പരമ്പരാഗത കറി വിഭവങ്ങളിൽ ഒന്നാണ് താറാവ് കറി, ഉണ്ടാക്കുന്ന വിധം എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ

താറാവ് ഒരു കിലോ

ചെറിയ ഉള്ളി ഒരു കപ്പ്

പച്ചമുളക് 6 എണ്ണം നെടുകെ മുറിച്ചത്

തക്കാളി 4, മുറിച്ചത്

ഇഞ്ചി 2 ടേബിൾ സ്പൂൺ അരിഞ്ഞത്

വെളുത്തുള്ളി ഒന്നര ടേബിൾ സ്പൂൺ

മല്ലിപ്പൊടി 2 ടേബിൾ സ്പൂൺ

തേങ്ങാപ്പാൽ ഒരു കപ്പ്

മഞ്ഞൾപ്പൊടി 2 ടീസ്പൂൺ

ഗരം മസാല 2 ടേബിൾ സ്പൂൺ

എണ്ണ അര കപ്പ്

കറിവേപ്പില 4 തണ്ട്

ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു വലിയ ചീനച്ചട്ടയിൽ എണ്ണ ചൂടാക്കുക. ചെറിയ ഉള്ളി അരിഞ്ഞതും ഇഞ്ചിയും വെളുത്തുള്ളിയും അൽപം ഉപ്പും ചേർത്ത് മീഡിയം ഫ്ളെയിമിൽ വഴറ്റുക. ഉള്ളി വഴറ്റി കഴിയുമ്പോൾ പൊടി മസാല ചേർത്ത് നന്നായി മിക്സ് ചെയ്യാം. ആവശ്യത്തിന് ഉപ്പും കൂടി ചേർക്കുക.

ഇനി താറാവ് കഷണങ്ങൾ ഇട്ട് മസാല എല്ലാം കൂടി മിക്സ് ചെയ്യുക. 2 മിനിറ്റിനു ശേഷം സ്റ്റൗവിൽ നിന്നും ഇറക്കുക.

താറാവ് മസാല ചേർത്തത് പ്രഷർ കുക്കറിലിടുക. ഒപ്പം തേങ്ങാപ്പാലും ചേർക്കാം. എല്ലാം മിക്സ് ചെയ്ത് അടച്ച് വേവിക്കുക.

മറ്റൊരു പാനിൽ എണ്ണ ചൂടാക്കി പച്ചമുളക്, കറിവേപ്പില തക്കാളി എന്നിവയിട്ട് നന്നായി വഴറ്റുക. തക്കാളി നന്നായി വഴറ്റിയശേഷം അതിലേക്ക് കുക്കറിലുള്ള താറാവ് കറി ചേർക്കുക.

കുറച്ചുനേരം സിമ്മിലിട്ട് താറാവ് കറി പാകം ചെയ്യാം. ശേഷം അപ്പത്തിനൊപ്പമോ ചോറിനൊപ്പമോ താറാവ് കറി സർവ്വ് ചെയ്യാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...