ഏതു നാട്ടിൽ ചെന്നാലും വീട്ടിലെ ഭക്ഷണം ഒരു വികാരമാണ്. പരമ്പരാഗതമായി നമ്മുടെ അടുക്കളയിൽ തയ്യാറാക്കുന്ന നാടൻ  വിഭവങ്ങളുടെ സ്വാദ് ഒന്നു വേറെ തന്നെയാണ്. അത്തരം വിഭവങ്ങളെ പരിചയപ്പെടാം. ഇത് രുചിയുടെ നൊസ്റ്റാൾജിയ!

കേരളത്തിലെ ക്രിസ്ത്യൻ കുടുംബങ്ങളിലെ ഒരു പരമ്പരാഗത ഭക്ഷണമാണ് കോഴിപ്പിടി. ബ്രേക്ക്ഫാസ്റ്റായും ഡിന്നറായും ഇത് ഉപയോഗിക്കാം. പിടിയും വറുത്തരച്ച കോഴിക്കറിയും വളരെ സ്വാദിഷ്ഠമായ വിഭവക്കൂട്ടാണ്. ഇവ ഉണ്ടാക്കുന്ന രീതി അറിയാം.

പിടി

ചേരുവകൾ

അരിപ്പൊടി – ഒരു കിലോ

തേങ്ങ ചിരകിയത് - ഒരു കപ്പ്

ചെറു ജീരകം ഒരു സ്പൂൺ

വെളുത്തുള്ളി 10 അല്ലി

ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം

സ്റ്റെപ്പ് 1

അരിപ്പൊടിയും തേങ്ങ ചിരകിയതും കൂട്ടി നന്നായി തിരുമ്മി ഒരു മണിക്കൂർ നേരം വയ്ക്കുക.

സ്റ്റെപ്പ് 2

തിരുമ്മി വച്ച അരിപ്പൊടി ചട്ടി ചൂടാക്കി അതിൽ ഇട്ട് നിറം മാറുന്നതുവരെ വറുക്കുക. ജീരകവും വെളുത്തുള്ളിയും ചതച്ചെടുത്ത് അരിപ്പൊടിയിൽ ഇളക്കി ചേർക്കുക. കുറച്ചുവെള്ളം ഉപ്പ് ചേർത്ത് തിളപ്പിച്ച് അതുപയോഗിച്ച് അരിപ്പൊടി മിശ്രിതം കുഴച്ചെടുക്കാം.

സ്റ്റെപ്പ് 3

തുടർന്ന് ചെറിയ ഉരുളകളാക്കി വയ്ക്കുക.

സ്റ്റെപ്പ് 4

ഒരു വലിയ പാത്രത്തിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് തിളപ്പിച്ച് ഉപ്പും ചേർത്തശേഷം ഉരുളകൾ ചേർത്ത് നന്നായി തിളപ്പിക്കുക. കുറുകി വരുമ്പോൾ വാങ്ങാം.

കോഴിക്കറി

 ചേരുവകൾ

കോഴി ഒരു കിലോ

സവാള 3 എണ്ണം

ഇഞ്ചി 2 കഷണം

പച്ചമുളക് 4 എണ്ണം

വെളുത്തുള്ളി 10 അല്ലി

ചെറിയുള്ളി 10 എണ്ണം

പട്ട, ഗ്രാമ്പൂ, ഏലയ്ക്ക ആവശ്യത്തിന്

വറ്റൽ മുളക് 4 എണ്ണം

പെരുംജീരകം 1 ടീസ്പൂൺ

തേങ്ങ ചിരകിയത് ഒരു തേങ്ങയുടെ

തേങ്ങാക്കൊത്ത് അര മുറി

മല്ലിപ്പൊടി രണ്ട് ടേബിൾ സ്പൂൺ

മുളകുപൊടി രണ്ട് ടേബിൾ സ്പൂൺ

കുരുമുളകുപൊടി ഒരു ടേബിൾ സ്പൂൺ

ചിക്കൻ മസാല ഒരു ടേബിൾ സ്പൂൺ

മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ

തക്കാളി  ഒന്ന്

കറിവേപ്പില ആവശ്യത്തിന്

വെളിച്ചെണ്ണ ആവശ്യത്തിന്

ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

സ്റ്റെപ്പ് 1

കോഴി വൃത്തിയാക്കി കഴുകി ചെറു കഷണങ്ങൾ ആക്കി അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും അര ടീസ്പൂൺ മുളകുപൊടിയും അര ടേബിൾ സ്പൂൺ കുരുമുളക് പൊടി, അര ടേബിൾ സ്പൂൺ ചിക്കൻ മസാല ഉപ്പ് ഇവ ചേർത്ത് പുരട്ടി അര മണിക്കൂർ വയ്ക്കുക.

സ്റ്റെപ്പ് 2

ചട്ടിയിൽ കുറച്ചു വെളിച്ചെണ്ണ ചൂടാക്കി പെരുംജീരകം, പട്ട, ഗ്രാമ്പു, ഏലയ്ക്ക, ചെറിയുള്ളി, കറിവേപ്പില, വറ്റൽ മുളക് എന്നിവ ചേർത്ത് ചൂടാക്കുക.

സ്റ്റെപ്പ് 3

ഇതിലേക്ക് തേങ്ങ ചിരകിയത് ചേർത്ത് ബ്രൗൺ നിറമാകുമ്പോൾ തീ കുറച്ചുവച്ച് ബാക്കി മഞ്ഞൾപ്പൊടിയും മുളകുപൊടിയും മല്ലിപ്പൊടിയും ഇട്ട് ചൂടാക്കുക. ഇത് പിന്നീട് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.

സ്റ്റെപ്പ് 4

ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി തേങ്ങാക്കൊത്ത് വറുത്തുകോരുക.

സ്റ്റെപ്പ് 5

ഇതിലേക്ക് സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, തക്കാളി ഇവ ചേർത്തു വഴറ്റുക. ഇതിലേക്ക് മല്ലിപ്പൊടി കുരുമുളക്പൊടി, ചിക്കൻ മസാല ഇവ ചേർത്ത് വഴറ്റി എടുക്കുക.

സ്റ്റെപ്പ് 6

മസാല പുരട്ടി വച്ചിരിക്കുന്ന ചിക്കൻ ചേർത്ത് ഉപ്പും വെള്ളവും ചേർത്ത് വേവിക്കുക. മുക്കാൽ വേവ് ആകുമ്പോൾ അരപ്പ് ചേർത്ത് ഒന്നുകൂടി വേവിച്ചെടുക്കുക.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...