കോക്കോനട്ട് ലഡു

ചേരുവകൾ

തേങ്ങ ചിരകിയത് ഒന്നേകാൽ കപ്പ്

പാൽ 3 കപ്പ്

പഞ്ചസാര അര കപ്പ്

ഏലയ്ക്ക പൊടിച്ചത് അൽപം

തയ്യാറാക്കുന്ന വിധം

ചുവട് കട്ടിയുള്ള പാത്രത്തിൽ പാലും തേങ്ങ ചിരകിയതും ചേർത്ത് ചെറു തീയിൽ പാകം ചെയ്യുക. ഇനി അതിൽ പഞ്ചസാരയും ഏലയ്ക്ക പൊടിച്ചതും ചേർത്ത് 7- 8 മിനിറ്റ് വരെ അടിയിൽ പിടിക്കാതെ ഇളക്കി പാകം ചെയ്യുക. തയ്യാറായ ചേരുവ തണുപ്പിച്ച് ഉരുട്ടി ലഡു തയ്യാറാക്കാം.

ഡ്രൈഫ്രൂട്ട് ലഡു

ചേരുവകൾ

ഈന്തപ്പഴം ചെറുതായി നുറുക്കിയത് ഒരു കപ്പ്

ബദാം മുറിച്ചത് രണ്ട് വലിയ സ്പൂൺ

കിസ്മിസ് രണ്ട് വലിയ സ്പൂൺ

അത്തിപ്പഴം( ഫിഗ്) 9-10 എണ്ണം

കശുവണ്ടിപ്പരിപ്പ് നുറുക്കിയത് ഒരു വലിയ സ്പൂൺ

ഉണങ്ങിയ തേങ്ങ ചിരകിയത് ഒരു വലിയ സ്പൂൺ

ഏലയ്ക്ക 2 എണ്ണം പൊടിച്ചത്.

തയ്യാറാക്കുന്ന വിധം

കശുവണ്ടിപ്പരിപ്പും ബദാമും ഡ്രൈ റോസ്റ്റ് ചെയ്ത് ബാക്കി തരിയായി പൊടിച്ചെടുക്കുക. എല്ലാ ചേരുവകകളും ഓരോന്നായി തരിയായി പൊടിച്ചെടുക്കുക. പൊടിച്ച ചേരുവകളെല്ലാം നന്നായി ഇളക്കി മിക്സ് ചെയ്യുക. അതിനുശേഷം ആവശ്യത്തിന് മിക്സ് എടുത്ത് ലഡു തയ്യാറാക്കാം.

ജോധ്പൂരി ലഡു

ഷുഗർ സിറപ്പിനുള്ള ചേരുവകൾ

പഞ്ചസാര ഒരു കപ്പ്

വെള്ളം ഒരു കപ്പ്

കുങ്കുമപ്പൂവ് ആവശ്യത്തിന്

വെള്ളം മുക്കൽ കപ്പ്

ഏലയ്ക്ക 2 വലുത്

തണ്ണിമത്തൻ കുരു അര ചെറിയ സ്പൂൺ

എണ്ണ ആവശ്യത്തിന്

ഷുഗർ സിറപ്പ് തയ്യാറാക്കുന്ന വിധം

ഒരു പാനിൽ പഞ്ചസരാ, വെള്ളം കുങ്കുമപ്പൂവ് ചേർത്ത് നേരിയതായി കുറുകും വരെ തിളപ്പിക്കുക.

ബൂന്ദി തയ്യാറാക്കുന്ന വിധം

കടലമാവ്, കുങ്കുമപ്പൂവ്, വെള്ളം എന്നിവ ചേർത്ത് മിശ്രിതം തയ്യാറാക്കുക. മിശ്രിതം അധികം കട്ടിയുള്ളതോ നേർത്തതോ ആകരുത്. ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കുക.

ചെറിയ ദ്വാരമുള്ള തവി ഉപയോഗിച്ച് ലഡുവിനുള്ള ബൂന്ദി തയ്യാറാക്കുക. തവി ചീനച്ചട്ടിയ്ക്ക് മീതെ പിടിച്ച് തവിയിൽ കടലമാവ് മിക്സ് ഒഴിക്കുക. മറ്റൊരു സ്പൂൺ കൊണ്ട് തവിയിൽ അമർത്തി മാവ് മുത്ത്പോലെ എണ്ണയിൽ വീഴ്ത്തി ബൂന്ദി തയ്യാറാക്കാം.

ബൂന്ദി ചൂടോടെ എടുത്ത് നേരത്തെ തയ്യാറാക്കിയ ഷുഗർ സിറപ്പിൽ ചേർക്കുക. അതിനുശേഷം ഒരു സ്പൂൺ ചൂട് വെള്ളം ബൂന്ദിയിൽ തളിക്കുക. ബൂന്ദി കട്ട പിടിക്കാതിരിക്കാൻ വെള്ളം തളിച്ച ശേഷം നന്നായി ഇളക്കുക.

ബൂന്ദി വറുക്കുന്ന സമയത്ത് മാവ് കൂടുതൽ കട്ടിയുള്ളതായി തോന്നുന്നുവെങ്കിൽ ഒരു സ്പൂണിന് പകരം 2 സ്ഫൂൺ ചൂട് വെള്ളം ബൂന്ദിയിൽ തളിക്കുക. ഇനി ഇതിൽ തണ്ണിമത്തൻ കുരുവും ഏലയ്ക്കയും പൊടിച്ച് ചേർക്കുക. അതിനുശേഷം കൈകൊണ്ട് ഉരുട്ടി ലഡു തയ്യാറാക്കുക.

കേസർ പേട

ചേരുവകൾ

ഖോയ 250 ഗ്രാം

പഞ്ചസാര 3 വലിയ സ്പൂൺ

കുങ്കുമപ്പൂവ് പാലിൽ കുതിർത്തത് അൽപം

ചൂട് പാൽ 2 വലിയ സ്പൂൺ

നെയ്യ് ആവശ്യത്തിന്

പിസ്ത നുറുക്കിയത് ആവശ്യത്തിന്

ഏലയ്ക്ക പൊടി അൽപം

തയ്യാറാക്കുന്ന വിധം

ഖോയാ ചെറിയ കഷണങ്ങളാക്കുക. ഒരു ചീനച്ചട്ടിയിൽ ഖോയയും പഞ്ചസാരയും ചേർത്ത് പഞ്ചസാര അലിയും വരെ ചെറുതീയിൽ പാകം ചെയ്യുക. പഞ്ചസാര അലിഞ്ഞശേഷം കുങ്കുമപ്പൂവ് പാലിൽ ചേർത്ത മിശ്രിതം ഒഴിച്ച് ഇളക്കുക.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...