നിങ്ങൾക്ക് നല്ലൊരു പ്രഭാതഭക്ഷണം ഉണ്ടാക്കാൻ വേണ്ടത്ര സമയം കിട്ടുന്നില്ലേ? വളരെ വേഗം തയ്യാറാക്കാവുന്ന ഒരു പാചകക്കുറിപ്പ് മനസിലാക്കി വെയ്ക്കുക. വിപണിയിൽ നിങ്ങൾക്ക് ദോശ മാവ് ലഭിക്കുമെങ്കിലും, വീട്ടിൽ തയ്യാറാക്കുന്ന മിശ്രിതമാണ് ഏറ്റവും നല്ലത്.

അരി കുതിർത്ത് പൊടിക്കേണ്ട ആവശ്യമില്ലാത്തതിനാൽ മിനിറ്റുകൾക്കുള്ളിൽ നിങ്ങൾക്ക് ഈ ദോശ ഉണ്ടാക്കാം. പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും ഇത് കഴിക്കാം. രുചിയും വളരെ മികച്ചതാണ്. ഇത് തേങ്ങാ ചട്ണിയുടെ കൂടെയോ സാമ്പാറിന്‍റെ കൂടെയോ കഴികാം. എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം...

3 പേർക്ക് കഴിക്കാൻ

തയ്യാറാക്കാൻ ആവശ്യമായ സമയം - 10 മിനിറ്റ്

പാചക സമയം - 10 മിനിറ്റ്

ചേരുവകൾ

ഗോതമ്പ് പൊടി - 2 കപ്പ്

അരിപ്പൊടി - 1 കപ്പ്

പച്ച മല്ലിയില, അരിഞ്ഞത് - 1 ടീസ്പൂൺ

പച്ചമുളക് അല്ലെങ്കിൽ ചുവന്ന മുളക് - 4-5

കറിവേപ്പില - 8-10

ബെസാൻ - 1/2 കപ്പ്

ജീരകം - 1/2 ടീസ്പൂൺ

ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ ഗോതമ്പ്, അരി, ചെറുപയർ പൊടികൾ ഇടുക.

ശേഷം അതിലേക്ക് അരിഞ്ഞ പച്ചമുളക്, മല്ലിയില, ജീരകം, കറിവേപ്പില, ഉപ്പ് എന്നിവ ചേർക്കുക.

ഇനി ഇതിലേക്ക് പതുക്കെ വെള്ളം ചേർത്ത് മിശ്രിതം തയ്യാറാക്കുക.

മിശ്രിതം വളരെ വെള്ളം കൂടിയതോ കുറഞ്ഞതോ ആകരുത്.

ഒരു പാൻ എടുത്ത് ചൂടാക്കുക. എന്നിട്ട് അതിൽ കുറച്ച് എണ്ണ ഒഴിക്കുക.

പാൻ അധികം ചൂടാകരുത്, അല്ലാത്തപക്ഷം ദോശ പരക്കില്ല. ദോശ മാവ് പരത്തി വേവിക്കുക.

ശേഷം മറിച്ചിട്ട് കുറച്ച് നേരം കൂടി വേവിക്കുക.

ദോശയുടെ വശങ്ങളിൽ നേരിയ എണ്ണ പുരട്ടുന്നത് ഉറപ്പാക്കുക, അല്ലാത്തപക്ഷം ദോശ തിരിക്കാൻ ബുദ്ധിമുട്ടായിരിക്കും.

ഇനി ബാക്കിയുള്ള ദോശയും ഇതേ രീതിയിൽ ഉണ്ടാക്കുക.

നിങ്ങളുടെ ദോശ തയ്യാറാണ്, ഇത് ഒരു പ്ലേറ്റിൽ തേങ്ങ ചട്ണിയും സാമ്പാറും ചേർത്ത് വിളമ്പുക.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...