1 ടീസ്പൂൺ ഒറെഗാനോ
ഉപ്പ് പാകത്തിന്.
തയ്യാറാക്കുന്ന വിധം:
ബ്രെഡിന്‍റെ അരികുകൾ മുറിക്കുക. പഴങ്ങൾ നേർത്ത കഷ്ണങ്ങളാക്കി മുറിക്കുക. ഒരു ബൗളിൽ മുറിച്ച പഴങ്ങൾ, മയോണൈസ്, തേൻ, ഉപ്പ് എന്നിവ ചേർക്കുക.
ഒരു നോൺ- സ്റ്റിക്ക് തവയിൽ (ഗ്രിഡിൽ) ബ്രെഡ് നന്നായി മൊരിച്ചെടുക്കണം. ഇപ്പോൾ തയ്യാറാക്കിയ പഴം മിശ്രിതം ബ്രെഡിന്‍റെ മൊരിഞ്ഞ ഭാഗത്ത് മുഴുവൻ പരത്തുക. മുകളിൽ ചീസ് വിതറി, ബ്രെഡ് വീണ്ടും ഒരു നോൺസ്റ്റിക് തവയിൽ (ഗ്രിഡിൽ) ചെറിയ തീയിൽ അടിയിൽ നിന്ന് ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ ചുടണം.
ബേക്കിംഗ് സമയത്ത് മൂടി വെച്ചാൽ ചീസ് ഉരുകും. ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ച് ഒറിഗാനോ വിതറി ചായക്കൊപ്പം വിളമ്പാം.