ചിലപ്പോഴൊക്കെ പഴകിയതോ കേടായതോ ആയ മധുരപലഹാരങ്ങൾ മാർക്കറ്റിൽ നിന്ന് വാങ്ങുമ്പോൾ കിട്ടാറുണ്ട്. അതിനാൽ കുടുംബത്തിന് വേണ്ടി വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്ന രുചികരമായ ഗുലാബ് ജാമുനിന്‍റെ പാചകക്കുറിപ്പ് ഇതാ.

സിറപ്പ് ഉണ്ടാക്കുന്നതിനുള്ള ചേരുവകൾ

1 കപ്പ് പഞ്ചസാര

1 കപ്പ് വെള്ളം

അൽപം ഏലയ്ക്കാപ്പൊടി

1 ടീസ്പൂൺ നാരങ്ങ നീര്

2 ടീസ്പൂൺ റോസ് വാട്ടർ

ഗുലാബ് ജാമുൻ ഉണ്ടാക്കാനുള്ള ചേരുവകൾ

1 കപ്പ് പാൽപ്പൊടി

4 ടീസ്പൂൺ മൈദ മാവ്

1 ടീസ്പൂൺ റവ

ഒരു നുള്ള് ബേക്കിംഗ് സോഡ

1 ടീസ്പൂൺ നെയ്യ്

1 ടീസ്പൂൺ തൈര്

4-5 ടീസ്പൂൺ പാൽ

മറ്റ് ചേരുവകൾ

വറുക്കാൻ നെയ്യോ എണ്ണയോ

അലങ്കരിക്കാനുള്ള ഡ്രൈഫ്രൂട്ടുകൾ

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ പഞ്ചസാരയും വെള്ളവും കലർത്തി ചെറിയ തീയിൽ തിളപ്പിക്കുക.ഒട്ടിപ്പിടിക്കുന്നത് വരെ ഇളക്കുക. ശേഷം ഏലയ്ക്കാപ്പൊടി ചേർക്കുക.

ഇനി ഇതിൽ ക്രിസ്റ്റൽ ഉണ്ടാകുന്നത് തടയാൻ നാരങ്ങാനീര് ചേർത്ത് മൂടി മാറ്റി വയ്ക്കുക.

അതിനുശേഷം ഗുലാബ് ജാമുൻ ഉണ്ടാക്കാൻ മൈദ, പാൽപ്പൊടി, റവ, ബേക്കിംഗ് സോഡ എന്നിവ ഒരു മിക്സിംഗ് പാത്രത്തിൽ ഇട്ട് നന്നായി ഇളക്കുക.

ശേഷം അതിൽ നെയ്യും തൈരും യോജിപ്പിച്ച് അതിൽ പാൽ ചേർത്ത് നന്നായി ഇളക്കി മൃദുവായ മാവ് തയ്യാറാക്കുക.

ഈ മാവ് കൊണ്ട് ചെറിയ ഉരുളകളാക്കി സ്വർണ്ണ നിറമാകുന്നത് വരെ വറുത്ത് ചൂടുള്ള സിറപ്പിൽ ഇട്ട് 40 മിനിറ്റ് മൂടി വെക്കുക.

ശേഷം ഡ്രൈ ഫ്രൂട്ട്‌സ് കൊണ്ട് അലങ്കരിച്ച് വിളമ്പാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...