ഒരു ഫ്യൂഷൻ ഡിഷ് ഉണ്ടാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ പാചകക്കുറിപ്പ് അനുയോജ്യമാണ്. കുട്ടികൾക്ക് സാധാരണ ഇഡ്ഡലി ഇഷ്ടമല്ലെങ്കിൽ ട്രൈ ചെയ്യു ഇഡ്ഡലി മഞ്ചുരിയൻ
ചേരുവകൾ:
ഇഡ്ഡലി- 10 എണ്ണം
കോൺഫ്ലോർ- അര കപ്പ്
മാവ്- അര കപ്പ്
സോയ സോസ്- 1 ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- അര ടീസ്പൂൺ
എണ്ണ ആവശ്യത്തിന്
ഗ്രേവിക്ക്:
ഉള്ളി, പച്ചമുളക്, ചെറിയ കഷണം ഇഞ്ചി, ക്യാപ്‌സിക്കം, സോയ സോസ്, ഓയിൽ, കോൺഫ്ലോർ, ഒരു കപ്പ് സ്പ്രിംഗ് ഒനിയൻ.
തയ്യാറാക്കുന്ന വിധം:
ആദ്യം ഇഡ്ഡലി ചെറിയ കഷ്ണങ്ങളാക്കുക. മൈദ, കോൺഫ്ലോർ, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, അല്പം ഉപ്പ്, വെള്ളം തുടങ്ങിയ എല്ലാ ചേരുവകളും ചേർത്ത് ഒരു പേസ്റ്റ് തയ്യാറാക്കുക.
ഇനി ഇഡ്ഡലി കഷ്ണങ്ങൾ ഈ മിശ്രിതത്തിൽ മുക്കി വറുത്തെടുക്കുക. ഇഡ്ഡലി വറുത്ത് മാറ്റി വയ്ക്കുക.
ഉള്ളി, പച്ചമുളക്, ഇഞ്ചി, കാപ്‌സിക്കം എന്നിവ ചെറുതായി അരിയുക. ഒരു പാനിൽ 1 ടീസ്പൂൺ എണ്ണ ഒഴിച്ച് അതിൽ ഈ ചേരുവകൾ ചെറുതായി വറുക്കുക.
അതിനു ശേഷം അതിലേക്ക് അര ടീസ്പൂൺ സോയ സോസ് ചേർക്കുക. ഇനി അതിൽ കോൺഫ്‌ളോർ 2 കപ്പ് വെള്ളത്തിൽ കലർത്തിയത് ചേർത്ത് നന്നായി ഇളക്കുക. അതിനുശേഷം വറുത്ത ഇഡ്ഡലി മുകളിൽ ഇടുക ഇത് നന്നായി ഇളക്കി മിക്സാക്കുക.
തീയിൽ നിന്ന് മാറ്റുക. മുകളിൽ പച്ച ഉള്ളി വിതറി ഇഡ്‌ലി മഞ്ചൂരിയൻ ചൂടോടെ വിളമ്പുക.