എഗ്ഗ് കറി
ചേരുവകൾ:
സവാള അരിഞ്ഞത് രണ്ടെണ്ണം
എണ്ണ രണ്ട് ടേബിൾ സ്പൂൺ
ഗരം മസാലപൊടി അര ടീസ്പൂൺ
ഇഞ്ചി/ ചുക്ക് പൊടി കാൽ ടീസ്പൂൺ
മുളകുപൊടി കാൽ ടീസ്പൂൺ
മാങ്ങാപ്പൊടി അര ടീസ്പൂൺ
ജീരകപ്പൊടി അര ടീ സ്പൂൺ
മല്ലിപ്പൊടി അര ടീസ്പൂൺ
മുട്ട വേവിച്ചത് ഒരെണ്ണം
ഉപ്പ് ആവശ്യത്തിന്,
വറുക്കുന്നതിനാവശ്യമായ എണ്ണ.
തയ്യാറാക്കുന്ന വിധം
ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി സവാളയിട്ട് വഴറ്റുക. സവാളയുടെ നിറം മാറിത്തുടങ്ങുമ്പോൾ ഇതിലേക്ക് എല്ലാ മസാലയും ചേർത്ത് രണ്ടോ മൂന്നോ മിനിറ്റ് നന്നായി വഴറ്റുക.
മുട്ടയിൽ ഫോർക്ക് ഉപയോഗിച്ച് വരഞ്ഞ ശേഷം നന്നായി വറുത്തെടുക്കുക. ഇത് ഗ്രേവിയിൽ വച്ചശേഷം സർവ്വ് ചെയ്യാം.
ഗ്രിൽഡ് എഗ്ഗ്
ചേരുവകൾ:
മുട്ട രണ്ടെണ്ണം
സവാള അരിഞ്ഞത് ഒരെണ്ണം
ടൊമാറ്റോ പ്യൂരി ഒരു തക്കാളിയുടേത്
പച്ചമുളക് അരിഞ്ഞത് ഒരെണ്ണം
ചീസ് ഒരു ടേബിൾ സ്പൂൺ
കുരുമുളകുപൊടി കാൽ ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്.
തയ്യാറാക്കുന്ന വിധം:
മുട്ട വേവിച്ച് തണുക്കുമ്പോൾ രണ്ടായി മുറിക്കുക. മഞ്ഞ ഭാഗം, സവാള, ടൊമാറ്റോ പ്യൂരി, പച്ചമുളക്, ചീസ് എന്നിവ യോജിപ്പിക്കുക.
ഇതിലേക്ക് ഉപ്പും കുരുമുളകു പൊടിയും ചേർത്ത് വീണ്ടും യോജിപ്പിക്കാം. ഇത് ഒരു പൈപ്പിംഗ് ബാഗിൽ വച്ച് മുട്ടയുടെ വെള്ളയിൽ നിറച്ച് നേരത്തെ തന്നെ ചൂടാക്കി വച്ചിരിക്കുന്ന ഓവനിൽ 5-10 മിനിറ്റ് വരെ ഗ്രിൽ ചെയ്ത് ചൂടൊടെ സർവ്വ് ചെയ്യാം.
എഗ്ഗ് പുഡ്‌ഡിംഗ്
ചേരുവകൾ:
ചോളം പൊടിച്ചത് ഒരു കപ്പ്
ഇഞ്ചി-വെളുത്തുളളി പേസ്‌റ്റ് ഒരു ടേബിൾ സ്‌പൂൺ
മുട്ട ഒരെണ്ണം
പച്ചമുളക് പേസ്‌റ്റാക്കിയത് അര ടീസ്‌പൂൺ
പാൽ കാൽ കപ്പ്
വ കാൽ കപ്പ്
എണ്ണ രണ്ട് ടേബിൾ സ്പൂൺ
എണ്ണ ഗാർണിഷ് ചെയ്യുന്നതിന് ഒരു ടേബിൾ സ്‌പൂൺ
കടുക് അര ടീസ്‌പൂൺ
പച്ചമുളക് അരിഞ്ഞത് ഒന്നോ രണ്ടോയെണ്ണം
തേങ്ങ ചിരകിയത് ഒരു ടേബിൾ സ്‌പൂൺ
ഉപ്പ് ആവശ്യത്തിന്.
തയ്യാറാക്കുന്ന വിധം:
ചോളമാവിൽ പാൽ, ഇഞ്ചി-വെളുത്തുള്ളി പേസ്‌റ്റ്, പച്ചമുളക് പേസ്‌റ്റ്, ഉപ്പ്,റവ, മുട്ട എന്നിവ ചേർത്ത് ഉടയ്‌ക്കുക.
എണ്ണ പുരട്ടി മയം വരുത്തിയ ബേക്കിംഗ് ഡിഷിലേയ്‌ക്ക് ഈ മിശ്രിതമൊഴിക്കണം.
നേരത്തെ തന്നെ ചൂടാക്കി വച്ചിരിക്കുന്ന ഓവനിൽ 180 ഡിഗ്രിയിൽ 15-20 മിനിറ്റു വരെ ബേക്ക് ചെയ്യുക.
മുട്ട സമോസ
ചേരുവകൾ:
മൈദ ഒരു കപ്പ്
എണ്ണ ഒന്നര ടേബിൾ സ്‌പൂൺ
മുട്ട വേവിച്ചത് രണ്ടെണ്ണം
സവാള അരിഞ്ഞത് ഒരെണ്ണം
തക്കാളി അരിഞ്ഞത് ഒരെണ്ണം,
കാപ്‌സിക്കം അരിഞ്ഞത് ഒരെണ്ണം
പച്ചമുളക് അരിഞ്ഞത് ഒരെണ്ണം
ഒരു നാരങ്ങയുടെ നീര്
ഗ്രീൻപീസ് വേവിച്ചത് അര കപ്പ്
വറുക്കുന്നതിനാവശ്യമായ എണ്ണ
ഉപ്പ് ആവശ്യത്തിന്.
തയ്യാറാക്കുന്ന വിധം:
മൈദയിൽ മുട്ടയും എണ്ണയും ചേർത്ത് നന്നായി കുഴയ്‌ക്കുക. മാവ് ഉപയോഗിച്ച് ചെറിയ ചെറിയ ഉരുളകൾ തയ്യാറാക്കുക.
സവാള, തക്കാളി, കാപ്‌സിക്കം, പച്ചമുളക്, ഗ്രീൻപീസ് വേവിച്ചത് ഉപ്പ്, നാരങ്ങാനീര് എന്നിവ ചേർത്ത് ഫില്ലിംഗ് തയ്യാറാക്കുക.
ഉരുളകൾ പൂരിപോലെ പരത്തിയെടുക്കുക. നെടുകെ മുറിച്ച് മിശ്രിതം നിറച്ച് സമോസയുടെ ആകൃതി നൽകാം.
ഇളം ബ്രൗൺ നിറമാവുന്നതുവരെ എണ്ണയിലിട്ടു വറുത്തെടുക്കുക. ചട്‌നിക്കൊപ്പം ചൂടോടെ സർവ്വ് ചെയ്യാം.